ദേശീയ ചലച്ചിത്ര അവാർഡ് ഇന്ന്: മിന്നല്‍ മുരളി മിന്നിക്കുമോ? മികച്ച നടനാവാന്‍ ജോജു ജോർജും ബിജു മേനോനും
ഡല്‍ഹി: 69-ാമത് ദേശീയ ചലച്ചിത്ര അവാർഡുകള്‍ ഇന്ന് പ്രഖ്യാപിക്കും. വൈകീട്ട് അഞ്ച് മണിക്കാണ് പുരസ്കാര പ്രഖ്യാപനം. മലയാളത്തിന് പ്രതീക്ഷയായി മിന്നല്‍ മുരളി അടക്കമുള്ള ചിത്രങ്ങള്‍ പരിഗണനയിലുണ്ടെന്നാണ് വിവരം. പുരസ്കാര പ്രഖ്യാപനത്തിന് മുമ്പായി ജൂറി ഇന്ന് രാവിലെ പത്ത് മണിയോടെ അന്തിമ യോഗം ചേരും. ശേഷം പതിന്നൊന്ന് മണിയോടെ പുരസ്കാര പട്ടിക കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിന് കൈമാറുമെന്നാണ് റിപ്പോർട്ട്.
മലയാളത്തില്‍ നിന്നും മേപ്പടിയാന്, നായാട്ട്, മിന്നല്‍ മുരളി തുടങ്ങിയ സിനിമകള്‍ വിവിധ വിഭാഗങ്ങളിലായി പുരസ്കാരത്തിന് പരിഗണിക്കുന്നുണ്ട്. മികച്ച സിനിമ എന്ന വിഭാഗത്തിലേക്കാണ് നായാട്ട് പരിഗണിക്കുന്നത്. ഈ വിഭാഗത്തില്‍ നായാട്ടിന് വെല്ലുവിളിയായി ആർആർആർ എന്ന ചിത്രവുമുണ്ട്. കാന്താര, റോക്കട്രി തുടങ്ങിയ ചിത്രങ്ങളും പുരസ്കാരത്തിനെത്തിയിട്ടുണ്ട്.

മികച്ച നടന്, നടീ വിഭാഗത്തിലേക്ക് കടുത്ത മത്സരമാണ് നടക്കുന്നതെന്നാണ് റിപ്പോർട്ട്. ഈ വിഭാഗത്തില്‍ നിന്നും ജോജു ജോർജ്, ബിജു മേനോന് തുടങ്ങിയവരാണ് പട്ടികയിലുള്ളത്. മറ്റ് നിരവധി വിഭാഗങ്ങളിലും മലയാളം അവാർഡ് പ്രതീക്ഷിക്കുന്നു. മികച്ച ഒറിജിനല്‍ സംഗീത വിഭാഗത്തില്‍ ഓസ്കാർ പുരസ്കാരം കരസ്ഥമാക്കിയ ആർആർആർ ദേശീയ പുരസ്കാരത്തിലും നിറഞ്ഞ് നില്‍ക്കുമോയെന്നാണ് ഏവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്.
68മത് ദേശീയ ചലച്ചിത്ര പുരസ്കാരത്തില്‍ എട്ട് അവാർഡുകളായിരുന്നു മലയാളം സ്വന്തമാക്കിയത്. മികച്ച നടിക്കുള്ള പുരസ്കാരം അപർണ ബാലമുരളി ഏറ്റുവാങ്ങിയപ്പോള്‍ മികച്ച സഹനടനുള്ള പുരസ്കാരം നടൻ ബിജു മേനോനും ഏറ്റുവാങ്ങി. തമിഴ് ചിത്രം സൂരറൈ പോട്രിലൂടെയായിരുന്നു അപർണയുടെ പുരസ്കാര നേട്ടം. മികച്ച സംവിധായകനുള്ള അവാർഡ് അയ്യപ്പനും കോശി എന്ന ചിത്രത്തിലൂടെ സച്ചിക്കായിരുന്നു ലഭിച്ചത്. സംവിധായകന്റെ അപ്രതീക്ഷിത വിയോഗത്തെ തുടർന്ന് ഭാര്യ സിജിയാണ് രാഷ്ട്രപതിയില്‍ നിന്നും പുരസ്കാരം ഏറ്റുവാങ്ങിയത്.
മികച്ച സംഘട്ടനം : മാഫിയ ശശി, മികച്ച പിന്നണി ഗായിക: നഞ്ചിയമ്മ, മികച്ച മലയാള സിനിമ : തിങ്കളാഴ്ച നിശ്ചയം, പ്രത്യേക പരാമര്‍ശം: വാങ്ക് എന്നീ പുരസ്കാരങ്ങളും മലയാളം സ്വന്തമാക്കി. നോണ്‍ ഫീച്ചറില്‍ മികച്ച ഛായാഗ്രാഹണം: നിഖില്‍ എസ് പ്രവീണ്‍ ('ശബ്ദിക്കുന്ന കലപ്പ'), മികച്ച പുസ്തകം:അനൂപ് രാമകൃഷ്ണന് എഴുതിയ എംടി: അനുഭവങ്ങളുടെ പുസ്തകം, മികച്ച വിദ്യാഭ്യാസ ചിത്രം : 'ഡ്രീമിംഗ് ഓഫ് വേര്‍ഡ്സ്' (നന്ദൻ).
മികച്ച വിവരണം : ശോഭ തരൂര്‍ ശ്രീനിവാസന് എന്നിവരും കഴിഞ്ഞ തവണ ദേശീയ പുരസ്കാരം നേടിയ മലയാളികളാണ്.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications