Get Updates
Get notified of breaking news, exclusive insights, and must-see stories!

നാഷണല്‍ ഹെറാള്‍ഡ് കേസ്: സോണിയയ്ക്കും രാഹുലിനും കോടതി നോട്ടീസ്

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും നോട്ടീസ് അയച്ച് ഡല്‍ഹി കോടതി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ മാസം സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ പശ്ചാത്തലത്തില്‍ ആണ് ഇരുനേതാക്കള്‍ക്കും കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. പ്രതികള്‍ക്ക് എന്താണ് പറയാനുള്ളത് എന്ന് കേള്‍ക്കണം എന്ന് പ്രത്യേക ജഡ്ജി വിശാല്‍ ഗോഗ്‌നെ ചൂണ്ടിക്കാട്ടി.

'കക്ഷികളെ ഏത് ഘട്ടത്തിലും കേള്‍ക്കാനുള്ള അവകാശം ന്യായമായ വിചാരണയ്ക്ക് ജീവന്‍ പകരുന്നു,' ജഡ്ജി ഗോഗ്‌നെ നിരീക്ഷിച്ചു. കേസിലെ അടുത്ത വാദം കേള്‍ക്കല്‍ മെയ് 8 ലേക്ക് മാറ്റി. ബിജെപി നേതാവും മുന്‍ എംപിയുമായ സുബ്രഹ്‌മണ്യന്‍ സ്വാമി 2014 ജൂണില്‍ സമര്‍പ്പിച്ച സ്വകാര്യ ക്രിമിനല്‍ പരാതി മജിസ്ട്രേറ്റ് കോടതി ഏറ്റെടുത്തതിനെ തുടര്‍ന്ന് 2021 ല്‍ ആണ് നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഇഡി അന്വേഷണം ആരംഭിച്ചത്.

National Herald

നാഷണല്‍ ഹെറാള്‍ഡ് പത്രവുമായി ബന്ധപ്പെട്ട് ഉന്നത കോണ്‍ഗ്രസ് നേതൃത്വം ഉള്‍പ്പെട്ട ക്രിമിനല്‍ ഗൂഢാലോചനയും സാമ്പത്തിക ദുരുപയോഗവും ഉണ്ടായി എന്നാണ് പരാതിയില്‍ പറയുന്നത്. പത്രത്തിന്റെ മാതൃ കമ്പനിയായ അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ് (എജെഎല്‍) ഏറ്റെടുക്കുന്നതിലും തുടര്‍ന്ന് സോണിയയ്ക്കും രാഹുല്‍ ഗാന്ധിക്കും 38 ശതമാനം ഓഹരികള്‍ കൈവശം വച്ചിരിക്കുന്ന ലാഭേച്ഛയില്ലാത്ത സ്ഥാപനമായ യംഗ് ഇന്ത്യന്‍ രൂപീകരിക്കുന്നതിലും കേന്ദ്രീകരിച്ചാണ് ആരോപണങ്ങള്‍.

എജെഎല്ലിന്റേതായി ഉണ്ടായിരുന്ന 2,000 കോടി രൂപയിലധികം വിലമതിക്കുന്ന പ്രൈം റിയല്‍ എസ്റ്റേറ്റ് ആസ്തികള്‍ പരോക്ഷമായി ഏറ്റെടുക്കുന്നതിന് വേണ്ടിയാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത് എന്നാണ് ഇഡിയുടെ കണ്ടെത്തല്‍. എജെഎല്ലിന് കോണ്‍ഗ്രസ് ഏകദേശം 90 കോടി രൂപയുടെ ഈടില്ലാത്ത വായ്പ നല്‍കിയതായും പിന്നീട് ഇത് യംഗ് ഇന്ത്യന് നാമമാത്രമായ 50 ലക്ഷം രൂപയ്ക്ക് നല്‍കിയതായും ഇഡി അവകാശപ്പെടുന്നു.

ഇത് യംഗ് ഇന്ത്യന് എജെഎല്ലിന്റെയും അതിന്റെ സ്വത്തുക്കളുടെയും നിയന്ത്രണം നേടാന്‍ അനുവദിച്ചതായി അന്വേഷണ ഏജന്‍സി പറയുന്നു. ഡല്‍ഹി, ലഖ്നൗ, മുംബൈ എന്നിവിടങ്ങളിലെ വിലപ്പെട്ട റിയല്‍ എസ്റ്റേറ്റ് സ്വത്തുക്കളും ഇതില്‍ ഉള്‍പ്പെടുന്നു. ഈ കരാറിലൂടെ ഗാന്ധി കുടുംബവും മറ്റ് കോണ്‍ഗ്രസ് വ്യക്തികളും ഏകദേശം 988 കോടി രൂപ വെളുപ്പിച്ചതായി ഇഡി ആരോപിച്ചു.

അതേസമയം കേസ് രാഷ്ട്രീയപ്രേരിതമാണ് എന്നാണ് കോണ്‍ഗ്രസ് പ്രതികരണം. അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയ പ്രതികാരത്തിനുള്ള ഉപകരണങ്ങളായി കേന്ദ്രം ഉപയോഗിക്കുന്നതായി കോണ്‍ഗ്രസ് ആരോപിച്ചു. പ്രതികാര മനോഭാവത്തോടെയുള്ള നടപടിയില്‍ പാര്‍ട്ടി ഭയപ്പെടില്ല എന്നാണ് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞത്. യംഗ് ഇന്ത്യന്‍ ഒരു ലാഭേച്ഛയില്ലാത്ത കമ്പനിയാണെന്നാണ് കോണ്‍ഗ്രസ് വളരെക്കാലമായി വാദിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+