രാജ്യത്ത് നിശ്ചയിച്ച സമയപരിധി കഴിഞ്ഞിട്ടും പൂര്‍ത്തിയാകാത്ത 629 ദേശീയപാതകളുണ്ടെന്ന് ഗഡ്കരി

നിര്‍മാണത്തിലിരിക്കുന്ന ആകെയുള്ള 1191 ദേശീയപാതാ പദ്ധതികളില്‍ 629 എണ്ണവും നിശ്ചയിച്ച സമയപരിധിക്കുള്ളില്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. രാജ്യസഭയില്‍ നല്‍കിയ രേഖാമൂലമുള്ള മറുപടിയില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവില്‍ 1191 ദേശീയപാതാ പദ്ധതികള്‍ നിര്‍മ്മാണ ഘട്ടത്തിലാണെന്നും അവയൊന്നും പൂര്‍ത്തീകരണത്തിന്റെ വിവിധ ഘട്ടങ്ങളിലേക്ക് എത്തിയിട്ടില്ലെന്നും ഗഡ്കരി പറഞ്ഞു.

ഇതില്‍ 629 പദ്ധതികള്‍ നിശ്ചയിച്ച സമയപരിധി കഴിഞ്ഞിട്ടും പൂര്‍ത്തിയായിട്ടില്ല എന്ന് മന്ത്രി പറഞ്ഞു. എന്നാല്‍ ഈ കാലതാമസത്തിനുള്ള കാരണം അദ്ദേഹം വ്യക്തമാക്കിയില്ല. 2023-24 മുതല്‍ 2025-26 വരെയുള്ള കാലയളവില്‍, ദേശീയപാതാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഗുണനിലവാരമില്ലാത്ത പ്രവൃത്തികള്‍ നടത്തിയതിന് 103 കരാറുകാരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയോ പിഴ ചുമത്തുകയോ ചെയ്തതായി മന്ത്രി അറിയിച്ചു.

National Highway

നാല് വരിയും അതില്‍ കൂടുതലും പാതകളുള്ള ദേശീയപാതകളിലും എക്‌സ്പ്രസ്വേകളിലുമായി (ഏകദേശം 52,647 കിലോമീറ്റര്‍) അത്യാധുനിക ട്രാഫിക് മാനേജ്മെന്റ് സംവിധാനങ്ങള്‍ നടപ്പിലാക്കുന്നതിനായി സര്‍ക്കാര്‍ ഘട്ടം ഘട്ടമായുള്ള കര്‍മ്മപദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന് ഗഡ്കരി കൂട്ടിച്ചേര്‍ത്തു.

കേന്ദ്രീകൃത നിരീക്ഷണം, അപകടങ്ങള്‍ കൈകാര്യം ചെയ്യല്‍, ട്രാഫിക് വിശകലനം, ഏകോപിതമായ പ്രതികരണം എന്നിവയ്ക്കായി പ്രാദേശിക, മേഖലാ, ദേശീയ തലങ്ങളില്‍ 'കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററുകള്‍ സ്ഥാപിക്കുന്നത് ഈ കര്‍മ്മപദ്ധതിയില്‍ ഉള്‍പ്പെടുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദേശീയപാതാ ശൃംഖലയിലുടനീളം പ്രവര്‍ത്തനക്ഷമത, വിപുലീകരണ സാധ്യത, ഏകീകൃത സേവന വിതരണം എന്നിവ ഉറപ്പാക്കുന്നതിനായി, നിരീക്ഷണം, നിയമനടപടികള്‍, ഡാറ്റാ സംയോജനം, പ്രവര്‍ത്തനക്ഷമതാ വിലയിരുത്തല്‍ എന്നിവയ്ക്കായി ഏകീകൃത പ്രോട്ടോക്കോളുകളോട് കൂടിയ ഒരു യൂണിഫൈഡ് എടിഎംഎസ് സോഫ്റ്റ്വെയര്‍ പ്ലാറ്റ്ഫോം നടപ്പിലാക്കിവരികയാണെന്ന് മന്ത്രി അറിയിച്ചു.

ഇലക്ട്രോണിക് ഡീറ്റെയില്‍ഡ് ആക്‌സിഡന്റ് റിപ്പോര്‍ട്ട് വഴി ലഭിച്ച 2023-2025 കാലയളവിലെ അപകട വിവരങ്ങളുടെ അടിസ്ഥാനത്തില്‍ 6358 അപകടസാധ്യത കൂടിയ പാതകള്‍ കണ്ടെത്തിയതായി ഗഡ്കരി പറഞ്ഞു. ദേശീയപാതകളിലെ ചില ഭാഗങ്ങളെയാണ് ബ്ലാക്ക് കോറിഡോറുകള്‍ എന്ന് വിളിക്കുന്നത്. മരണങ്ങള്‍ക്കും ഗുരുതരമായ പരിക്കുകള്‍ക്കും കാരണമാകുന്ന അപകടങ്ങള്‍ തുടര്‍ച്ചയായി സംഭവിക്കുന്ന സ്ഥലങ്ങളെയാണ് ഇതിനായി മാനദണ്ഡമായി കണക്കാക്കുന്നത്.

എഐ അധിഷ്ഠിത സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇത്തരം ബ്ലാക്ക് കോറിഡോറുകള്‍ കണ്ടെത്തിയത്. അതേസമയം വാണിജ്യ ആവശ്യങ്ങള്‍ക്കല്ലാത്ത കാറുകള്‍, ജീപ്പുകള്‍, വാനുകള്‍ എന്നിവയ്ക്കായി സര്‍ക്കാര്‍ ഫാസ്ടാഗ് അധിഷ്ഠിത ആനുവല്‍ പാസ് ഏര്‍പ്പെടുത്തിയതായി അദ്ദേഹം അറിയിച്ചു. 2025 ഓഗസ്റ്റ് 15 മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നു. ഈ പദ്ധതി പ്രകാരം, 2026-27 വര്‍ഷത്തേക്ക് 3,075 രൂപ അടച്ച് ഒരു ആനുവല്‍ പാസ് സജീവമാക്കാം.

ഇത് ഉപയോഗിച്ച് ഒരു വര്‍ഷത്തേക്കോ അല്ലെങ്കില്‍ 200 തവണ ടോള്‍ പ്ലാസകള്‍ കടക്കുന്നതുവരെയോ എല്ലാ ദേശീയ പാതകളിലെയും എക്‌സ്പ്രസ്വേകളിലെയും ടോള്‍ പ്ലാസകളിലൂടെ യാത്ര ചെയ്യാവുന്നതാണ്. 2026 ജൂണ്‍ വരെ 77 ലക്ഷത്തിലധികം ആനുവല്‍ പാസുകള്‍ വിതരണം ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിലൂടെ ദേശീയ പാതകളിലെ ടോള്‍ പ്ലാസകളില്‍ 63 കോടി ഇടപാടുകള്‍ നടന്നു എന്ന് ഗഡ്കരി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma