കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന ദേശീയ പാതകള്‍: ഇനി യാത്രകള്‍ മാത്രമല്ല, വികസനത്തിനും അതിവേഗം
സുഗന്ധവിളകളുടെ മണമുള്ള മലയോരങ്ങള്‍, ഹൗസ്‌ബോട്ടുകള്‍ നിറഞ്ഞ ശാന്തമായ കായലുകൾ, കണ്ണെത്താ ദൂരത്തോളം നീണ്ടുകിടക്കുന്ന കടലോരം, എങ്ങും പച്ചപ്പിൻ്റെ സമൃദ്ധി; ഇതാണ് നമ്മുടെ കേരളം. ലോകത്തില്‍ കണ്ടിരിക്കേണ്ട 50 സ്ഥലങ്ങളുടെ പട്ടികയിൽ നാഷണൽ ജിയോഗ്രാഫിക് മാഗസിൻ ഉൾപ്പെടുത്തിയിട്ടുള്ള കേരളം ഇന്ന് വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടം മാത്രമല്ല, രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ വികസനം നടക്കുന്ന സംസ്ഥാനം കൂടിയാണ്.
കേന്ദ്ര സർക്കാർ ആരംഭിച്ച നിരവധി അടിസ്ഥാന വികസന പദ്ധതികളാണ് കേരളത്തിന്റെ വികസന മുഖച്ഛായ മാറ്റിയെഴുതിക്കൊണ്ടിരിക്കുന്നത്. പുതിയ ഗ്രീൻഫീൽഡ് ഹൈവേകൾ, സാമ്പത്തിക ഇടനാഴികൾ, തുരങ്കങ്ങൾ എന്നിവയുടെ അതിവേഗത്തിലുള്ള നിർമ്മാണത്തിന് നമ്മുടെ നാട് സാക്ഷ്യം വഹിക്കുന്നു. ഇവയെല്ലാം കേരളത്തിൻ്റെ വികസന ഭൂപടത്തെ അഭൂതപൂർവമായ വേഗത്തിൽ മാറ്റിമറിക്കുന്നതുമാണ്. ഓരോ റോഡും കൂട്ടായ പ്രവർത്തനത്തിന്റേയും ഒത്തൊരുമയുടേയും പ്രതീകം കൂടിയാണ്. നാടിന്റെ നല്ല നാളെയിലേക്കാണ് ഈ പാതകള്‍ നമ്മെ നയിക്കുന്നത് എന്നതില്‍ സംശയമില്ല.

കേരളത്തിലുടനീളമുള്ള ഹൈവേ പദ്ധതികളിലൂടെ സംസ്ഥാനത്തിന്റെ സമ്പൂർണ്ണ വികസനമാണ് കേന്ദ്ര സർക്കാർ ലക്ഷ്യം വെക്കുന്നത്. അത്തരത്തിലുള്ള ഒരു പദ്ധതിയാണ് ഐസിടിടി വല്ലാർപാടത്തെ കളമശ്ശേരിയുമായി ബന്ധിപ്പിക്കുന്ന നാലുവരി ദേശീയ പാത. ഈ പാതയുടെ നിർമ്മാണം ഒരു അത്ഭുതമാണെന്ന് പറയേണ്ടി വരും. ഇതിലൂടെ കേരളത്തിന്റെ ഉള്‍നാടുകളിലേക്ക് കൂടി വികസനത്തിന്റെ വെളിച്ചം എത്തുകയാണ്. തുറമുഖങ്ങളെ പട്ടണങ്ങളുമായി ബന്ധിപ്പിക്കുന്ന ഈ പാത വാണിജ്യ മേഖലയെ സജീവമാക്കുകയും അതിലൂടെ പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു.
കേന്ദ്ര സർക്കാരിന്റെ ഇത്തരം വികസന പദ്ധതികളെക്കുറിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും നാട്ടുകാർക്കും പറയാനുള്ളത് നല്ലത് മാത്രം. ''ഈ ഹൈവേകൾ കേവലം പാതകള്‍ മാത്രമല്ല, നഗര കേന്ദ്രങ്ങളെയും വിദൂര ഗ്രാമങ്ങളെയും ബന്ധിപ്പിക്കുന്ന നമ്മുടെ സംസ്ഥാനത്തിന്റെ ജീവനാഡികളാണ്'' എന്നാണ് നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായ സിവില്‍ എഞ്ചിനീയർ പറയുന്നത്. '' ഈ റോഡിന്റെ വികസനം കാണുന്ന ഒരു തലമുറയ്ക്ക് കേന്ദ്ര സർക്കാറിനെ എത്ര അഭിനന്ദിച്ചാലും മതിവരില്ല. വിദേശരാജ്യങ്ങളില്‍ കാണുന്നത് പോലെ വളരെ കൃത്യമായ ആസൂത്രണത്തോടെയും സൂക്ഷ്മതയോടെയുമാണ് റോഡ് നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നത്''- നാട്ടുകാരനായ അഖില്‍ പറയുന്നു.
രാജ്യവ്യാപകമായ കണക്റ്റിവിറ്റി ശക്തിപ്പെടുത്തുന്നതിന് കേന്ദ്ര സർക്കാർ പൂർണ്ണമായും പ്രതിജ്ഞാബദ്ധമാണെന്നാണ് കേന്ദ്ര ഗതാഗത വകുപ്പ് വക്താവ് വ്യക്തമാക്കുന്നത്. ''കേരളത്തിലുടനീളമുള്ള ഹൈവേ പദ്ധതികളിൽ ഈ പ്രതിബദ്ധത പ്രകടമാണ്, ഓരോന്നും പുരോഗതിക്കുള്ള കേന്ദ്ര സർക്കാരിൻ്റെ സമർപ്പണത്തിൻ്റെ തെളിവാണ്''- അദ്ദേഹം കൂട്ടിച്ചേർത്തു.
വല്ലാർപാടം നാലുവരിപ്പാതയുടെ കാര്യം തന്നെ നോക്കാം. ഹൈവേ നിർമ്മാണങ്ങളിലെ മറ്റൊരു അത്ഭുതമാണ് ഇത്. ഈ പാത കേരളത്തിലെ തുറമുഖങ്ങളെ ഉൾനാടുകളുമായി ബന്ധിപ്പിക്കുന്നു. അതുവഴി വ്യാപാരത്തിനും വാണിജ്യത്തിനും പുതിയ വഴികൾ തുറക്കുന്നു.
കേരളത്തിൻ്റെ ഗതാഗത ശൃംഖലയിൽ വലിയ മാറ്റം സൃഷ്ടിച്ചുകൊണ്ട് അടുത്തിടെ തുറക്കപ്പെട്ട മറ്റൊരു പാതയാണ് തലശ്ശേരി-മാഹി ബൈപാസ്. കുറഞ്ഞ യാത്രാ സമയവും ഗതാഗത തടസ്സങ്ങളിൽ നിന്നുള്ള ആശ്വാസവും നല്‍കുന്ന ബൈപാസ് ഇതിനോടകം ജനം ഏറ്റെടുത്ത് കഴിഞ്ഞു. 1,300 കോടി രൂപ മുതൽമുടക്കിൽ ദേശീയപാതാ വികസന പദ്ധതിക്ക് കീഴിൽ വികസിപ്പിച്ച ഈ അത്യാധുനിക നാലുവരി ബൈപാസ് പതിറ്റാണ്ടുകൾ നീണ്ടുനിന്ന അശ്രാന്തമായ പ്രയത്നത്തിന്റെ ഫലം കൂടിയാണ്.
നാല് വലിയ പാലങ്ങൾ, നാല് സബ് വേകൾ, 21 അടിപ്പാതകള്‍, ഒരു ടോൾ പ്ലാസ, റെയിൽവേ മേൽപ്പാലം എന്നിവ ഉൾപ്പെടുന്ന ബൈപാസിന് അഞ്ചരമീറ്റർ വീതിയിൽ ഇരുഭാഗത്തും സർവ്വീസ് റോഡുകളുമുണ്ട്. ധർമ്മടം, തലശ്ശേരി, തിരുവങ്ങാട്, എരഞ്ഞോളി, കോടിയേരി, മാഹി, ചൊക്ലി എന്നിവിടങ്ങളിലൂടെ കടന്ന് പോകുന്ന ബൈപാസ് ദേശീയപാത 66ന്റെ ഭാഗമാണ്. ബൈപാസ് വഴി മുഴപ്പിലങ്ങാട് നിന്ന് അഴിയൂരിലേക്ക് 15 മിനുറ്റിനുള്ളിലും മുഴപ്പിലങ്ങാട് മഠം ജംഗ്ഷൻ മുതൽ അഴിയൂർ വരെയുള്ള 18.6 കിലോമീറ്റർ ദൂരം പരമാവധി 20 മിനുറ്റിലും എത്തിച്ചേരാന്‍ സാധിക്കും.
ദേശീയ പാത 66ലെ മറ്റൊരു ശ്രദ്ധേയമായ നിർമ്മിതിയാണ് കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ. 2.7 കിലോമീറ്റർ ദൈർഘ്യമുള്ള നാലുവരി എലിവേറ്റഡ് എക്‌സ്‌പ്രസ്‌വേ, സംസ്ഥാനത്തെ ഇത്തരത്തിലുള്ള ഏറ്റവും നീളം കൂടിയ പാതയാണ്. പ്രദേശത്തെ ഗതാഗത സംവിധാനത്തിന്റെ പ്രധാന കണ്ണിയായി പ്രവർത്തിക്കുന്ന ഈ എലിവേറ്റഡ് ഹൈവേ യാത്ര കൂടുതല്‍ സുഖകരമാക്കുന്നു.
കേരളത്തിന്റെ റോഡ് ഗതാഗത മേഖലയുടെ നട്ടെല്ല് എന്നാണ് എലിവേറ്റഡ് ഹൈവേയെ ഗതാഗത വകുപ്പ് വക്താവ് വിശേഷിപ്പിക്കുന്നത്. ''സംസ്ഥാനത്തെ ഏറ്റവും നീളം കൂടിയ എലിവേറ്റഡ് ഹൈവേയാണിത്. 2.7 കിലോമീറ്ററിലധികം നീളമുള്ള ഈ പാലം ആളുകൾക്ക് സുഗമമായി സഞ്ചരിക്കാനുള്ള വഴി ഒരുക്കുന്നു. ഇത് സംസ്ഥാനത്തെ ഗതാഗത സംവിധാനത്തിന്റെ നട്ടെല്ലായി മാറിക്കഴിഞ്ഞു. തലസ്ഥാനത്തെ യാത്രക്കാരുടെ പേടിസ്വപ്നമായിരുന്ന കഴക്കൂട്ടത്തെ ഗതാഗത കുരുക്കിന് എലിവേറ്റഡ് ഹൈവേ വന്നതോടെ വലിയ പരിഹാരമായി''- ഗതാഗത വകുപ്പ് വക്താവ് പറയുന്നു.
കൊച്ചിയിലെ 17 കിലോമീറ്റർ കണ്ടെയ്‌നർ റോഡാണ് കേരളത്തിലെ ഇത്തരത്തിലുള്ള വികസന പദ്ധതികളുടെ തുടക്കക്കാരന്‍. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ഈ സുപ്രധാന ഇടനാഴിയിൽ വലിയ നവീകരണത്തിന് ഒരുങ്ങുകയാണ്. ഇതിനായി 1.295 ബില്യൺ രൂപയുടെ നിക്ഷേപമാണ് നടത്തിയത്. പാതയുടെ സമഗ്രമായ നവീകരണ പദ്ധതിയാണ് ലക്ഷ്യം. സുരക്ഷാ ക്രമീകരണങ്ങള്‍ വർധിപ്പിക്കുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
11 പ്രധാന പാലങ്ങളും ഒരു ചെറു പാലവും 35 കലുങ്കുകളും ഉള്‍പ്പെടുന്നതാണ് കണ്ടയ്നർ റോഡ്. നവീകരണം പൂർത്തിയാകുന്നതോടെ ഈ പാതയിലൂടെയുള്ള യാത്ര വേറിട്ട ഒരു അനുഭവമായിരിക്കും യാത്രക്കാർക്ക് സമ്മാനിക്കുക. 'കണ്ടെയ്‌നർ റോഡ് നവീകരണം അങ്കമാലി-ഇടപ്പള്ളി എൻഎച്ച് 544-നും വല്ലാർപാടം കണ്ടെയ്‌നർ ട്രാൻസ്‌ഷിപ്പ്‌മെൻ്റ് ടെർമിനലിനും ഇടയിൽ നേരിട്ടുള്ള കണക്റ്റിവിറ്റി ഉറപ്പാക്കും' എന്ന് പദ്ധതിയുടെ പ്രൊജക്ട് മാനേജർ പറയുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത കൊല്ലം ബൈപാസ് റോഡ് 45 മീറ്ററാക്കി നവീകരിക്കാൻ കേരള സർക്കാരും നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയും ഇതിനോടകം പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ട്. ഇതിലൂടെ കൊല്ലം ബൈപാസ് നാലുവരിപ്പാതയായി മാറും. അതോടൊപ്പം തന്നെ മേവറത്തും കാവനാട്ടും മേൽപ്പാലങ്ങളും അയത്തിൽ, കല്ലുംതാഴം, കടവൂർ ജംഗ്ഷനുകളില്‍ അടിപ്പാതകളും വരും. 'കൊല്ലം ബൈപാസിന്റെ നാലുവരിപ്പാത യാത്രാ സമയം വലിയ തോതില്‍ കുറയ്ക്കുകയും ആലപ്പുഴയും തിരുവനന്തപുരവും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുകയും ചെയ്യും.' മേഖലയിലെ ഒരു പഞ്ചായത്ത് പ്രതിനിധി പറയുന്നു.
"എലിവേറ്റഡ് ബീച്ച് ഹൈവേ" എന്ന പേരില്‍ അറിയപ്പെടുന്ന ആലപ്പുഴ ബൈപാസിലൂടെയുള്ള യാത്ര കടലിന്റേയും ആലപ്പുഴ നഗരത്തിന്റേയും മനോഹരമായ കാഴ്ചകള്‍ യാത്രക്കാർക്ക് സമ്മാനിക്കുന്നു. ദേശീയ പാത 66-ലെ ഈ രണ്ടുവരി എലിവേറ്റഡ് റോഡിന് 6.8 കിലോമീറ്റർ ദൂരം വരും. ഇതിലൂടെ വടക്ക് കൊമ്മാടിയുടെയും തെക്ക് ശാന്തമായ കടലിന്റേയും ദൃശ്യഭംഗി ആസ്വദിച്ച് യാത്ര ചെയ്യാം.
കേരളത്തിൻ്റെ അടിസ്ഥാന സൗകര്യ വികസനയാത്രയിലെ മറ്റൊരു നാഴികക്കല്ലാണ് കുതിരാന്‍ തുരങ്കം. തൃശൂർ-പാലക്കാട് എൻഎച്ച് 544-ലെ വലിയ ഗതാഗത പ്രശ്‌നങ്ങൾ പരിഹരിക്കാന്‍ കുതിരാന്‍ തുരങ്കത്തിന് സാധിച്ചു. നിരവധി വെല്ലുവിളികൾ നേരിടേണ്ടി വന്നിട്ടും, 2022 ജനുവരിയിൽ ഇരട്ട തുരങ്കങ്ങളിലൊന്ന് തുറന്ന് കൊടുത്തത് യാത്രക്കാർക്ക് വലിയ ആശ്വാസമായി മാറുകയായിരുന്നു.
''കേരളത്തിലെ റോഡ് അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാനുള്ള ഞങ്ങളുടെ ശ്രമങ്ങളിൽ കുതിരാൻ തുരങ്കം ഒരു സുപ്രധാന നാഴികക്കല്ലായിരുന്നു. ഈ ആധുനിക അത്ഭുതം ഗതാഗത സംവിധാനം മെച്ചപ്പെടുത്തുകയും സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കുകയും ചെയ്യുന്നു''- സംസ്ഥാന സർക്കാറിന്റെ പ്രതിനിധി വ്യക്തമാക്കുന്നു.
