കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോണിയ ഗാന്ധിക്ക് സൗജന്യ നിയമസഹായം വാഗ്ദാനം ചെയ്ത് രാം ജഠ്മലാനി

  • By Sruthi K M
Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്കും സൗജന്യ നിയമസഹായം നല്‍കാമെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ രാം ജഠ്മലാനി. നാഷണല്‍ ഹെറാള്‍ഡ് ദിനപത്രത്തിന്റെ ഓഹരികള്‍ രാഹുലിന്റെയും സോണിയയുടെയും ഉടമസ്ഥതയിലുള്ള യങ് ഇന്ത്യന്‍ കമ്പനി ഏറ്റെടുത്തതില്‍ അഴിമതിയുണ്ടെന്ന് ആരോപിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയാണ് ഇവര്‍ക്കെതിരെ കേസ് നല്‍കിയത്.

എന്നാല്‍, ഒന്നു കൊണ്ടും പേടിക്കേണ്ടെന്നും തന്റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്നും അറിയിച്ചാണ് രാം ജഠ്മലാനി രംഗത്തെത്തിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി. അദ്ദേഹം സോണിയയ്ക്ക് കത്തും അയച്ചു. നിങ്ങളുടെ പാര്‍ട്ടിയില്‍ തന്നെ മികച്ച അഭിഭാഷകരുണ്ടെന്നറിയാം. എങ്കിലും തന്റെ സഹായം ആവശ്യമെങ്കില്‍ പറയാമെന്നും അദ്ദേഹം പറയുന്നു.

soniagandhi-ramjethmalani

മുന്‍ ബിജെപി നേതാവായ രാം ജഠ്മലാനി കോണ്‍ഗ്രസിനെ പിന്തുണച്ച് രംഗത്തെത്തിയത് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. പ്രതിഫലം പോലും തനിക്ക് വേണ്ടെന്നാണ് രാം ജഠ്മലാനി പറഞ്ഞിരിക്കുന്നത്. സോണിയയും രാഹുലും ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് പൂര്‍ണ ബോധ്യമുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.

അവര്‍ക്കെതിരെ കള്ളക്കേസ് കെട്ടിവെച്ച് കുടുക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. രാം ജഠ്മലാനിയുടെ കത്തിന് സോണിയ എന്തു മറുപടി നല്‍കിയെന്നുള്ള കാര്യം പുറത്തുവിട്ടിട്ടില്ല. രാം ജഠ്മലാനിക്ക് കേസ് നല്‍കുകയാണെങ്കില്‍ ശക്തമായ പോരാട്ടം നടക്കുമെന്നുറപ്പാണ്.

English summary
advocate Ram Jethmalani has offered his help to Congress president Sonia Gandhi and vice president Rahul Gandhi in the National Herald case filed against the mother-son duo by Bhartiya Janata Party leader Subramanian Swamy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X