ഇനി ടോള്‍ ബൂത്തില്‍ നിര്‍ത്തിയിടേണ്ട! തമിഴ്നാട്ടിലെ ദേശീയപാതയില്‍ ഇനി ഓട്ടോമാറ്റിക് ടോള്‍പിരിവ്!

തമിഴ്നാട്ടിലെ ദേശീയപാത ശൃംഖലയിലെ താമ്പരം-തിണ്ടിവനം പാതയിലൂടെ യാത്ര ചെയ്യുന്നവര്‍ക്ക് ഇനി ടോള്‍ അടയ്ക്കുന്നതിനായി പരനൂര്‍ ടോള്‍ പ്ലാസയില്‍ വാഹനം നിര്‍ത്തേണ്ടതില്ല. ടോള്‍ ബൂത്തില്‍ നിര്‍ത്താതെ തന്നെ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ അനുവദിക്കുന്ന, തടസങ്ങളില്ലാത്ത ടോള്‍ പിരിവ് സംവിധാനം നാഷണല്‍ ഹൈവേ അതോറിറ്റി ഇന്ന് മുതല്‍ ആരംഭിച്ചു.

ദേശീയപാത 45-ല്‍ ചെങ്കല്‍പട്ടിന് സമീപം സ്ഥിതി ചെയ്യുന്ന ഈ ടോള്‍ പ്ലാസ, 'മള്‍ട്ടി-ലെയ്ന്‍ ഫ്രീ ഫ്‌ലോ' സാങ്കേതികവിദ്യ ഉപയോഗിച്ച് പൂര്‍ണമായും ഓട്ടോമേറ്റഡ് ആയ ഫീസ് പിരിവ് രീതിയിലേക്ക് മാറുന്ന തമിഴ്നാട്ടിലെ ആദ്യത്തെ ടോള്‍ പ്ലാസയാണ്. 46.5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള താമ്പരം-തിണ്ടിവനം പാതയിലാണ് ഈ ടോള്‍ പ്ലാസ സ്ഥിതി ചെയ്യുന്നത്.

National Highway

രാജ്യത്തെ ആദ്യത്തെ തടസങ്ങളില്ലാത്ത ടോള്‍ പ്ലാസ, സൂറത്തിനും ഭറൂച്ചിനും ഇടയിലുള്ള കാമ്രെജ്-ചോര്യസി പാതയില്‍ (മുംബൈ-ഡല്‍ഹി ദേശീയപാത - NH48) മെയ് മാസത്തില്‍ പ്രവര്‍ത്തനക്ഷമമായിരുന്നു. ഫാസ്റ്റാഗുമായി ബന്ധിപ്പിച്ച റേഡിയോ-ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ സാങ്കേതികവിദ്യയും ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റെക്കഗ്‌നിഷന്‍ ക്യാമറകളും സംയോജിപ്പിച്ചാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്.

ടോള്‍ മേഖലയിലൂടെ വാഹനം കടന്നുപോകുമ്പോള്‍, മുകളില്‍ സ്ഥാപിച്ചിട്ടുള്ള ഉപകരണങ്ങള്‍ ഫാസ്റ്റാഗ് വിവരങ്ങള്‍ വായിച്ച് വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ പകര്‍ത്തും. വാഹനം നിര്‍ത്തുകയോ പ്രത്യേക ടോള്‍ പാതയില്‍ കാത്തുനില്‍ക്കുകയോ ചെയ്യാതെ തന്നെ, ഈ വിവരങ്ങള്‍ ഉപയോഗിച്ച് വാഹനത്തെ തിരിച്ചറിയാനും ബാധകമായ ടോള്‍ തുക ഈടാക്കാനുമുള്ള നടപടികള്‍ പൂര്‍ത്തിയാക്കാനും സാധിക്കുന്നു.

ടോള്‍ പ്ലാസകളിലെ നീണ്ട നിരയും കാലതാമസവും കുറയ്ക്കുക എന്നതാണ് ഈ മാറ്റം കൊണ്ട് ലക്ഷ്യമിടുന്നത്. ടോള്‍ ബൂത്തുകളില്‍ വാഹനം നിര്‍ത്തിയിടേണ്ട സാഹചര്യം ഒഴിവാക്കുന്നതിലൂടെ ഗതാഗതത്തിന്റെ ഒഴുക്ക് മെച്ചപ്പെടുത്താനും, ഇന്ധന ഉപഭോഗവും വാഹനങ്ങളില്‍ നിന്നുള്ള മലിനീകരണവും കുറയ്ക്കാനും തടസങ്ങളില്ലാത്ത ടോള്‍ പിരിവ് സഹായിക്കുമെന്ന് നാഷണല്‍ ഹൈവേ അതോറിറ്റി വ്യക്തമാക്കുന്നു.

കൂടാതെ, ടോള്‍ പിരിവിലെ മാനുഷിക ഇടപെടലുകള്‍ കുറയ്ക്കാനും ഇടപാടുകള്‍ കൂടുതല്‍ കാര്യക്ഷമവും സുതാര്യവുമാക്കാനും ഈ സംവിധാനം സഹായിക്കും. ഈ സംവിധാനം ഉപയോഗിക്കുന്ന വാഹന ഉടമകള്‍ക്ക്, മതിയായ ബാലന്‍സുള്ളതും പ്രവര്‍ത്തനക്ഷമവുമായ ഒരു ഫാസ്ടാഗ് ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. ബാലന്‍സ് കുറവായതോ, അസാധുവായതോ അല്ലെങ്കില്‍ പ്രവര്‍ത്തനരഹിതമായതോ ആയ ഫാസ്ടാഗുകള്‍ ഉപയോഗിക്കുന്ന സാഹചര്യങ്ങളില്‍ ഇലക്ട്രോണിക് നോട്ടീസ് നല്‍കുമെന്ന് നാഷണല്‍ ഹൈവേ അതോറിറ്റി അറിയിച്ചിട്ടുണ്ട്.

ഇന്ത്യയിലെ ദേശീയപാതകളില്‍ തടസങ്ങളില്ലാത്ത ടോള്‍ പിരിവ് നടപ്പിലാക്കുന്നതിനുള്ള വിപുലമായ പദ്ധതിയുടെ ഭാഗമാണ് പാരനൂരിലെ ഈ നടപടി. ഗുജറാത്ത്, ഡല്‍ഹി, ഹരിയാന, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ ടോള്‍ പ്ലാസകളില്‍ നാഷണല്‍ ഹൈവേ അതോറിറ്റി ഇതിനകം ഈ സംവിധാനം നടപ്പിലാക്കിക്കഴിഞ്ഞു. കൂടാതെ തമിഴ്നാട്, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ വിവിധ സ്ഥലങ്ങളിലും പദ്ധതികള്‍ക്കായി കരാറുകള്‍ നല്‍കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma