കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈദ് ആഘോഷങ്ങൾ നിർത്തുമോ?എന്നാൽ ജന്മാഷ്ടമി ആഘോഷവും അവസാനിപ്പിക്കാമെന്ന് യോഗി!!!

പോലീസ്​ സ്റ്റേഷനുകളിൽ ജൻമാഷ്ടമി ആഘോഷിക്കുന്നതും തടയാൻ തനിക്ക് അവകാശമില്ലെന്ന്​ യുപി മുഖ്യമന്ത്രി

  • By Ankitha
Google Oneindia Malayalam News

ലക്നൗ: ഈദിന്​ റോഡുകളിൽ നടക്കുന്ന നമസ്​കാരങ്ങൾ തടയാൻ കഴിയില്ലെങ്കിൽ പോലീസ്​ സ്റ്റേഷനുകളിൽ ജന്മാഷ്ടമി ആഘോഷിക്കുന്നത് തടയാൻ അവകാശമില്ലെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നോയിഡയിൽ നടന്ന ചടങ്ങളിൽ സംസാരിക്കുകയാണ് യോഗി.

‌മധ്യസ്ഥ നീക്കത്തിനൊരുങ്ങി ഐക്യരാഷ്ട്ര സഭ !!!! പുറം തിരിഞ്ഞ് അമേരിക്ക !!! ‌മധ്യസ്ഥ നീക്കത്തിനൊരുങ്ങി ഐക്യരാഷ്ട്ര സഭ !!!! പുറം തിരിഞ്ഞ് അമേരിക്ക !!!

ഒരു ആരാധനാകേന്ദ്രത്തിൽ നിന്നുമുള്ള ഉയർന്ന ശബ്ദങ്ങൾ നിരോധിക്കാൻ സാധ്യമല്ലെങ്കിൽ കൻവാർ യാത്രയും സാധാരണ പോലെ നടക്കുമെന്ന് യോഗി പറഞ്ഞു. വർഷാവർഷം ശിവ ആരാധകർ നടത്തുന്ന കൻവാർ യാത്രയിൽ മൈക്കുകൾക്കും സംഗീത ഉപകരണങ്ങൾക്കും ഡി.ജെക്കും വിലക്ക്​ ഏർപ്പെടുത്തുമ്പോള്‍ എല്ലായിടത്തും മൈക്കുകൾ നിരോധിച്ചിട്ടുണ്ടെന്ന്​ ഉദ്യോഗസ്ഥർ ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

yogi

കൻവാർ യാത്രയിൽ മൈക്കും സംഗീതവും നിരോധിച്ചുവെന്ന് ഉദ്യോഗസ്ഥർ തന്നെ അറിയിച്ചിരുന്നു. ഇതൊന്നമില്ലാത്ത യാത്ര കൻവാർ യാത്രയോ അതോ വിലാപയാത്രയോ യോഗി ആരാഞ്ഞു. സംഗീത ഉപകരണങ്ങൾ വായിക്കുന്നില്ലെങ്കിൽ, പാടുകയും നൃത്തം ചെയ്യുകയും ഇല്ലെങ്കിൽ, മൈക്ക്​ ഉപയോഗിക്കുന്നില്ലെങ്കിൽ എങ്ങനെയാണത്​ കൻവാർ യാത്രയാവുക എന്നും യോഗി ചോദിച്ചു. എല്ലാ ഗ്രാമങ്ങളിലും പട്ടണങ്ങളിലും ഗണേശോത്സവം ആഘോഷിക്കുന്നത്​ ആരും എതിർക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ആഘോഷങ്ങൾ ആഘോഷിക്കാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ടെന്നും യോഗി കൂട്ടിച്ചേർത്തു.

English summary
Stressing on the need to show equal respect to every religion, Uttar Pradesh Chief Minister Yogi Adityanath on Wednesday said that if he cannot stop people from offering namaz on the roads then he has no right to stop Janmashtamai celebrations at police stations in the state.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X