കേരളത്തിൻ്റെ ഒരറ്റം മുതൽ മറ്റേയറ്റം വരെ വിപുലമായ ഹൈവേ നിർമ്മാണം പുരോഗമിക്കുകയാണ്. ഇത് കേരളത്തിന്റെ അതിവേഗ വികസനത്തിന് ഊർജ്ജം പകരും. റോഡുകളും ഹൈവേകളും ഒരു രാജ്യത്തിന്റെ വളർച്ചയ്ക്ക് വേണ്ട അവിഭാജ്യ ഘടകങ്ങളാണ് എന്നതില്‍ തർക്കമില്ല. ഓരോ അടിസ്ഥാന വികസന പ്രവർത്തനങ്ങളും കേരളത്തിന്റെ നല്ല നാളെയ്ക്ക് വേണ്ടിയുളള അടിത്തറ പാകലാണ്. നാടിന്റെ അതിരുകളില്ലാത്ത വികസന സ്വപ്നത്തിലേക്ക് നമുക്ക് ഒരുമിച്ച് മുന്നേറാം.
-
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
2013 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം... ഒറ്റയടിക്ക് 13% ഇടിഞ്ഞെന്ന് ഗോള്‍ഡ് കൗണ്‍സില്‍ -
കേരളത്തിൽ രണ്ടിടത്ത് താമര വിരിഞ്ഞുവെന്ന് ബിജെപി; 10 ഇടത്ത് അട്ടിമറി സാധ്യത? നൂറിൽ ഉറച്ച് യുഡിഎഫും -
കേരളത്തില്‍ യുഡിഎഫ് തരംഗം; 102 സീറ്റ് വരെ കിട്ടിയേക്കും, ബിജെപിക്ക് എസ്ഐആര്‍ പാര, റാഷിദ് പറയുന്നു -
'സഭ എന്ത് വൃത്തികേടാണ് കാണിക്കുന്നത്? ബോധവും വിവരവും ഇല്ലാത്തവർ, ഞാൻ 20,000 വോട്ടിന് ജയിക്കും'; പിസി ജോർജ് -
സ്വര്‍ണവില വീണ്ടും കയറി; ഇനി ഈ ആഭരണം മാത്രമാകും ശരണം, ഇന്നത്തെ പവന് വില -
'ഇല്ലെങ്കിൽ ട്വന്റി-20 സ്ഥാനാർത്ഥി 25000 വോട്ടിന് ജയിച്ചേനെ', സാബു എം ജേക്കബിനെ പരിഹസിച്ച് സോഹൻ സീനുലാൽ -
ഗജകേസരി യോഗം ചെറിയ കാര്യമല്ല; ഈ രാശിക്കാരുടെ പ്രണയം പൂത്തുലയും, സമ്പത്തിൽ ആറാടും..! -
ഒരു യുദ്ധം കൂടി അവസാനിക്കുന്നു? താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യയും ഉക്രെയ്നും -
കാത്തിരിപ്പ് അവസാനിക്കുന്നു.. ഡിഎ വര്‍ധനവ് അടുത്ത ആഴ്ച തന്നെയുണ്ടാകും!? ശമ്പളം കൂടും -
പോളിംഗ് കൂടിയാല്‍ യുഡിഎഫ്... കുറഞ്ഞാല്‍ എല്‍ഡിഎഫ്; ഇതില്‍ എന്തെങ്കിലും സത്യമുണ്ടോ? -
'എനിക്കെന്താ ദേഷ്യപ്പെട്ടൂടെ, മനപ്പൂർവ്വം അങ്ങനെ ചെയ്താൽ ദേഷ്യം വരില്ലേ', മമ്മൂട്ടി പറഞ്ഞത്












Click it and Unblock the Notifications