രാജ്യത്തെ രണ്ട് വരി ദേശീയപാതകള്‍ ഇനി 13000 കി.മീ മാത്രം; അതിവേഗ ഇടനാഴികളുടെ എണ്ണം കൂടി

രാജ്യത്തെ 1.46 ലക്ഷം കിലോമീറ്റര്‍ വരുന്ന ദേശീയപാതാ ശൃംഖലയില്‍, രണ്ട് വരിയില്‍ താഴെ വീതിയുള്ള പാതകളുടെ വിഹിതം ഇപ്പോള്‍ 8 ശതമാനത്തില്‍ താഴെയായി കുറഞ്ഞതായി റിപ്പോര്‍ട്ട്. 2018-19 കാലഘട്ടത്തില്‍ ഇത്തരം പാതകള്‍ ശൃംഖലയുടെ നാലിലൊന്ന് ഭാഗത്തോളമായിരുന്നു. എന്നാല്‍ കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ, രണ്ട് വരിയില്‍ താഴെ വീതിയുള്ള ദേശീയപാതകളുടെ ദൈര്‍ഘ്യം 64 ശതമാനം കുറഞ്ഞു.

ഇതോടെ രണ്ട് വരിയുള്ള ദേശീയപാതകളുടെ ദൈര്‍ഘ്യം ഏകദേശം 13,000 കിലോമീറ്ററായി ചുരുങ്ങിയെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. അതേസമയം, അതിവേഗ ഇടനാഴികളുടെ ദൈര്‍ഘ്യം 12 മടങ്ങ് വര്‍ധിക്കുകയും, നാലോ അതിലധികമോ വരികളുള്ള പാതകളുടെ വ്യാപ്തി ഒന്നര മടങ്ങ് കൂടുകയും ചെയ്തു. ദേശീയപാതാ വികസനത്തിന്റെ ശ്രദ്ധ ഇപ്പോള്‍ അതിവേഗ ഇടനാഴികള്‍, ഗ്രീന്‍ഫീല്‍ഡ് ആക്‌സസ്-കണ്‍ട്രോള്‍ഡ് ഇടനാഴികള്‍, എക്‌സ്പ്രസ് വേകള്‍ എന്നിവയിലേക്ക് മാറിയതായി അധികൃതര്‍ അറിയിച്ചു.

National Highway

ഇത്തരം ഇടനാഴികള്‍ക്ക് കുറഞ്ഞത് നാല് വരി വീതിയെങ്കിലും ഉള്ളതിനാല്‍, മൊത്തം ദേശീയപാതാ ശൃംഖലയില്‍ ഇവയുടെ വിഹിതം ഇനിയും വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് യാത്രക്കാരുടെയും ചരക്കുകളുടെയും വേഗത്തിലുള്ള നീക്കം സാധ്യമാക്കുന്നതിനൊപ്പം ലോജിസ്റ്റിക്‌സ് ചെലവ് കുറയ്ക്കാനും സഹായിക്കുമെന്ന് അവര്‍ പറഞ്ഞു.

എന്നിരുന്നാലും, വിശാലവും തടസരഹിതവുമായ റോഡ് ശൃംഖലയ്ക്കായി ശ്രമങ്ങള്‍ നടക്കുമ്പോഴും, ട്രക്കുകളുടെ ശരാശരി വേഗതയും അവ ദിവസവും സഞ്ചരിക്കുന്ന ദൂരവും ആഗോള നിലവാരത്തേക്കാള്‍ വളരെ പിന്നിലാണ്. അമേരിക്കയില്‍ 700-800 കിലോമീറ്ററും ചൈനയില്‍ 550-650 കിലോമീറ്ററും ട്രക്കുകള്‍ ദിവസവും സഞ്ചരിക്കുമ്പോള്‍, ഇന്ത്യയില്‍ അവ ശരാശരി 300-350 കിലോമീറ്റര്‍ മാത്രമാണ് സഞ്ചരിക്കുന്നത്.

സമാന്തരമായി കിടക്കുന്ന രണ്ട് പാതകളിലെ ട്രക്കുകളുടെ വേഗത താരതമ്യം ചെയ്യുന്നത് ആക്‌സസ്-കണ്‍ട്രോള്‍ഡ് ഇടനാഴികളുടെ ഗുണമേന്മ വ്യക്തമാക്കുന്നുണ്ടെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി. അഹമ്മദാബാദ്-വഡോദര എക്‌സ്പ്രസ് വേയില്‍ ട്രക്കുകള്‍ മണിക്കൂറില്‍ ശരാശരി 80 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുമ്പോള്‍, സമാന്തരമായ ദേശീയപാത-64-ല്‍ ഇത് മണിക്കൂറില്‍ 52 കിലോമീറ്റര്‍ മാത്രമാണ്.

നിലവിലുള്ള ദേശീയപാതയെ അപേക്ഷിച്ച് എക്‌സ്പ്രസ് വേയിലെ പ്രതിദിന ട്രക്ക് ഗതാഗതം ഇരട്ടിയോളം വരുമെന്നും പഠനത്തില്‍ കണ്ടെത്തി. സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍മ്മിച്ചതോ നിര്‍മ്മിക്കാന്‍ പോകുന്നതോ ആയ ഇടനാഴികള്‍ ഉള്‍പ്പെടെ, അടുത്ത 10 വര്‍ഷത്തിനുള്ളില്‍ ഏകദേശം 51,000 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഇത്തരം ശൃംഖല നിര്‍മ്മിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma