Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്ലിയിൽ അന്തരീക്ഷ മലിനീകരണം കടുക്കുന്നു, നിർമ്മാണ പ്രവർത്തനങ്ങൾക്ക് നവംബർ 14 വരെ വിലക്ക്

ദില്ലിയിൽ അന്തരീക്ഷമലിനീകരണം രൂക്ഷമായ പശ്ചാത്തലത്തിലാണ് ട്രിബ്യൂണൽ ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചത്.

ദില്ലി: രാജ്യ തലസ്ഥാനമായ ദില്ലിയിൽ അന്തരീക്ഷ മലീനികരണം രൂക്ഷമാകുന്നു. കടുത്ത മലിനീകരണത്തെ തുടർന്ന് നിർമ്മാണ പ്രവർത്തനങ്ങൾ താത്ക്കാലികമായി നിർത്തി വെയ്ക്കണമെന്ന് ഹരിത ട്രിബ്യൂണൽ അറിയിച്ചു. നവംബർ 14 വരെ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തി വയ്ക്കാനാണ് ഹരിത ട്രിബ്യൂണൽ അറിയിച്ചിരിക്കുന്നത്.ദില്ലിയിൽ അന്തരീക്ഷമലിനീകരണം രൂക്ഷമായ പശ്ചാത്തലത്തിലാണ് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചത്.അതേ സമയം നിർമ്മാണ മേഖലയിലെ പ്രവർത്തനങ്ങൾ നിർത്തി വയ്ക്കുന്നതു മൂലം നിർമ്മാണ മേഖലയിലുള്ള ജനങ്ങളെ ഇതു ബാധിക്കില്ലെന്ന് സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ട്. തൊഴിലാളികൾക്ക് ദിവസക്കൂലി നൽകുമെന്നും ട്രിബ്യൂണൽ ഉത്തരവിൽ പറയുന്നുണ്ട്.

ദില്ലിയിൽ അന്തരീക്ഷ മലിനീകരണം ശക്തമാകുന്നതിന്റെ ഭാഗമായി നാളെ മുതൽ ഒറ്റയക്ക- ഇരട്ട ഗതാഗത സംമ്പ്രദായം പുനഃസ്ഥാപിക്കുമെന്ന് ദില്ലി സർക്കാർ അറിയിച്ചിട്ടുണ്ട്. അന്തരീക്ഷ മലിനീകരണം നിയന്ത്രണവിധേയമാവാത്തതിന്റെ സഹചര്യത്തിൽ ഹെലികോപ്ടർ വഴി നഗരത്തിൽ വെള്ളം തളിക്കണമെന്നും ട്രിബ്യൂണൽ നിർദേശിക്കുന്നുണ്ട്. തലസ്ഥാന നഗരങ്ങളിൽ മാലിന്യം കൂട്ടിയിട്ടും കത്തിക്കുന്നില്ലെന്ന് സർക്കാർ ഉറപ്പു വരുത്തണമെന്നും ആരോഗ്യ വകുപ്പിന്റേയും കോപ്പറേഷന്റെയും നേത‍ത്വത്തിലുള്ള ഉദ്യോഗസ്ഥരുടെ സംഘത്തെ അയച്ച് കൃത്യമായ പട്രോളിങ് നടത്തണമെന്നും ട്രിബ്യൂണൽ പറയുന്നുണ്ട്. തലസ്ഥാന പ്രദേശത്ത് പ്രവർത്തിക്കുന്ന ചൂളകൾ അടുത്ത അടുത്ത വാദം കോൾക്കുന്നതു വരെ നിർത്തി വയ്ക്കണമെന്നും ട്രിബ്യൂണൽ അറിച്ചിട്ടുണ്ട് . വാക്വം ക്ലീനർ ഉപയോഗിച്ചു മാത്രം
നഗരം വൃത്തിയാക്കുക. ഇത് അന്തരീക്ഷ മലനീകരണം ഒരു പരിധിവരെ കുറയ്ക്കുന്നു. 15 വർഷം പഴക്കമുള്ള ഡീസൽ വാഹനങ്ങൾ നിരത്തിലോടുന്നത് നിരോധിച്ചിട്ടുണ്ട്. വിളകളുടെ അവശിഷ്ടങ്ങളോ മറ്റു കാർഷിക മാലിന്യങ്ങളോ കർഷകർ കത്തിക്കുന്നത് താർക്കാവികമായി ട്രിബ്യൂണൽ നിരോധിച്ചിട്ടുണ്ട്.

delhi

അതെസമയം ദില്ലിയിൽ അന്തരീക്ഷ മലിനീകരണം തടയുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടെന്ന് ഹരിത ട്രിബ്യൂണൽ വിമർശിച്ചു. അതെ സമയം അപകട സാധ്യത ഒഴിവാക്കുന്നതിനു വേണ്ടി ദില്ലി, ഹരിയാന, ഉത്തർപ്രദേശ്, സർക്കാരുകൾ കൂടുതൽ നടപടി സ്വീകരിച്ചിട്ടില്ലെന്നും ട്രിബ്യൂണൽ കുറ്റപ്പെടുത്തുന്നുണ്ട്. ദില്ലിയിൽ അപകടകരമായ നിലയിൽ തുടരുകയാണെന്ന് ട്രിബ്യൂണൽ നിരീക്ഷിക്കുന്നുണ്ട്. അന്തരീക്ഷ മലിനീകരണം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ദില്ലി, ഹരിയാന, ഉത്തർപ്രദേശ്, സംസ്ഥാന സർക്കാരുകളോട് റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ട്രിബ്യൂണല്‍ നിര്‍ദേശിച്ചിരുന്നു. ആ റിപ്പോർട്ട് പരിഗണിക്കവെയാണ് സംസ്ഥാനങ്ങൾക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+