പുഷ്പയിലൂടെ അല്ലു അർജുന് മികച്ച നടന്: നടിമാരായി ആലിയയും കൃതിയും, മലയാളത്തിന് അഭിമാനം ഇന്ദ്രന്‍സ്
69-ാമത് ദേശീയ ചലച്ചിത്ര അവാർഡുകള്‍ പ്രഖ്യാപിച്ചു. ഹോം എന്ന ചിത്രത്തിലൂടെ ഇന്ദ്രന്‍സ് പ്രത്യേക പരാമർശം നേടി. മികച്ച മലയാള ചിത്രമായും ഹോം തിരഞ്ഞെടുക്കപ്പെട്ടു. പുഷ്പ എന്ന ചിത്രത്തിലൂടെ അല്ലു അർജുന് മികച്ച നടനായപ്പോള്‍ മികച്ച നടിക്കുള്ള പുരസ്കാരം ആലിയ ഭട്ട് (ഗംഗുഭായ് കത്തിയാവഡി) കൃതി സനോണ്‍ (മിമി) എന്നിവർ പങ്കിട്ടു. മികച്ച ഫീച്ചര്‍ ഫിലിമായി റോക്കട്രി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മികച്ച കലാമൂല്യവും ജനപ്രീതിയമുള്ള ചിത്രത്തിനുള്ള പുരസ്കാരം ആർആർആർ നേടിയെടുത്തു.
മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം വീണ്ടുമൊരിക്കല്‍ കൂടി മലയാളത്തിലേക്ക് എത്തി. നായാട്ടിലൂടെ ഷാഹി കബീറാണ് മികച്ച തിരക്കഥാകൃത്തായി തെരഞ്ഞെടുക്കപ്പെട്ടത്. ഗംഗുഭായ് കത്തിയവാഡിയിലൂടെ സഞ്ജയ് ലീല ഭൻസാലിയും ഉത്കര്ഷനി വസിഷ്‍തയും മികച്ച തിരക്കഥാകൃത്തുക്കള്‍ക്കുള്ള പുരസ്കാരം നേടിയിട്ടുണ്ട്. മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരാഗാന്ധി അവാര്‍ഡ് വിഷ്ണു മോഹന്‍ (ചിത്രം-മേപ്പടിയാന്) ലഭിച്ചു. അരുണ്‍ അശോകിനും സോനു കെ പിക്കും ചവിട്ട് എന്ന ചിത്രത്തിലൂടെ മികച്ച സിങ്ക് സൌണ്ടിനുള്ള പുരസ്കാരം ലഭിച്ചു. ആര്‍ആര്‍ആറിന്റെ പശ്ചാത്തല സംഗീതത്തിന് കീരവാണിയും സ്റ്റണ്ട് കൊറിയോഗ്രാഫിക്ക് കിംഗ് സോളനും അവാർഡ് നേടി.

സർദാർ ഉദ്ദം മികച്ച ഹിന്ദി ചിത്രമായപ്പോള്‍ കടൈസി വ്യവസായിയാണ് മികച്ച തമിഴ് ചിത്രം. ജൂറി അധ്യക്ഷന്‍ കേതന് മേത്തയാണ് ഫീച്ചർ വിഭാഗത്തിലെ അവാർഡുകള്‍ പ്രഖ്യാപിച്ചത്. ഫീച്ചർ വിഭാഗത്തില്‍ ആകെ 31 വിഭാഗങ്ങളിലായിട്ടാണ് അവാർഡ് പ്രഖ്യാപനം. തികച്ചും ജനാധിപത്യപരമായ രീതിയിലാണ് അവാർഡ് പ്രഖ്യാപനമെന്ന് ജൂറി അധ്യക്ഷന്‍ വ്യക്തമാക്കി.
മികച്ച ആനിമേഷന്‍ ചിത്രത്തിനുള്ള പുരസ്കാരം 'കണ്ടിട്ടുണ്ട്' കരസ്ഥമാക്കിയപ്പോള്‍. മുന്നാം വളവ് മികച്ച പരിസ്ഥിതി ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു.
അവാർഡുകള്‍ ഒറ്റ നോട്ടത്തില്‍
നടന്- അല്ലു അര്ജുന്- പുഷ്പ
നടി- ആലിയാ ഭട്ട്, കൃതി
പരിസ്ഥിതി ചിത്രം- ആവാസവ്യൂഹം
ജനപ്രിയചിത്രം- ആര്.ആര്.ആര്
മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരാ ഗാന്ധി പുരസ്കാരം- വിഷ്ണു മോഹന്‍ - മേപ്പടിയാന്
ഫീച്ചര്‍ ഫിലിം- റോക്കട്രി
മറാഠി ചിത്രം- ഏക്ദാ കായ് സാലാ
മലയാളം സിനിമ- ഹോം
തമിഴ്ചിത്രം- കടൈസി വിവസായി
തെലുഹ്ക്- ഉപ്പേന
കോസ്റ്റ്യൂം ഡിസൈനര്‍- സര്‍ദാര്‍ ഉദ്ദം - വീര കപൂര്‍
പ്രൊഡക്ഷന്‍ ഡിസൈന്‍- ദിമിത്രി് മലിച്ച്
എഡിറ്റിങ്- സഞ്ജയ് ലീല ബന്‍സാലി- ഗംഗുഭായി
ഓഡിയോഗ്രഫി- ചവിട്ട്- അരുണ്‍ അശോക്, സോനു കെ.പി
തിരക്കഥ-ഒറിജിനല്‍ - നായാട്ട് - ഷാഹി കബീര്‍
അഡാപ്റ്റഡ്- ഗംഗുഭായി- സഞ്ജയിലീലാ ഭന്‍സാലി- ഉത്കര്‍ഷിണി വസിഷ്ട്
ഡയലോഗ്- ഉത്കര്‍ഷിണി വസിഷ്ട് ,പ്രകാശ് കപാഡിയ
ഛായാഗ്രഹണം- സര്‍ദാര്‍ ഉദം- അവിക് മുഖോപാധ്യായ
ഗായിക- ശ്രേയാ ഘോഷാല്‍-ഇരവിന് നിഴല്‍
ഗായകന്- കാലാഭൈരവ- ആര്‍ആര്‍ആര്‍ -കൊമരം ഭീമുഡോ
ബാലതാരം- ഭവിന് റബാരി-
സപ്പോര്‍ട്ടിങ് നടി- പല്ലവി ജോഷി- കശ്മീര്‍ ഫയല്‍സ്
സപ്പോര്‍ട്ടിങ് നടന്- പങ്കജ് ത്രിപാഠി- മിമി
.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications