കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേശീയ ബാലികാദിനം: ഒരു ദിവസത്തേക്ക് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി 20 കാരി

Google Oneindia Malayalam News

റാഞ്ചി: ഉത്തരാഖണ്ഡിൽ ഒരു ദിവസത്തേക്ക് മുഖ്യമന്ത്രിയായി 20കാരി. ദേശീയ ബാലികാ ദിനത്തോടനുബന്ധിച്ചാണ് ഹരിദ്വാർ സ്വദേശിനിയായ സൃഷ്ടി ഗോസ്വാമി ഒരു ദിവസത്തേക്ക് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുടെ കസേരയിലെത്തിയത്. സംസ്ഥാന സർക്കാർ നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികൾ അവലോകനം ചെയ്ത യോഗത്തിലും സൃഷ്ടി പങ്കെടുത്തിരുന്നു. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര റാവത്തും ഇതേ യോഗത്തിൽ പങ്കെടുത്തിരുന്നു. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് മറ്റൊരു വ്യക്തി മുഖ്യമന്ത്രി കസേരയിലിരിക്കുന്നത്.

മര്‍മം അറിഞ്ഞ് കളിയിറക്കി രാഹുല്‍ ഗാന്ധി; തമിഴ്‌നാട്ടില്‍ പ്രചാരണത്തിന് തുടക്കം, ബിജെപിയെ അനുവദിക്കില്ലമര്‍മം അറിഞ്ഞ് കളിയിറക്കി രാഹുല്‍ ഗാന്ധി; തമിഴ്‌നാട്ടില്‍ പ്രചാരണത്തിന് തുടക്കം, ബിജെപിയെ അനുവദിക്കില്ല

എല്ലാ വർഷവും ജനുവരി 24 ന് ഇന്ത്യ വനിതാ ശിശു വികസന മന്ത്രാലയത്തിന്റെ മുൻകൈയായ ദേശീയ ബാലികാ ദിനം ആഘോഷിച്ചുവരുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ഉത്തരാഖണ്ഡ് സർക്കാരും വേറിട്ട പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്.
"ദേശീയ ബാലികാ ദിനത്തിൽ എല്ലാ പെൺമക്കളുടെയും ശോഭനമായ ഭാവിയ്‌ക്ക് ഹൃദയംഗമമായ ആശംസകൾ നേരുന്നു. എല്ലാ പെൺമക്കളെയും സ്വയം പര്യാപ്ത നേടുന്നതിനും അവരുടെ ശാക്തീകരണത്തിനും ഞങ്ങളുടെ സർക്കാർ ദൃഡ നിശ്ചയത്തിലാണെന്നും ത്രിവേന്ദ്ര റാവത്ത് ട്വീറ്റ് ചെയ്തു.

 shrishti-goswami-31

ഇന്ത്യയിൽ വിവിധ മേഖലകളിലെ പെൺകുട്ടികളുടെ നേട്ടങ്ങളെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഈ വേളയിൽ രംഗത്തെത്തിയിരുന്നു. പെൺകുട്ടികളെ ശാക്തീകരിക്കുക, വിദ്യാഭ്യാസം, മെച്ചപ്പെട്ട ആരോഗ്യ സംരക്ഷണം, ലിംഗ സംവേദനക്ഷമത മെച്ചപ്പെടുത്തൽ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന നിരവധി സംരംഭങ്ങൾ കേന്ദ്ര സർക്കാർ ഏറ്റെടുത്തിട്ടുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. പെൺകുട്ടികളെ ശാക്തീകരിക്കുന്നതിനും അന്തസ്സും അവസരവുമുള്ള ജീവിതം നയിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്ന എല്ലാവരെയും പ്രത്യേകം അഭിനന്ദിക്കുന്ന ഒരു ദിനം കൂടിയാണിതെന്നും പ്രധാനമന്ത്രി മറ്റൊരു ട്വീറ്റിൽ കുറിച്ചു.

തിരഞ്ഞെടുപ്പ്: സുരക്ഷാ ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്തു; വടക്കന്‍ ജില്ലകളില്‍ കൂടുതല്‍ ശക്തമാക്കുംതിരഞ്ഞെടുപ്പ്: സുരക്ഷാ ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്തു; വടക്കന്‍ ജില്ലകളില്‍ കൂടുതല്‍ ശക്തമാക്കും

 ബിജെപിക്ക് കുറഞ്ഞത് 2000 വോട്ട്; സിപിഎമ്മിന് പോയെന്ന് യുഡിഎഫ്,കണക്ക് നിരത്തി മറുപടിയുമായി എല്‍ഡിഎഫ് ബിജെപിക്ക് കുറഞ്ഞത് 2000 വോട്ട്; സിപിഎമ്മിന് പോയെന്ന് യുഡിഎഫ്,കണക്ക് നിരത്തി മറുപടിയുമായി എല്‍ഡിഎഫ്

ഒരുവശം മാത്രം പെരുപ്പിച്ചുകാട്ടിയുള്ള പ്രചാരണം; ആരോപണങ്ങളില്‍ വിശദീകരണവുമായി വനിതാ കമ്മീഷന്‍ഒരുവശം മാത്രം പെരുപ്പിച്ചുകാട്ടിയുള്ള പ്രചാരണം; ആരോപണങ്ങളില്‍ വിശദീകരണവുമായി വനിതാ കമ്മീഷന്‍

English summary
National Girl Child Day: Haridwar native Srishti Goswami is Uttarakhand CM for one day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X