കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാഷണല്‍ ഹെറാള്‍ഡ് കേസ്; 2010-11 ലെ ബാലന്‍സ് ഷീറ്റ് ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശം

Google Oneindia Malayalam News

ദില്ലി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കമ്പനിയുടെ 2010-11 വര്‍ഷത്തെ ബാലന്‍സ് ഷീറ്റ് ഹാജരാക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയോടും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോടും പട്യാല കോടതി നിര്‍ദേശിച്ചു. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രേഖകള്‍ ഹാജരാകാകന്‍ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി നല്‍കിയ ഹരജി പരിഗണിച്ചാണ് കോടതി ഉത്തരവ്.

ജവഹര്‍ലാല്‍ നെഹ്‌റു 1937 ല്‍ സ്ഥാപിച്ച നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഉടമകളായ അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിനെ പുതുതായുണ്ടാക്കിയ യങ് ഇന്ത്യന്‍ കമ്പനി ഏറ്റെടുത്തില്‍ അഴിമതിയും വഞ്ചനയുമുണ്ടെന്നാണ് സുബ്രഹ്മണ്യം സ്വാമിയുടെ പരാതി. 1,600 കോടി രൂപ വിലമതിക്കുന്ന ദില്ലിയിലെ ഹെറാള്‍ഡ് ഹൗസ് വെറും 50 ലക്ഷം രൂപയ്ക്കാണ് രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും സ്വന്തമാക്കിയതെന്നും സുബ്രഹ്മണ്യം സ്വാമി അരോപിക്കുന്നുണ്ട്. 2012 നവംബറിലാണ് അദ്ദേഹം പരാതിയുമായി രംഗതെത്തിയത്.

Soniya and Rahul

2010 നവംബര്‍ 23 ന് അഞ്ചു ലക്ഷം രൂപാ മൂലധനവുമായി തുടങ്ങിയ ഒരു കമ്പനിയാണ് യങ് ഇന്ത്യന്‍. നാഷണല്‍ ഹെറാള്‍ഡിന്റെ കെട്ടിടത്തില്‍ തന്നെയാണ് യങ് ഇന്ത്യന്റെ ഓഫീസും പ്രവര്‍ത്തിച്ചത്. 2010ല്‍ രാഹുല്‍ ഗാന്ധി കമ്പനിയുടെ ഡയറക്ടറായി. ഇതിനു തുടര്‍ച്ചയായി സോണിയാ ഗാന്ധിയും ഡയറക്ടര്‍ ബോര്‍ഡ് അംഗമായി സ്ഥാനം ഏറ്റെടുക്കുകയായിരുന്നു.

ബ്രിട്ടീഷ് ദിനപത്രങ്ങള്‍ക്ക് ബദലായി ഇന്ത്യന്‍ ദിനപത്രങ്ങള്‍ പ്രസിദ്ധീകരിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു നെഹ്‌റു അസോസിയേറ്റ് പ്രസ് എന്ന പേരില്‍ കമ്പനി തുടങ്ങിയത്. നിരവധി സ്വാതന്ത്ര്യ സമര സേനാനികളുടെ സഹായത്തോടെയാണ് അസോസിയേറ്റ് പ്രസ് തുടങ്ങിയത്. 2010 സെപ്തംബര്‍ 29 ലെ കണക്കു പ്രകാരം 1057 ഓഹരി ഉടമകള്‍ അസോസിയേറ്റ് ജേണല്‍സ് പ്രസ്സിനുണ്ടായിരുന്നു. ഈ കമ്പനിയുടെ നേതൃത്വത്തിലുണ്ടായിരുന്ന നാഷണല്‍ പെറാള്‍ഡ് ദിനപത്രം 2008ലാണ് പ്രസിദ്ധീകരണം നിര്‍ത്തിയത്.

English summary
A Delhi court summoned on Friday the Congress’ balance sheet for 2010-2011 in a case related to alleged misappropriation of party funds in the acquisition of the now-defunct National Herald newspaper.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X