കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗാന്ധി കുടുംബത്തിന് ആശ്വാസം; ഹെറാള്‍ഡ് ഹൗസ് ഒഴിപ്പിക്കില്ല, ഹൂഡയെ പ്രോസിക്യൂട്ട് ചെയ്യും

Google Oneindia Malayalam News

ദില്ലി: ഹെറാള്‍ഡ് ഹൗസ് ഒഴിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം തടയണമെന്നാവശ്യപ്പെട്ട് ഉടമകളായ അസോസിയേറ്റഡ് ജേണല്‍ ലിമിറ്റഡ് (എജെഎല്‍) സമര്‍പ്പിച്ച ഹര്‍ജിയില്‍ കോടതി ഇടപെടല്‍. ഹര്‍ജിയില്‍ അടുത്ത 22ന് വാദം കേള്‍ക്കും. അതുവരെ തല്‍സ്ഥിതി തുടരണമെന്ന് ദില്ലി ഹൈക്കോടതി ആവശ്യപ്പെട്ടു.

court

നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ പബ്ലിഷറാണ് എജെഎല്‍. ഹെറാള്‍ഡ് ഹൗസിന് നല്‍കിയ പാട്ടം റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ ഹൗസ് ഒഴിയണമെന്നാവശ്യപ്പെട്ട് ഒക്ടോബര്‍ 30ന് നോട്ടീസ് നല്‍കിയിരുന്നു. നവംബര്‍ 15ന് ഒഴിയണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരുന്നത്. ഇത് ചോദ്യം ചെയ്താണ് എജെഎല്‍ ഹൈക്കോടതിയെ സമീപിച്ചത്.

ഹൈക്കോടതിയില്‍ ഹര്‍ജി പരിഗണിക്കുന്ന വേളയില്‍ ഉദ്യോഗസ്ഥര്‍ ഹെറാള്‍ഡ് ഹൗസിലെത്തി പരിശോധന നടത്തി. വസ്തുവകകളുടെ കണക്കെടുപ്പുകള്‍ നടത്തി. ഹെറാള്‍ഡ് ഹൗസ് ബല പ്രയോഗത്തിലൂടെ ഒഴിപ്പിക്കില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഹൈക്കോടതിയെ ബോധിപ്പിച്ചു. തുടര്‍ന്നാണ് തല്‍സ്ഥിതി തുടരാന്‍ കോടതി ആവശ്യപ്പെട്ടത്.

കുവൈത്തിനെ നടുക്കി പേമാരി; എല്ലാം നിര്‍ത്തിവച്ചു, വ്യാഴാഴ്ചയും അവധി!! കരുതിയിരിക്കാന്‍ നിര്‍ദേശംകുവൈത്തിനെ നടുക്കി പേമാരി; എല്ലാം നിര്‍ത്തിവച്ചു, വ്യാഴാഴ്ചയും അവധി!! കരുതിയിരിക്കാന്‍ നിര്‍ദേശം

അതേസമയം, കേസില്‍ ഹരിയാന മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭൂപീന്ദര്‍ സിങ് ഹൂഡയെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കി. ഗവര്‍ണറുടെ തീരുമാനം രാഷ്ട്രീയ പ്രേരിതമാണെന്ന് ഹൂഡ കുറ്റപ്പെടുത്തി. ഹൂഡ മുഖ്യമന്ത്രിയായിരുന്ന വേളയിലാണ് പഞ്ച്കുലയിലെ കണ്ണായ സ്ഥലത്തെ ഭൂമി എജെഎല്ലിന് കൈമാറിയത്. 2005ല്‍ നടന്ന ഈ കൈമാറ്റം പഴയ വില അടിസ്ഥാനപ്പെടുത്തിയായിരുന്നു. ഇതില്‍ ഒത്തുകളി നടന്നെന്നാണ് കേസ്. ഹൂഡയെ പ്രോസിക്യൂട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് സിബിഐ രംഗത്തുവന്നിരുന്നു.

English summary
National Herald case: Delhi HC adjourns hearing for Nov 22, asks Centre to maintain status quo
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X