ആറ് മാസം കൊണ്ട് ദേശീയപാതാ പദ്ധതികളില്‍ വന്‍മുന്നേറ്റം; മുന്‍വര്‍ഷത്തേക്കാള്‍ 62.9% അധികം

2027 സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവില്‍ അനുവദിച്ച ദേശീയപാതാ പദ്ധതികളുടെ ദൈര്‍ഘ്യം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 62.9% വര്‍ധിച്ച് 2236.3 കിലോമീറ്ററായി. വെള്ളിയാഴ്ച പുറത്തിറക്കിയ, സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയത്തിന്റെ അടിസ്ഥാന സൗകര്യ വികസന പ്രകടന റിപ്പോര്‍ട്ടില്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ഇതേ കാലയളവില്‍ ഇലക്ട്രോണിക് ടോള്‍ കളക്ഷന്‍ ഇടപാടുകള്‍ 24.1% വര്‍ധിച്ച് 225.2 കോടിയായി. ഈ ഇടപാടുകളുടെ മൂല്യം 11.7% വര്‍ധിച്ച് 36,994.5 കോടി രൂപയിലെത്തി. റോഡ് ശൃംഖലയിലുടനീളം ഡിജിറ്റല്‍ ടോള്‍ പിരിവ് രീതി കൂടുതല്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ടെന്ന് ഇത് സൂചിപ്പിക്കുന്നു.

National Highway

പ്രധാന അടിസ്ഥാന സൗകര്യ മേഖലകളെ നിശ്ചിത സൂചകങ്ങളിലൂടെ വിലയിരുത്തുന്ന പൈമാന (Project Assessment, Infrastructure Monitoring & Analytics for Nation building) പെര്‍ഫോമന്‍സ് ഡാഷ്ബോര്‍ഡിന്റെ ത്രൈമാസ റിപ്പോര്‍ട്ടിലാണ് ഈ കണക്കുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സിവില്‍ ഏവിയേഷന്‍ മേഖലയില്‍, 2027 സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍-ഓഗസ്റ്റ് കാലയളവില്‍ എയര്‍ കാര്‍ഗോ 12% വര്‍ധിച്ച് 18.6 ലക്ഷം ടണ്ണായി.

ഇതേ കാലയളവില്‍ ഇന്ത്യയിലെത്തിയ വിദേശ വിനോദസഞ്ചാരികളുടെ എണ്ണം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2% വര്‍ധിച്ച് 30.49 ലക്ഷമായി. ടെലികോം മേഖലയില്‍ ഏപ്രില്‍-ഓഗസ്റ്റ് മാസങ്ങള്‍ക്കിടയില്‍ 29,256 കിലോമീറ്റര്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ കൂടി സ്ഥാപിച്ചു. ഇതോടെ 2026 ഓഗസ്റ്റ് ആയപ്പോഴേക്കും ആകെ ശൃംഖലയുടെ ദൈര്‍ഘ്യം 7,52,113 കിലോമീറ്ററായി ഉയര്‍ന്നു. ബന്ധിപ്പിക്കപ്പെട്ട ഗ്രാമപഞ്ചായത്തുകളുടെ എണ്ണം 5,352 എണ്ണം കൂടി വര്‍ധിച്ച് 2,23,814 ആയി.

ഏപ്രില്‍-ഓഗസ്റ്റ് കാലയളവില്‍ പ്രധാന തുറമുഖങ്ങളിലെ ചരക്ക് കൈകാര്യം ചെയ്യല്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 7.2 ശതമാനം വര്‍ധിച്ച് 390.4 ദശലക്ഷം ടണ്ണിലെത്തി. പ്രധാന തുറമുഖങ്ങളല്ലാത്തവയില്‍ 1.8 ശതമാനം വര്‍ധനയോടെ 313.4 ദശലക്ഷം ടണ്‍ ചരക്ക് കൈകാര്യം ചെയ്തു. തുറമുഖങ്ങള്‍ കൈകാര്യം ചെയ്ത ആകെ ചരക്കുകളില്‍ 29.2 ശതമാനവും പെട്രോളിയവും അസംസ്‌കൃത പെട്രോളിയം ഉല്‍പ്പന്നങ്ങളുമാണ്.

ഇവയുടെ അളവില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 3.1 ശതമാനം വര്‍ധനയുണ്ടായി. 2026 മാര്‍ച്ച് ആയപ്പോഴേക്കും ഊര്‍ജ്ജ മേഖലയിലെ ആകെ സ്ഥാപിത ശേഷി 12.1 ശതമാനം വര്‍ധിച്ച് 5,32,739.7 മെഗാവാട്ടായി ഉയര്‍ന്നു. പുനരുപയോഗ ഊര്‍ജ്ജ ശേഷി 29.5 ശതമാനം വര്‍ധിച്ച് 2,23,273 മെഗാവാട്ടിലെത്തി. ഇത് ആകെ സ്ഥാപിത ശേഷിയുടെ ഏകദേശം 42 ശതമാനമാണ്. റെയില്‍വേ മേഖലയിലും അടിസ്ഥാന സൗകര്യങ്ങളിലും ചരക്ക് നീക്ക ശേഷിയിലും വിപുലീകരണം ഉണ്ടായിട്ടുണ്ട്.

2025 സാമ്പത്തിക വര്‍ഷത്തില്‍ വൈദ്യുതീകരിച്ച റെയില്‍ പാതകളുടെ ദൈര്‍ഘ്യം 4.8 ശതമാനവും, റെയില്‍വേ വാഗണുകളുടെ എണ്ണം 5.4 ശതമാനവും വര്‍ധിച്ചു. വിവിധ മന്ത്രാലയങ്ങളില്‍ നിന്നും വകുപ്പുകളില്‍ നിന്നും ഔദ്യോഗിക റിപ്പോര്‍ട്ടുകളില്‍ നിന്നുമുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഏറ്റവും പുതിയ ത്രൈമാസ അപ്ഡേറ്റ് തയ്യാറാക്കിയതെന്ന് മന്ത്രാലയം അറിയിച്ചു. നിലവില്‍ 21 പുതിയ സൂചകങ്ങള്‍ കൂടി ചേര്‍ത്തതോടെ, ഈ പെര്‍ഫോമന്‍സ് ഡാഷ്ബോര്‍ഡില്‍ ആകെ 184 സൂചകങ്ങള്‍ ഉള്‍പ്പെടുന്നു.

ഊര്‍ജ്ജം, സിവില്‍ ഏവിയേഷന്‍, തുറമുഖങ്ങള്‍, ഷിപ്പിംഗ് ആന്‍ഡ് വാട്ടര്‍വേയ്സ്, റോഡ് ഗതാഗതം, ഹൈവേകള്‍ എന്നീ മേഖലകളിലായി 41 സൂചകങ്ങള്‍ക്കുള്ള വിവരങ്ങളും പുതുക്കിയിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങളുടെ പ്രവര്‍ത്തനക്ഷമത സംബന്ധിച്ച വിവരങ്ങള്‍ ഒരൊറ്റ പ്ലാറ്റ്ഫോമിലൂടെ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനൊപ്പം, ഓരോ മേഖലയിലെയും പ്രധാന പ്രവണതകളെക്കുറിച്ചുള്ള സംഗ്രഹങ്ങളും ഈ ഡാഷ്ബോര്‍ഡ് നല്‍കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma