ദേശീപാതയിലെ അപകട സ്ഥലങ്ങള്‍ നേരത്തെ അറിയാം..! എഐ സംവിധാനവുമായി കേന്ദ്രം

ദേശീയപാതകളില്‍ അപകടസാധ്യതയുള്ള ഭാഗങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുന്ന എഐ അധിഷ്ഠിത സംവിധാനവുമായി കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രാലയം. അപകടങ്ങള്‍ എവിടെ, എങ്ങനെ സംഭവിക്കുന്നു എന്ന് തിരിച്ചറിയാനും, റോഡ് സുരക്ഷയ്ക്കായി കൃത്യമായ നടപടികള്‍ ആസൂത്രണം ചെയ്യാനും ഇലക്ട്രോണിക് ഡീറ്റെയില്‍ഡ് ആക്‌സിഡന്റ് റിപ്പോര്‍ട്ട് പ്ലാറ്റ്ഫോം അധികൃതരെ സഹായിക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രാലയം അറിയിച്ചു.

സംസ്ഥാന-പ്രാദേശിക പാതകളിലെ അപകടങ്ങളുടെ രീതികള്‍ വിശകലനം ചെയ്യാന്‍ സംസ്ഥാനങ്ങളെ ഇത് സഹായിച്ചേക്കും. സംസ്ഥാന-പ്രാദേശിക പാതകളില്‍ ഇതിന്റെ ഉപയോഗം, പ്രസക്തമായ റോഡ് വിവരങ്ങളുടെ ലഭ്യതയെ ആശ്രയിച്ചിരിക്കും. രാജ്യത്ത് റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകള്‍ക്കിടെയാണ് കേന്ദ്രത്തിന്റെ നീക്കം. 2024-ല്‍ ആകെ 4,87,707 റോഡ് അപകടങ്ങളിലായി 1,77,175 പേര്‍ക്ക് ജീവന്‍ നഷ്ടമായി.

National Highway

2023-ല്‍ 4,80,583 അപകടങ്ങളും 1,72,890 മരണങ്ങളും രാജ്യത്ത് രേഖപ്പെടുത്തിയിരുന്നു. ദേശീയപാത ശൃംഖലയില്‍ ഇ-ഡിഎആര്‍ ഡാറ്റയുടെ എഐ അധിഷ്ഠിത വിശകലനം ഇതിനകം ഉപയോഗിച്ചുവരുന്നുണ്ട്. 6400 കിലോമീറ്ററിലധികം വരുന്ന ഹൈവേ ഭാഗങ്ങളിലായി 6358 ബ്ലാക്ക് കോറിഡോറുകള്‍ തിരിച്ചറിയാന്‍ ഇത് സഹായിച്ചു. അപകടസാധ്യതയുള്ള ഈ ഭാഗങ്ങളില്‍ 2023-നും 2025-നും ഇടയില്‍ 37,164 മരണങ്ങള്‍ രേഖപ്പെടുത്തി.

മരണമോ ഗുരുതരമായ പരിക്കുകളോ സംഭവിക്കുന്ന നിശ്ചിത എണ്ണം അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 'ബ്ലാക്ക് സ്‌പോട്ടുകള്‍' (അപകടസാധ്യതയുള്ള കേന്ദ്രങ്ങള്‍) ഉള്‍ക്കൊള്ളുന്ന തുടര്‍ച്ചയായ ഹൈവേ ഭാഗത്തെയാണ് 'ബ്ലാക്ക് കോറിഡോര്‍' എന്ന് വിളിക്കുന്നത്. ഇത്തരം കോറിഡോറുകള്‍ ഏറ്റവും കൂടുതലുള്ളത് തമിഴ്നാട്ടിലാണ്., 958 എണ്ണം. തൊട്ടുപിന്നാലെ ഉത്തര്‍പ്രദേശും (671) കര്‍ണാടകയും (607) വരുന്നു.

ദേശീയപാത ശൃംഖലയ്ക്ക് പുറത്തുള്ള റോഡുകളിലെ അപകടകരമായ ഭാഗങ്ങള്‍ തിരിച്ചറിയാനും സമാനമായ ഡാറ്റ-അധിഷ്ഠിത സംവിധാനങ്ങള്‍ ഉപയോഗിക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. എഞ്ചിനീയറിംഗ് മാറ്റങ്ങള്‍, നിയമനടപടികള്‍, അല്ലെങ്കില്‍ മറ്റ് റോഡ് സുരക്ഷാ ഇടപെടലുകള്‍ എന്നിവ എവിടെ ആവശ്യമാണെന്ന് തീരുമാനിക്കാന്‍ ഈ സംവിധാനം അധികൃതരെ സഹായിക്കും.

ഗുജറാത്തിലെ ഏകതാ നഗറില്‍ ചൊവ്വാഴ്ച സമാപിച്ച, ഹൈവേ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചുള്ള ദ്വിദിന 'ചിന്തന്‍ ശിബിര്‍ 2026'-ല്‍ ഈ നിര്‍ദ്ദേശം ചര്‍ച്ച ചെയ്യപ്പെട്ടു. പിഎം ഗതിശക്തി, ഡാറ്റ ലേക്ക്, ഇ-ഡിഎആര്‍, കോണ്‍ട്രാക്ടര്‍ റേറ്റിംഗ് സിസ്റ്റങ്ങള്‍, ഭൂമി രാശി തുടങ്ങിയ പ്ലാറ്റ്ഫോമുകളും സിസ്റ്റങ്ങളും സംസ്ഥാനതല ഉപയോഗത്തിനായി ലഭ്യമാക്കാമെന്നും സാങ്കേതിക പിന്തുണയും ശേഷി വര്‍ധിപ്പിക്കലും സാധ്യമാക്കാമെന്നും കേന്ദ്രം പറഞ്ഞു.

ഡിപിആര്‍ കണ്‍സള്‍ട്ടന്റുകള്‍, അതോറിറ്റി എഞ്ചിനീയര്‍മാര്‍, സ്വതന്ത്ര എഞ്ചിനീയര്‍മാര്‍ എന്നിവരുടെ ശക്തമായ മേല്‍നോട്ടത്തിലൂടെയും മികച്ച വിലയിരുത്തലിലൂടെയും റോഡ് പദ്ധതികളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിലും ചര്‍ച്ചകള്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. കണ്‍സള്‍ട്ടന്റുമാരെയും എഞ്ചിനീയര്‍മാരെയും തിരഞ്ഞെടുക്കുമ്പോള്‍ സാങ്കേതിക ശേഷിക്കും മുന്‍കാല പ്രകടനത്തിനും കൂടുതല്‍ പ്രാധാന്യം നല്‍കണമെന്ന് മന്ത്രാലയം പറഞ്ഞു.

സംസ്ഥാന ഹൈവേകളും എക്‌സ്പ്രസ് വേകളും വികസിപ്പിക്കുന്നതിനായി ദേശീയ ഹൈവേ പദ്ധതികളില്‍ ഉപയോഗിക്കുന്ന ബിഒടി, ആന്വിറ്റി അടിസ്ഥാനമാക്കിയുള്ള മോഡലുകള്‍ പര്യവേക്ഷണം ചെയ്യാന്‍ സംസ്ഥാനങ്ങളെയും പ്രോത്സാഹിപ്പിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma