ദേശീയപാത പദ്ധതികളില്‍ പ്രത്യേക ഗുണനിലവാര പരിശോധനകള്‍ നടത്താന്‍ നാഷണല്‍ ഹൈവേ അതോറിറ്റി

നിര്‍മാണത്തിലിരിക്കുന്ന 17 ദേശീയപാത പദ്ധതികളില്‍ പ്രത്യേക ഗുണനിലവാര പരിശോധനകള്‍ നടത്താന്‍ നാഷണല്‍ ഹൈവേ അതോറിറ്റി. ഈ പദ്ധതികളുടെ ടെന്‍ഡര്‍ തുക, കണക്കാക്കിയ നിര്‍മാണച്ചെലവിനേക്കാള്‍ 15 ശതമാനത്തിലധികം കുറവായിരുന്നു എന്നാണ് വിവരം. നിര്‍മാണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നേരത്തേ കണ്ടെത്തി പരിഹരിക്കുന്നതിനായി, പതിവ് ഗുണനിലവാര പരിശോധനകള്‍ക്ക് പുറമെയാണ് ഈ പ്രത്യേക പരിശോധനകളും നടത്തുന്നത്.

ആദ്യഘട്ട പരിശോധനകള്‍ 2026 ഡിസംബറോടെ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് നാഷണല്‍ ഹൈവേ അതോറിറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. പദ്ധതികളുടെ നിര്‍മ്മാണവും പ്രവര്‍ത്തനങ്ങളുടെ ഗുണനിലവാരവും വിലയിരുത്തുന്നതിനായി, ആറുമാസത്തിനുശേഷം നാഷണല്‍ ഹൈവേ അതോറിറ്റി നിയോഗിക്കുന്ന മറ്റൊരു വിദഗ്ധ സംഘം തിരഞ്ഞെടുത്ത പദ്ധതികളില്‍ രണ്ടാമതൊരു പരിശോധന കൂടി നടത്തും.

National Highway

500 കോടി രൂപയിലധികം നിര്‍മ്മാണച്ചെലവ്, 15 ശതമാനത്തിലധികം ടെന്‍ഡര്‍ ഇളവ്, 35 ശതമാനം മുതല്‍ 80 ശതമാനം വരെ ഭൗതിക പുരോഗതി എന്നീ മൂന്ന് മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഈ 17 പദ്ധതികള്‍ തിരഞ്ഞെടുത്തത്. നിര്‍മാണ പ്രക്രിയയില്‍ നിര്‍ണായക ഘട്ടത്തിലുള്ള പദ്ധതികളില്‍ പരിശോധനകള്‍ കേന്ദ്രീകരിക്കുന്നതിനും, വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള ഗുണനിലവാര നിരീക്ഷണം നടപ്പിലാക്കുന്നതിനുമായാണ് ഈ മാനദണ്ഡങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് നാഷണല്‍ ഹൈവേ അതോറിറ്റി അറിയിച്ചു.

കര്‍ണാടക, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ആന്ധ്രാപ്രദേശ്, തമിഴ്നാട്, പഞ്ചാബ്, ഹരിയാന, ഗുജറാത്ത്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ ഗ്രീന്‍ഫീല്‍ഡ്, ആക്‌സസ്-കണ്‍ട്രോള്‍ഡ് ഇടനാഴികള്‍, ബൈപ്പാസുകള്‍, നാല്-ആറ് വരിപ്പാത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവ തിരഞ്ഞെടുത്ത പദ്ധതികളില്‍ ഉള്‍പ്പെടുന്നു. കൂടാതെ, ഗുണനിലവാര നിരീക്ഷണ സംവിധാനം മെച്ചപ്പെടുത്തുന്നതിനായി വിദഗ്ധരുടെ ഒരു പാനല്‍ നാഷണല്‍ ഹൈവേ അതോറിറ്റി തയ്യാറാക്കിയിട്ടുണ്ട്.

റോഡ് ഗതാഗത-ഹൈവേ മന്ത്രാലയം, റെയില്‍വേ മന്ത്രാലയം, പ്രതിരോധ മന്ത്രാലയം, സംസ്ഥാന പൊതുമരാമത്ത് വകുപ്പുകള്‍ തുടങ്ങിയ വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നുള്ള പരിചയസമ്പന്നരായ 39 വിരമിച്ച എന്‍ജിനീയര്‍മാരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘങ്ങളായിരിക്കും പരിശോധനകള്‍ നടത്തുക. പരിശോധനാ വേളയില്‍ സാങ്കേതിക വിദഗ്ധരുടെ പിന്തുണയും ഈ സംഘങ്ങള്‍ക്ക് ലഭിക്കും.

അംഗീകൃത രൂപരേഖകള്‍, സാങ്കേതിക മാനദണ്ഡങ്ങള്‍, കരാര്‍ വ്യവസ്ഥകള്‍, പദ്ധതി-നിര്‍ദ്ദിഷ്ട ഗുണനിലവാര പദ്ധതികള്‍ എന്നിവയുമായി താരതമ്യം ചെയ്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ ഈ സംഘങ്ങള്‍ വിലയിരുത്തും. നിര്‍മ്മാണ സാമഗ്രികള്‍, നിര്‍മ്മാണ മികവ്, നിര്‍മ്മാണ രീതികള്‍, സാമ്പിള്‍ പരിശോധനയുമായി ബന്ധപ്പെട്ട രേഖകള്‍ എന്നിവയും അവര്‍ പരിശോധിക്കും.

റോഡ് സുരക്ഷാ ക്രമീകരണങ്ങള്‍, ഗതാഗത നിയന്ത്രണം, ബാധകമായ ഇടങ്ങളില്‍ പരിസ്ഥിതി സംരക്ഷണ നടപടികള്‍ എന്നിവയും ഈ പരിശോധനകളില്‍ ഉള്‍പ്പെടും. ആവര്‍ത്തിച്ചുണ്ടാകുന്ന ഗുണനിലവാര പ്രശ്‌നങ്ങളും നിര്‍മ്മാണ രീതികളും തിരിച്ചറിയാനും, പദ്ധതികളുമായി ബന്ധപ്പെട്ട കരാറുകാര്‍, കണ്‍സള്‍ട്ടന്റുമാര്‍, മറ്റ് പങ്കാളികള്‍ എന്നിവരില്‍ നിന്ന് കൂടുതല്‍ ഉത്തരവാദിത്തം ആവശ്യമായ മേഖലകള്‍ ചൂണ്ടിക്കാണിക്കാനും ഈ നടപടി സഹായിക്കുമെന്ന് നാഷണല്‍ ഹൈവേ അതോറിറ്റി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma