കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാഷണല്‍ ഗെയിംസില്‍ അഴിമതി ഇല്ലെന്ന് സിബിഐ?

  • By Anwar Sadath
Google Oneindia Malayalam News

കൊച്ചി: കേരളത്തില്‍ നടന്ന നാഷണല്‍ ഗെയിസുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന അഴിമതി ആരോപണത്തിന് തെളിവില്ലെന്ന് സിബിഐ. പ്രതിപക്ഷ എം.എല്‍.എ വി.ശിവന്‍കുട്ടി നല്‍കിയ പരാതിയെ തുടര്‍ന്ന് സിബിഐ നടത്തിയ പ്രാഥമിക അന്വേഷണത്തിനൊടുവിലാണ് കേസ് അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നത്.

CBI

അന്വേഷണ റിപ്പോര്‍ട്ട് സിബിഐ ഹൈക്കോടതിയില്‍ അടുത്തദിവസം തന്നെ സമര്‍പ്പിക്കും. അന്വേഷണത്തിന്റെ ഭാഗമായി ജനപ്രതിനിധികളില്‍ നിന്നും ഉദ്യോഗസ്ഥരില്‍ നിന്നും സിബിഐ തെളിവെടുത്തിരുന്നു. എന്നാല്‍ അഴിമതി നടന്നെന്ന് സ്ഥാപിക്കാന്‍ ആവശ്യമായ തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് സിബിഐ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ശിവന്‍ കുട്ടിയുടെ ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും സിബിഐ പറയുന്നുണ്ട്. അഴിമതി ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ദേശീയ ഗെയിംസ് അവസാനിക്കും മുന്‍പ് തന്നെ സിബിഐ പ്രാഥമിക അന്വേഷണം തുടങ്ങിയിരുന്നു. എന്നാല്‍ ഏതെങ്കിലും സ്ഥാപനങ്ങളോ വ്യക്തികളോ വഴിവിട്ട് സാമ്പത്തിക നേട്ടം ഉണ്ടാക്കിയെന്ന് കണ്ടെത്താനായില്ലെന്ന് സിബിഐ പറയുന്നു.

അഴിമതി വിഷയത്തിന് ഉപരിയായി ഭരണപരമായ വീഴ്ചകള്‍ ഗൂഢാലോചനയ്ക്ക് കേസെടുക്കുകയാണ് വേണ്ടത്. അഴിമതി കേസ് ആയി അത് കണക്കാക്കാനാകില്ലെന്ന് സിബിഐ വ്യക്തമാക്കി. വന്‍ അഴിമതി നടന്നെന്ന് ഭരണ പ്രതിപക്ഷ കക്ഷികള്‍ തന്നെ ആരോപിച്ച ഗെയിംസ് നടത്തിപ്പില്‍ അഴിമതി നടന്നില്ലെന്ന സിബിഐ കണ്ടെത്തല്‍ സംസ്ഥാന സര്‍ക്കാരിന്റെ വാദം ശരിവെക്കുന്നതാകും.

English summary
National Games; CBI finds nothing to prove graft
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X