കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേശീയ ചലച്ചിത്ര അവാര്‍ഡ്; ഐന്‍ മികച്ച മലയാള ചലച്ചിത്രം, മുസ്തഫയ്ക്ക് പ്രത്യേക പരാമര്‍ശം

  • By Meera Balan
Google Oneindia Malayalam News

ദില്ലി: ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു. സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത ഐന്‍ ആണ് മികച്ച മലയാള ചലച്ചിത്രമായി തിരഞ്ഞെടുത്തത്. ചിത്രത്തിലെ പ്രകടനത്തിന് മുസ്തഫയ്ക്ക് ജൂറിയുടെ പ്രത്യേക പരാമര്‍ശം. മുസ്തഫയ്ക്ക് മികച്ച സഹനടനുള്ള ദേശീയ പുരസ്ക്കാരം ലഭിയ്ക്കുമെന്ന് സൂചനയുണ്ടായിരുന്നു.

മികച്ച പരിസ്ഥിതി ചിത്രമായി ജയരാജ് സംവിധാനം ഒറ്റാല്‍ തിര‍ഞ്ഞെടുത്തു. ജോഷിമംഗലത്ത് ആണ് ഒറ്റാലിന്റെ തിരക്കഥാകൃത്ത്‌. മികച്ച തിരക്കഥാകൃത്തിനുള്ള അവാർഡും ഒറ്റാലിനാണ്. മികച്ച പശ്ചാത്തല സംഗീത ത്തിനുള്ള പുരസ്‌ക്കാരം ഗോപീ സുന്ദറിനാണ്. 1983 എന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതമൊരുക്കിയതിനാണ് അവാര്‍ഡ്‌.

Ottal

നോണ്‍ഫീച്ചര്‍ വിഭാഗത്തില്‍ മലയാളി ചലച്ചിത്രകാന്‍ ജോഷി ജോസഫിന് പ്രത്യേക പുരസ്‌ക്കാരം ലഭിച്ചു. കഴിഞ്ഞ വര്‍ഷം മികച്ച നടനുള്ള ദേശീയ പുരസ്‌ക്കാരം ഉള്‍പ്പടെയുള്ളവ നേടിയ മലയാള സിനിമയ്ക്ക് ഇത്തവണ മികച്ച നടനും നടിയ്ക്കുമുള്ള പുരസ്‌ക്കാരം ഇല്ലെന്നാണ് അറിയുന്നത്. ഇത്തവണ ജൂറി പരാമർശം കൊണ്ട് മാത്രം തൃപ്തിപ്പെടേണ്ടി വരും. എന്നാല്‍ ഒറ്റാല്‍, ഐന്‍ ഉള്‍പ്പടെയുള്ള ചിത്രങ്ങള്‍ ദേശീയ തലത്തില്‍ ശ്രദ്ധിയ്ക്കപ്പെട്ടത് നേട്ടമായി എടുത്ത് കാട്ടാം...

ഐന്‍

ഐന്‍

101 ചോദ്യങ്ങളിലൂടെയാണ് ദേശീയ അവാര്‍ഡില്‍ സിദ്ധാര്‍ത്ഥ് ശിവ തന്റെ സാന്നിധ്യം അറിയിച്ചത്. ആ പതിവ് ഇക്കുറിയും തെറ്റിച്ചില്ല. ഐന്‍. മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌ക്കാരം ഐന്‍ നേടി.

മുസ്തഫ

മുസ്തഫ

പാലേരി മാണിക്യത്തില്‍ കണ്ട മുസ്തഫ പിന്നീട് അധികം മുഖ്യധാര ചിത്രങ്ങളിലൊന്നും കണ്ടില്ല. പക്ഷേ ഐനിലെ പ്രകടനം മുസ്തഫയെ പ്രത്യേക ജൂറി പരാമര്‍ശത്തിന് അര്‍ഹനാക്കി

തിരിച്ച് വരൂ ജയരാജ്

തിരിച്ച് വരൂ ജയരാജ്

ഒറ്റാല്‍ കൊണ്ട് ജയരാജ് വീണ്ടും പഴയ പ്രതിഭയിലേയ്ക്ക് മടങ്ങിപ്പോകുന്നു. ദേശീയ അവാര്‍ഡ് ഉള്‍പ്പടെ ഒട്ടേറെ അവാര്‍ഡുകള്‍ നേടിയ ജയരാജ് എന്ന മികച്ച സംവിധായകന്റെ മറ്റൊരു സൃഷ്ടി. മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള അവാര്‍ഡ്

മികച്ച തിരക്കഥ

മികച്ച തിരക്കഥ

മികച്ച തിരക്കഥാകൃത്തിനുള്ള അവാര്‍ഡ് ഒറ്റാലിന്റെ തിരക്കഥാകൃത്തായ ജോഷി മംഗലത്തിന് ലഭിച്ചു

പശ്ചാത്തല സംഗീതം

പശ്ചാത്തല സംഗീതം

മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്‌ക്കാരം ഗോപി സുന്ദറിനാണ്. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത നിവിന്‍ പോളി നായകനായ 1983 എന്ന ചിത്രത്തിലെ പശ്ചാത്തല സംഗീതമൊരുക്കിയതിനാണ് ഗോപി സുന്ദറിന് അവാര്‍ഡ്.

English summary
National Film Awards Declares, Malayalam may get five awards
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X