തെരുവ് നായ്ക്കളെ നീക്കം ചെയ്യാന്‍ ചെലവ് 7000 കോടി; ഉത്തരവാദിത്തമില്ലെന്ന് ദേശീയപാത അതോറിറ്റി

പൊതുനിരത്തുകളില്‍ നിന്നും ദേശീയപാതകളില്‍ നിന്നും അലഞ്ഞുതിരിയുന്ന കന്നുകാലികളെയും തെരുവ് നായ്ക്കളേയും നീം ചെയ്ത് അവയ്ക്ക് അഭയകേന്ദ്രങ്ങള്‍ കണ്ടെത്താന്‍ തങ്ങള്‍ക്ക് കഴിയില്ലെന്ന് നാഷണല്‍ ഹൈവേ അതോറിറ്റി. സുപ്രീംകോടതിയില്‍ ആണ് നാഷണല്‍ ഹൈവേ അതോറിറ്റിയുടെ പ്രതികരണം.

ദേശീയപാതകളിലും റോഡുകളിലും അലഞ്ഞുതിരിയുന്ന മൃഗങ്ങളെയും കന്നുകാലികളെയും നിയന്ത്രിക്കേണ്ടതും, അതുവഴി ഡ്രൈവര്‍മാര്‍ക്കുണ്ടാകുന്ന അപകടസാധ്യത ഒഴിവാക്കേണ്ടതും അതത് തദ്ദേശ ഭരണകൂടങ്ങളുടെ ഉത്തരവാദിത്തമാണെന്ന് നാഷണല്‍ ഹൈവേ അതോറിറ്റിക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ചീഫ് ജസ്റ്റിസ് സൂര്യ കാന്തിന് മുമ്പാകെ വാക്കാല്‍ വ്യക്തമാക്കി.

National Highway

ഈ നിര്‍ദ്ദേശം നടപ്പിലാക്കുന്നതിന് ഏകദേശം 7,000 കോടി രൂപ ചെലവ് വരുമെന്നും നാഷണല്‍ ഹൈവേ അതോറിറ്റി അറിയിച്ചു. കഴിഞ്ഞ വര്‍ഷം നവംബറില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിലൂടെയാണ് അലഞ്ഞുതിരിയുന്ന മൃഗങ്ങളുടെ കാര്യത്തിലുള്ള ബാധ്യത നാഷണല്‍ ഹൈവേ അതോറിറ്റിയുടെ ചുമതലയിലാക്കിയതെന്ന് തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടി.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, കായിക സമുച്ചയങ്ങള്‍, ബസ് സ്റ്റാന്‍ഡുകള്‍, ഡിപ്പോകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ നിന്ന് തെരുവുനായ്ക്കളെ ഉടനടി നീക്കം ചെയ്യാനും, മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമം, 1960-ന് കീഴില്‍ രൂപീകരിച്ച 'മൃഗങ്ങളുടെ ജനന നിയന്ത്രണ ചട്ടങ്ങള്‍ 2023' പ്രകാരം വന്ധ്യംകരണത്തിനും വാക്‌സിനേഷനും വിധേയമാക്കിയ ശേഷം അവയെ നിശ്ചിത അഭയകേന്ദ്രത്തിലേക്ക് മാറ്റാനും സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും കോടതി നിര്‍ദ്ദേശിച്ചിരുന്നു.

തെരുവുനായ്ക്കളുടെ ആക്രമണങ്ങള്‍ക്കെതിരായ സ്വമേധയാ ഉള്ള നടപടികളുടെ ഭാഗമായി ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ചാണ് 2025 നവംബറിലെ ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവില്‍ ഭേദഗതി വരുത്താനുള്ള ആവശ്യം ഉന്നയിക്കാന്‍ നാഷണല്‍ ഹൈവേ അതോറിറ്റിയെ അനുവദിക്കുന്നതിനായി ഒരു ബെഞ്ച് രൂപീകരിക്കണമെന്ന് തുഷാര്‍ മേത്ത ചീഫ് ജസ്റ്റിസിനോട് അഭ്യര്‍ത്ഥിച്ചു.

പൊതുറോഡുകളിലും ദേശീയപാതകളിലും കന്നുകാലികളും മറ്റ് അലഞ്ഞുതിരിയുന്ന മൃഗങ്ങളും ഉള്‍പ്പെടുന്ന അപകടങ്ങള്‍ പതിവാണെന്ന് ബെഞ്ച് ഉത്തരവില്‍ നിരീക്ഷിച്ചിരുന്നു. ഈ കണ്ടെത്തലിനെത്തുടര്‍ന്ന്, ഗതാഗത-മുനിസിപ്പല്‍ അധികൃതരോടൊപ്പം നാഷണല്‍ ഹൈവേ അതോറിറ്റിയും ചേര്‍ന്ന് ദേശീയപാതകളില്‍ നിന്ന് കന്നുകാലികളെയും മറ്റ് അലഞ്ഞുതിരിയുന്ന മൃഗങ്ങളെയും നീക്കം ചെയ്യുന്നത് ഉറപ്പാക്കണമെന്ന് കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു.

അത്തരം മൃഗങ്ങളെ അനുയോജ്യമായ അഭയകേന്ദ്രങ്ങള്‍, ഗോശാലകള്‍ അല്ലെങ്കില്‍ കന്നുകാലി സംരക്ഷണ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലേക്ക് മാറ്റണമെന്നും, അവിടെ അവയ്ക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും മൃഗചികിത്സാ സൗകര്യങ്ങളും ഉറപ്പാക്കണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. കൂടാതെ, നിരന്തരമായ നിരീക്ഷണം ഉറപ്പാക്കുന്നതിനായി പ്രത്യേക ഹൈവേ പട്രോള്‍ യൂണിറ്റുകള്‍ സ്ഥാപിക്കാനും അധികൃതരോട് കോടതി ആവശ്യപ്പെട്ടു.

ഈ പട്രോള്‍ സംഘങ്ങള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കണമെന്നും, അലഞ്ഞുതിരിയുന്ന മൃഗങ്ങളുടെ സാന്നിധ്യമോ അവ മൂലമുണ്ടാകുന്ന അപകടങ്ങളോ യാത്രക്കാര്‍ക്ക് ഉടന്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സഹായിക്കുന്നതിനായി ഹെല്‍പ്പ്ലൈന്‍ നമ്പറുകള്‍ ദേശീയപാതകളില്‍ വ്യക്തമായി പ്രദര്‍ശിപ്പിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു. തങ്ങളുടെ അധികാരപരിധിയില്‍ വീഴ്ചകളോ ആവര്‍ത്തിച്ചുള്ള സംഭവങ്ങളോ ഉണ്ടായാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അതിന് വ്യക്തിപരമായി ഉത്തരവാദികളാക്കണം എന്ന് കഴിഞ്ഞ വര്‍ഷം നവംബറില്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma