ദേശീയപാതയുടെ നിലവാരത്തിന് ജനങ്ങള്‍ക്ക് മാര്‍ക്കിടാം; പുതിയ പരിഷ്‌കാരവുമായി കേന്ദ്രം

ദേശീയപാതകളുടെ പ്രവര്‍ത്തനക്ഷമത വിലയിരുത്തി അവയ്ക്ക് റാങ്കിംഗ് നല്‍കാന്‍ റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം പദ്ധതിയിടുന്നു. ഇതിലൂടെ പാതകളിലെ പോരായ്മകള്‍ കണ്ടെത്താനും അവ പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാനും സാധിക്കുമെന്നാണ് മന്ത്രാലയത്തിന്റെ കണക്കുകൂട്ടല്‍. ആക്‌സസ് കണ്‍ട്രോള്‍ഡ് എക്‌സ്പ്രസ്വേകള്‍, അതിവേഗ പാതകള്‍, സാധാരണ ദേശീയപാതകള്‍ എന്നിവയ്ക്കായി വ്യത്യസ്തമായ റേറ്റിംഗ് മാനദണ്ഡങ്ങളായിരിക്കും ഉപയോഗിക്കുക.

എഞ്ചിനീയറിംഗ്, പ്രൊക്യുര്‍മെന്റ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ പദ്ധതികളിലെ കരാര്‍ വ്യവസ്ഥകള്‍ മന്ത്രാലയം പരിഷ്‌കരിച്ചുവരികയാണ്. ഇതിന്റെ ഭാഗമായാണ് പുതിയ നീക്കം. പദ്ധതികളിലെ പോരായ്മകള്‍ക്കും അപകടസാധ്യതയുള്ള സ്ഥലങ്ങള്‍ക്കും കരാറുകാരുടെ ഉത്തരവാദിത്തം വര്‍ധിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഹൈവേ കരാറുകാരെ ആന്തരികമായി വിലയിരുത്താനും ഈ റേറ്റിംഗുകളെ അടിസ്ഥാനമാക്കി സാമ്പത്തിക ബാധ്യതകള്‍ നിശ്ചയിക്കാനും മന്ത്രാലയം ഇതിനകം നടപടികള്‍ തുടങ്ങിയിട്ടുണ്ട്.

National Highway

ദേശീയപാതകളെ വിലയിരുത്തുന്നതിനുള്ള ചട്ടക്കൂടില്‍ മൂന്ന് പ്രധാന വിഭാഗങ്ങളാണുള്ളത്. ഹൈവേ കാര്യക്ഷമത, ഹൈവേ സുരക്ഷ, ഉപയോക്തൃ അനുഭവം എന്നിവയാണ് അവ. ഓരോ വിഭാഗത്തിലും വിവിധ മാനദണ്ഡങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തിരക്കേറിയ സീസണില്‍ തുടര്‍ച്ചയായ അഞ്ച് ദിവസങ്ങളിലെ ഏറ്റവും ഉയര്‍ന്ന മണിക്കൂര്‍ ഗതാഗതവും, ആ പാതയുടെ നിശ്ചിത ശേഷിയും തമ്മിലുള്ള അനുപാതം കണക്കാക്കി തിരക്കിന്റെ തോത് ഈ ചട്ടക്കൂടിലൂടെ അളക്കും.

കൂടാതെ, പാതയുടെ വിവിധ ഭാഗങ്ങളിലെ സേവന നിലവാരവും ഇതില്‍ പരിശോധിക്കും. എങ്കിലും, ഈ റേറ്റിംഗ് രീതിയില്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത് റോഡിന്റെ അവസ്ഥയ്ക്കാണ്. പേവ്മെന്റ് കണ്ടീഷന്‍ ഇന്‍ഡക്‌സ് ഉപയോഗിച്ചാണ് റോഡിന്റെ അവസ്ഥ അളക്കുന്നത്. ഇതിനായി നെറ്റ്വര്‍ക്ക് സര്‍വേ വെഹിക്കിള്‍ ഉപയോഗിക്കാനാണ് മന്ത്രാലയത്തിന്റെ ആലോചന.

പാതയോരത്തുള്ള സൗകര്യങ്ങളുടെ ലഭ്യത, ടോള്‍ പ്ലാസകളുടെ നിലവാരം, അത്യാധുനിക ട്രാഫിക് മാനേജ്മെന്റ് സംവിധാനങ്ങളുടെ സാന്നിധ്യം എന്നിവയും റേറ്റിംഗില്‍ പരിഗണിക്കും. സുരക്ഷാ വിലയിരുത്തലില്‍ ഓരോ 10 കിലോമീറ്റര്‍ ദൂരത്തിലും പ്രതിവര്‍ഷം ഉണ്ടാകുന്ന അപകടങ്ങളുടെ എണ്ണം, പദ്ധതിയിലെ പിഴവുകള്‍ കാരണം പാത അടച്ചിടേണ്ടി വരുന്ന സാഹചര്യം, അപകടങ്ങളിലെ മരണസംഖ്യ, അപകടങ്ങളുടെ തീവ്രത എന്നിവ റേറ്റിംഗില്‍ കണക്കിലെടുക്കും.

ദേശീയപാതകളുടെ ശോചനീയാവസ്ഥയെച്ചൊല്ലി മുന്‍പും മന്ത്രാലയത്തിന് രൂക്ഷമായ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ഇതോടെ ഇത്തരം പരാതികള്‍ ഉന്നയിക്കാന്‍ പൊതുജനങ്ങള്‍ മുന്നോട്ട് വരണമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞിരുന്നു. പിഴവുകള്‍ക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥരെയും കരാറുകാരെയും തിരുത്താന്‍ ഇത്തരം പരാതികള്‍ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma