Get Updates
Get notified of breaking news, exclusive insights, and must-see stories!

നാഷണല്‍ ഹെറാള്‍ഡ്: രാഹുല്‍ ഗാന്ധിയെ ഇന്ന് അറസ്റ്റ് ചെയ്യുമോ? സാധ്യതകള്‍ ഇങ്ങനെ

ന്യൂദല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് വീണ്ടും ഇഡിക്ക് മുന്നില്‍ ഹാജരാകും. കഴിഞ്ഞ ആഴ്ച തുടര്‍ച്ചയായി മൂന്നുദിവസമാണ് രാഹുലിനെ ഇഡി ചോദ്യം ചെയ്തത്. 30 മണിക്കൂറാണ് രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്തത്. ഇതിന് പിന്നാലെവ്യാഴാഴ്ചയും വെള്ളിയാഴ്ചയും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ രാഹുല്‍ ഗാന്ധി ബുദ്ധിമുട്ട് അറിയിച്ചിരുന്നു. ഇതിന് ശേഷം തിങ്കളാഴ്ചയാണ് രാഹുല്‍ ഇഡിക്ക് മുന്നില്‍ വീണ്ടും ഹാജരാകുന്നത്.

ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് അദ്ദേഹം ഇഡിക്ക് മുന്നില്‍ ഹാജരാകുമെന്നാണ് വിവരം. വളരെ നിര്‍ണായകമായ ദിസമാണ് ഇന്ന്. ഇതുവരെയുള്ള ചോദ്യം ചെയ്യലില്‍ ഇഡി തൃപ്തരല്ല. ഒരുപക്ഷേ ഇന്നത്തെ ചോദ്യം ചെയ്യലിനിടെ രാഹുല്‍ ഗാന്ധിയെ അറസറ്റ് ചെയ്യാനും സാധ്യത ഉണ്ട്. രാഹുലിനെ അറസ്റ്റ് ചെയ്തേക്കുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് കോണ്‍ഗ്രസ് രാജ്യവ്യാപക പ്രതിഷേധം തുടങ്ങിയിയിട്ടുണ്ട്.

rahul

നിങ്ങള് ഇതെന്താ കളര്‍ വെച്ച് കളിക്കുവാണോ! അന്ന് ചുവപ്പ്, വെള്ള, ദാ ഇപ്പോ പച്ച....മൊത്തം കളറായിട്ടുണ്ട് ലക്ഷ്മി നക്ഷത്രയുടെ പുതിയ ചിത്രം

1


രാഹുല്‍ നല്‍കിയ മൊഴിയില്‍ ചില പൊരുത്തക്കേടുകള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ അടിസ്ഥാനത്തില്‍ കൃത്യമായ തെളിവുകള്‍ സമര്‍പ്പിക്കാനാണ് രാഹുലിന് ഇന്ന് ഇഡി അവസരം നല്‍കുക. ഇതിന് രാഹുലിന് സാധിച്ചില്ലെങ്കില്‍ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്നാണ് വിവരം. അദ്ദേഹത്തെ അറസ്റ്റ് ചെയ്താല്‍ കനത്ത പ്രതിഷേധം ആയിരിക്കും നടക്കുക. കോണ്‍ഗ്രസ് എംപിമാരോട് ഡല്‍ഹിയിലെത്താന്‍ നിര്‍ദ്ദേശം ഉണ്ട്.

2


നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഉടമസ്ഥാവകാശമുണ്ടായിരുന്ന അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിന്റെ ആയിരക്കണക്കിന് കോടികളുടെ സ്വത്തും ഓഹരിയും യങ് ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനിവഴി തട്ടിയെടുത്തവെന്നാണ് കേസ്. സുബ്രഹ്മണ്യന്‍ സ്വാമിയാണ് പരാതിക്കാരന്‍. സുബ്രഹ്മണ്യന്‍ സ്വാമിയുടെ പരാതിയിലാണ് കേസ് ആരംഭിക്കുന്നത്.

3

സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും അസ്സോസ്സിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ് എന്ന കമ്പനി ചതിയിലൂടെ കൈവശമാക്കി എന്നാണ് സുബ്രഹ്മണ്യന്‍ സ്വാമി ഡല്‍ഹി കോടതിയില്‍ പറഞ്ഞിരിക്കുന്നത്. ഇതിലൂടെ, നാഷണല്‍ ഹെറാള്‍ഡ്, ഖവാമി ആവാസ്, എന്നീ പത്രങ്ങളും, ഡല്‍ഹിയിലും, ഉത്തര്‍പ്രദേശിലുമുള്ള കോടിക്കണക്കിനു രൂപ വിലമതിക്കുന്ന ഭൂസ്വത്തുക്കളും, രാഹുലും സോണിയയും സ്വന്തമാക്കിയെന്നും ആരോപിക്കുന്നു.

34

അസ്സോസ്സിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ് ഏറ്റെടുക്കാന്‍,യങ് ഇന്ത്യന്‍ കമ്പനിക്ക് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് 90 കോടി ഇന്ത്യന്‍ രൂപ വായ്പ അനുവദിച്ചിരുന്നു. ഇത് ചട്ടവിരുദ്ധം ആണെന്നും സ്വാമി ആരോപിക്കുന്നു.
കേസ് റദ്ദാക്കണമെന്നു കാണിച്ച്, സോണിയയും, രാഹുലും, കോടതിയില്‍ പരാതി സമര്‍പ്പിച്ചുവെങ്കിലും, ഇരുവര്‍ക്കെതിരേയും, കേസെടുക്കാന്‍ പ്രഥമദൃഷ്ടിയാല്‍ തെളിവുകള്‍ ഉണ്ടെന്ന് കോടതി നിരീക്ഷിക്കുകയായിരുന്നു.

5


കള്ളപ്പണംവെളുപ്പിക്കല്‍ കേസ് 2014ലാണ് ഇഡി കേസ് രജിസ്റ്റര്‍ ചെയ്തത്. ജാമ്യം നേടിയ സോണിയയും രാഹുലും കേസുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ റദ്ദാക്കാന്‍ അപേക്ഷനല്‍കിയെങ്കിലും 2016ല്‍ ഹര്‍ജി സുപ്രീംകോടതി തള്ളി. 2019ല്‍ നാഷണല്‍ ഹെറാള്‍ഡിന്റെ 16.38 കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടിയിരുന്നു.

Recommended Video

cmsvideo
    P Sreeramakrishnan | സ്വപ്‌ന പറയുന്നതെല്ലാം കല്ലുവെച്ച നുണ
    6

    ലാഭേച്ഛയില്ലാത്ത, ജീവകാരുണ്യപ്രവര്‍ത്തനം നടത്തുന്ന സ്ഥാപനമാണ് യങ് ഇന്ത്യ എന്നാണ് കോണ്‍ഗ്രസിന്റെ വാദം. എന്നാല്‍ 2010ല്‍ കമ്പനി രൂപീകരിച്ച സമയം മുതല്‍ ഒരു ജീവകാരുണ്യ പ്രവര്‍ത്തനവും നടത്തിയിട്ടില്ല എന്നാണു ഇഡി വ്യക്തമാക്കുന്നത്. യങ് ഇന്ത്യന്‍ എന്തെങ്കിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെങ്കില്‍ രേഖകളോ തെളിവുകളോ ഹാജരാക്കണമെന്നും ഉദ്യോഗസ്ഥര്‍ രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

    രാഹുലിനെതിരെ രാഷ്ട്രീയ പകപോക്കലാനാണ് ബിജെപി നടത്തുന്നതെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. എഐസിസി ആസ്ഥാനത്ത് പ്രതിഷേധം പോലീസ് അനുവദിച്ചില്ല. അതുകൊണ്ട് തന്നെ ജന്തര്‍മന്ദറിലേക്ക് പരിപാടികള്‍ മാറ്റാനാണ് കോണ്‍ഗ്രസ് തീരുമാനം.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+