കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തുറസ്സായ സ്ഥലങ്ങളില്‍ പുകച്ചാല്‍ പണി പാളും; കുരുക്ക് മുറുക്കി ദേശീയ ഗ്രീന്‍ ട്രിബ്യൂണല്‍

മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിയ്ക്കുന്നവരില്‍ നിന്ന് 25,000 രൂപ പിഴ ഈടാക്കും

Google Oneindia Malayalam News

ദില്ലി: തുറസ്സായ സ്ഥലങ്ങളില്‍ വച്ച് മാലിന്യങ്ങള്‍ കത്തിക്കുന്നത് നിരോധനമേര്‍പ്പെടുത്തി ദേശീയ ഗ്രീന്‍ ട്രിബ്യൂണല്‍. ഗ്രീന്‍ ട്രിബ്യൂണിന്റെ നിരോധനം മറികടന്ന് മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിയ്ക്കുന്നവരില്‍ നിന്ന് 25,000 രൂപ പിഴ ഈടാക്കും.

രാജ്യത്ത് കൃത്യമായ മാലിന്യ നിര്‍മ്മാര്‍ജ്ജന പദ്ധതികള്‍ നടപ്പിക്കാന്‍ പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ആല്‍മിത്ര പട്ടേലും മറ്റ് ചില വ്യക്തികളും സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഗ്രീന്‍ ട്രിബ്യൂണല്‍ വിധി. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനാവശ്യമായ പദ്ധതികള്‍ തയ്യാറാക്കി ആറ് മാസത്തിനുള്ളില്‍ സമര്‍പ്പിക്കാനും ട്രിബ്യൂണല്‍ നിര്‍ദേശിച്ചിട്ടുണ്ട്.

 ആര്‍ക്കും രക്ഷയില്ല

ആര്‍ക്കും രക്ഷയില്ല

മാലിന്യം കത്തിയ്ക്കുന്നത് നിരോധിച്ചു കൊണ്ടുള്ള ദേശീയ ഗ്രീന്‍ ട്രിബ്യൂണലിന്റെ ഉത്തരവ് വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ബാധകമായിരിക്കും. പ്രവൃത്തിക്കനുസരിച്ച് പരിസ്ഥിതി നഷ്ടപരിഹാരമായി 5000 മുതല്‍ 25,000 രൂപ വരെയാണ് ഈടാക്കാമെന്ന് ഗ്രീന്‍ ട്രിബ്യൂണല്‍ അധ്യക്ഷന്‍ ജസ്റ്റിസ് സ്വതന്തര്‍ കുമാര്‍ വ്യക്തമാക്കി.

എന്തെല്ലാം കുറ്റമാവും

എന്തെല്ലാം കുറ്റമാവും

തുറസ്സായ സ്ഥലങ്ങളില്‍ വച്ച് മാലിന്യക്കൂമ്പാരത്തിന് തീയിടുന്നതും കൃഷിയിടങ്ങളിലെ മാലിന്യങ്ങള്‍ കത്തിയ്ക്കുന്നതും ഗ്രീന്‍ ട്രിബ്യൂണലിന്റെ ഉത്തരവ് പ്രകാരം കുറ്റകരമായിരിക്കും. 2016ലെ ഖരമാലിന്യ നിയന്ത്രണ ചട്ടങ്ങള്‍ പ്രകാരമാണ് മാലിന്യങ്ങള്‍ കത്തിയ്ക്കുന്നതിന് പിഴ ഈടാക്കുള്ള തീരുമാനം.

കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും

കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും

ഇതനുസരിച്ച് നാല് മാസത്തിനുള്ളില്‍ മാലിന്യസംസ്‌കരണത്തിന് ആവശ്യമായ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിന് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നാല് ആഴ്ചക്കുള്ളില്‍ പദ്ധതികളെക്കുറിച്ച് വിവരം നല്‍കാനും സമയബന്ധിതമായി പദ്ധതി നടപ്പിലാക്കാനുമാണ് തീരുമാനം.

പ്ലാസ്റ്റികിന് ആയുസ്സില്ല

പ്ലാസ്റ്റികിന് ആയുസ്സില്ല

ആയുസ്സ് കുറഞ്ഞ പോളി വിനൈല്‍ ക്ലോറൈഡ്, ക്ലോറിനേറ്റഡ് പ്ലാസ്റ്റിക് എന്നിവ നിരോധിക്കുന്നതിനായി ഗ്രീന്‍ ട്രിബ്യൂണല്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വിധി അനിവാര്യം

വിധി അനിവാര്യം

കൃത്യമായ മാലിന്യ നിര്‍മ്മാര്‍ജ്ജന പദ്ധതികള്‍ നടപ്പിക്കാന്‍ പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ആല്‍മിത്ര പട്ടേലും മറ്റ് ചില വ്യക്തികളും സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഗ്രീന്‍ ട്രിബ്യൂണല്‍ വിധി.

മാലിന്യ നിര്‍മാര്‍ജനം എങ്ങനെ

മാലിന്യ നിര്‍മാര്‍ജനം എങ്ങനെ

മാലിന്യങ്ങളുടെ തരമനുസരിച്ച് വേര്‍തിരിച്ച് നിര്‍മാര്‍ജനം ചെയ്യാന്‍ കഴിയുന്ന ഖരമാലിന്യ പ്ലാന്റുകള്‍ നിര്‍മിക്കാനാണ് നിര്‍ദേശം. പുനരുപയോഗിക്കാന്‍ കഴിയാത്ത മാലിന്യങ്ങളും ജൈവമാലിന്യങ്ങളും വേര്‍തിരിച്ച് റോഡ് നിര്‍മാണത്തിനുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കണമെന്നും നിര്‍ദേശമുണ്ട്.

English summary
In a significant order, the NGT today imposed a complete ban on burning of waste in open places across the country and announced a fine of Rs 25,000 on each incident of bulk waste burning.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X