കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമിത് ഷാക്ക് കനത്ത തിരിച്ചടി നല്‍കി ശിവസേന; എല്ലാ ശ്രമങ്ങളും പൊളിഞ്ഞു!! ബിജെപി വിയര്‍ക്കേണ്ടി വരും

Google Oneindia Malayalam News

മുംബൈ: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തു വരവെ സഖ്യകക്ഷികളെ കൂടുതല്‍ അടുപ്പിക്കാന്‍ വേണ്ടി ബിജെപി അധ്യക്ഷന്‍ അമിത് ഷാ നടത്തുന്ന നീക്കങ്ങള്‍ക്ക് കനത്ത തിരിച്ചടി നല്‍കി ശിവസേന. അമിത് ഷാ മുംബൈയില്‍ എത്തിയിരിക്കെയാണ് ശിവസേന നിലപാട് വ്യക്തമാക്കിയത്. ബിജെപിയുമായി ഒരു സഖ്യത്തിനും തങ്ങള്‍ ഒരുക്കമല്ലെന്ന് ശിവസേന വ്യക്തമാക്കി. ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെയും അമിത് ഷായും തമ്മിലുള്ള കൂടിക്കാഴ്ച ബുധനാഴ്ച വൈകീട്ട് നടക്കാനിരിക്കെയാണ് അമിത് ഷായുടെ ആഗമനം അപ്രസക്തമാക്കിയുള്ള ശിവസേനയുടെ പ്രതികരണം. രാജ്യത്തെ പ്രമുഖരെയും രാഷ്ട്രീയ നേതാക്കളെയും കണ്ട് ചര്‍ച്ച നടത്തുന്നത് തുടരുകയാണ് അമിത് ഷാ. ഇതിന്റെ ഭാഗമായിട്ടാണ് മുംബൈയിലെത്തിയത്. ബിജെപിയുമായി ശിവസേന സഖ്യമുണ്ടാക്കുമോ എന്ന ചോദ്യത്തിനുള്ള മറുപടിയാണിപ്പോള്‍ ശിവസേന നല്‍കിയിരിക്കുന്നത്. അതിങ്ങനെ...

ശിവസേനയുടെ പിന്‍ബലമില്ലാതെ

ശിവസേനയുടെ പിന്‍ബലമില്ലാതെ

ഉദ്ധവ്താക്കറെയുടെ വസതിയില്‍ വൈകീട്ട് ആറിനാണ് അമിത് ഷായെത്തുക. ശിവസേനയുമായുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് അമിത് ഷായുടെ ലക്ഷ്യം. ശിവസേനയുടെ പിന്‍ബലമില്ലാതെ മഹാരാഷ്ട്രയില്‍ വിജയം എളുപ്പമല്ല. അടുത്തിടെ നടന്ന പല തിരഞ്ഞെടുപ്പുകളിലും അത് അനുഭവിച്ചതുമാണ്. ശിവസേന തനിച്ച് മല്‍സരിക്കുമെന്നാണ് പാര്‍ട്ടിയുടെ മുഖപത്രമായ സാംന വ്യക്തമാക്കിയിരിക്കുന്നത്.

പരിഹസിച്ച് ശിവസേന

പരിഹസിച്ച് ശിവസേന

അമിത് ഷാ നടത്തുന്ന സമ്പര്‍ക്ക പരിപാടിയെ സാംന എഡിറ്റോറിയല്‍ പരിഹസിക്കുകയും ചെയ്തു. അമിത് ഷാ രാജ്യത്ത് പര്യടനം നടത്തുമ്പോള്‍ മോദി വിദേശത്ത് പര്യടനം നടത്തുകയാണെന്ന് ലേഖനം കുറ്റപ്പെടുത്തി. സാധാരണക്കാരുമായി അകന്നുപോയ പാര്‍ട്ടിയാണ് ബിജെപി. അതിനുള്ള കരണം അവര്‍ തന്നെ പരിശോധിച്ച് കണ്ടെത്തണമെന്നും സാംന വ്യക്തമാക്കി.

എല്ലാത്തിനും കാരണം പല്‍ഘാര്‍

എല്ലാത്തിനും കാരണം പല്‍ഘാര്‍

അടുത്തിടെ നടന്ന പല്‍ഘാല്‍ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി കഷ്ടിച്ചാണ് ജയിച്ചത്. നേരത്തെയുണ്ടായിരുന്ന ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞു. ഇക്കാര്യം സാംന ലേഖനത്തില്‍ മുന്നറിയിപ്പായി ചൂണ്ടിക്കാട്ടുന്നു. ബിജെപി അധ്യക്ഷന്‍ ദേശീയ പര്യടനം നടത്താനുള്ള ഒരു കാരണം പല്‍ഘാര്‍ തിരഞ്ഞെടുപ്പ് ഫലമാണെന്നും ശിവസേന പറഞ്ഞു.

ബിജെപിയെ വേണ്ട

ബിജെപിയെ വേണ്ട

ശിവസേനയെ സംബന്ധിച്ചിടത്തോളം ബിജെപിയുടെ പിന്തുണ ആവശ്യമില്ല. ജനങ്ങളുമായി ബന്ധമുള്ള പാര്‍ട്ടിയാണ് ശിവസേന. തങ്ങളുടെ സ്ഥാനാര്‍ഥികളെ ജനങ്ങള്‍ വിജയിപ്പിക്കും. അതിന് മറ്റൊരു പാര്‍ട്ടിയുടെ സഹായം ആവശ്യമില്ല. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ രാജസ്ഥാനിലും മധ്യപ്രദേശിലും ബിജെപിക്ക് തിരിച്ചടിയാകും ഫലമെന്നും ശിവസേന ഓര്‍മിപ്പിച്ചു.

ബിജെപി സ്വന്തം വഴി തേടി

ബിജെപി സ്വന്തം വഴി തേടി

അതേസമയം, ശിവസേനയുടെ നിലപാടില്‍ മാറ്റമുണ്ടാകില്ലെന്ന് മനസിലാക്കിയ ബിജെപി സ്വന്തം വഴി തേടി തുടങ്ങി. ശിവസേന സഖ്യമായി ഇല്ലെങ്കിലും വിജയം ഉറപ്പിക്കാനുള്ള നീക്കമാണ് സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ ആരംഭിച്ചിരിക്കുന്നത്. ശിവസേന ഇല്ലാതെ തന്നെ തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങണമെന്ന് ജില്ലാ നേതാക്കളുടെ യോഗത്തില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ബിജെപി സംസ്ഥാന അധ്യക്ഷന്‍ റാവുസാഹിബ് ദാന്‍വിയും പറഞ്ഞു.

ഒരു പാര്‍ട്ടി മാത്രം വിചാരിച്ചാല്‍

ഒരു പാര്‍ട്ടി മാത്രം വിചാരിച്ചാല്‍

സഖ്യം ഒരു പാര്‍ട്ടി മാത്രം വിചാരിച്ചാല്‍ നടക്കില്ല. രണ്ടു പാര്‍ട്ടികളും കരുതണം. ഇവിടെ സഖ്യമുണ്ടാക്കാന്‍ ശിവസേന ഒരുക്കമല്ല. ചര്‍ച്ച തുടരും. ശിവസേന ഒരുക്കമാണെങ്കിലും സഖ്യമുണ്ടാക്കും. അല്ലെങ്കില്‍ തനിച്ച് മല്‍സരിച്ച് ജയിക്കും. ജയിക്കാന്‍ വേണ്ട ശ്രമങ്ങള്‍ ആരംഭിക്കാന്‍ സംസ്ഥാന അധ്യക്ഷന്‍ ജില്ലാ നേതാക്കളോട് ആവശ്യപ്പെട്ടു.

കനത്ത തിരിച്ചടിയില്‍

കനത്ത തിരിച്ചടിയില്‍

ഉപതിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയാണ് സഖ്യസാധ്യതകള്‍ ഉറപ്പിക്കാന്‍ ബിജെപിയെ പ്രേരിപ്പിച്ചത്. അടുത്തിടെ നടന്ന 10 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഒന്നില്‍ മാത്രമാണ് ബിജെപിക്ക് ജയിക്കാനായത്. നാല് ലോക്‌സഭാ മണ്ഡലങ്ങളിലും സമാനമായ രീതിയില്‍ ഒരു സീറ്റേ ബിജെപിക്ക് കിട്ടിയുള്ളു. മഹാരാഷ്ട്രയിലെ ഒരു സീറ്റില്‍ ശിവസേന സഖ്യം പിന്‍മാറിയതിനാല്‍ ബിജെപി സ്ഥാനാര്‍ഥിയെ പിന്‍വലിക്കേണ്ടി വന്നു.

പ്രതിപക്ഷ ഐക്യനിര വെല്ലുവിളി

പ്രതിപക്ഷ ഐക്യനിര വെല്ലുവിളി

മാസങ്ങള്‍ പിന്നിടുമ്പോള്‍ വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് നിലവിലെ സാഹചര്യത്തില്‍ വിജയകരമായി മറികടക്കാന്‍ സാധിക്കില്ലെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. ഉപതിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ ഐക്യനിരയെ പരാജയപ്പെടുത്താന്‍ ബിജെപിക്ക് സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ പ്രമുഖ സഖ്യകക്ഷിയായ ശിവസേന ഉടക്കി നില്‍ക്കുന്നത് കൂടുതല്‍ തിരിച്ചടി മാത്രമേ നല്‍കൂവെന്നാണ് ബിജെപി നേതാക്കള്‍ കരുതുന്നത്.

അമിത് ഷായുടെ നീക്കം

അമിത് ഷായുടെ നീക്കം

തുടര്‍ന്നാണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ മുംബൈയിലേക്ക് പുറപ്പെടാന്‍ തീരുമാനിച്ചത്. മാത്രമല്ല, തിരഞ്ഞെടുത്ത 50 പ്രമുഖരെ കാണാനും അമിത് ഷാ തീരുമാനിച്ചുകഴിഞ്ഞു. ബിജെപി തങ്ങളുടെ ഏറ്റവും വലിയ രാഷ്ട്രീയ ശത്രുവാണെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മോദിയെയും അമിത് ഷായെയും രാജ്യത്തിന് ആവശ്യമില്ല. എന്നാല്‍ കോണ്‍ഗ്രസിനെയും ജെഡിഎസ് നേതാവ് എച്ച്ഡി ദേവഗൗഡയെയും അംഗീകരിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സിനിമാ താരങ്ങളെയും

സിനിമാ താരങ്ങളെയും

സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് ആര്‍സി ലാഹോട്ടിയെ അമിത് ഷാ തിങ്കളാഴ്ച കണ്ടിരുന്നു. യോഗ ഗുരു രാംദേവുമായും അമിത് ഷാ ചര്‍ച്ച നടത്തി. മുംബൈയില്‍ മാധുരി ദീക്ഷിത് ഉള്‍പ്പെടെയുള്ള സിനിമാ താരങ്ങളെയും രാഷ്ട്രീയ നേതാക്കളെയും അമിത് ഷാ കാണുന്നുണ്ട്. പ്രമുഖ വ്യക്തിത്വങ്ങളെ കണ്ട് സര്‍ക്കാരിന്റെ പദ്ധതികള്‍ വിശദീകരിക്കുകയും ബിജെപിക്ക് പിന്തുണ തേടലുമാണ് അമിത് ഷായുടെ സമ്പര്‍ക്ക് ഫോര്‍ സമര്‍ഥന്‍ എന്ന പദ്ധതിയുടെ ലക്ഷ്യം.

സംസ്ഥാനങ്ങളിലും സജീവം

സംസ്ഥാനങ്ങളിലും സജീവം

നരേന്ദ്ര മോദി സര്‍ക്കാര്‍ നാല് വര്‍ഷത്തിനിടെ രാജ്യത്ത് നടപ്പാക്കിയ പദ്ധതികളും കൈവരിച്ച നേട്ടങ്ങളും വിശദീകരിക്കുകയാണ് അമിത് ഷാ. രാജ്യത്തെ പ്രമുഖരായ 50 പേരെ നേരിട്ട് കാണുന്നുണ്ട് അദ്ദേഹം. കൂടാതെ പാര്‍ട്ടി തിരഞ്ഞെടുത്ത 4000 നേതാക്കള്‍ രാജ്യത്തെ പ്രമുഖരായ ഒരു ലക്ഷം പേരെ നേരിട്ട് കണ്ട് സംസാരിക്കാനും തീരുമാനിച്ചിട്ടുണ്ട്. മുന്‍ സൈനിക മേധാവി ദര്‍ബീര്‍സിങ് സുഹാഗ്, സുഭാഷ് കശ്യപ്, ക്രിക്കറ്റ് ഇതിഹാസം കപില്‍ ദേവ് എന്നിവരുമായും അമിത് ഷാ ചര്‍ച്ച നടത്തി. ഇതേ വേളയില്‍ തന്നെ ഓരോ സംസ്ഥാനത്തെയും നേതാക്കള്‍ അവിടെയുള്ള പ്രമുഖരെ നേരിട്ട് കാണുന്നുണ്ട്.

ശശി തരൂര്‍ എംപി കുടുങ്ങും? ശക്തമായ തെളിവുമായി പോലീസ്!! ഹാജരാക്കിയത് രണ്ട് പ്രധാന തെളിവുകള്‍ശശി തരൂര്‍ എംപി കുടുങ്ങും? ശക്തമായ തെളിവുമായി പോലീസ്!! ഹാജരാക്കിയത് രണ്ട് പ്രധാന തെളിവുകള്‍

English summary
Hours before Amit Shah-Uddhav Thackeray meet, Shiv Sena's Saamana disses BJP's Sampark for Samarthan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X