ദേശീയ ഇന്റലിജന്‍സ് ഗ്രിഡ് ആഭ്യന്തര യാത്രക്കാരുടെ വിവരങ്ങള്‍ ശേഖരിക്കുന്നു:
ദില്ലി: ഇന്ത്യന്‍ വിമാനക്കമ്പനികള്‍ ആഭ്യന്തര യാത്രക്കാരുടെ വിവരങ്ങള്‍ നല്‍കണമെന്ന് വ്യോമയാന മന്ത്രാലയത്തോടും വ്യവസായ റെഗുലേറ്ററിനോടും ദേശീയ ഇന്റലിജന്‍സ് ഗ്രിഡ് (നാറ്റ്ഗ്രിഡ്) ആവശ്യപ്പെട്ടു. പ്രത്യേക ആഭ്യന്തര റൂട്ടുകളില്‍ പറക്കുന്ന യാത്രക്കാരുടെ വിവരങ്ങള്‍ സമഗ്രമായ ഡാറ്റാബേസിലേക്ക് നല്‍കാനാണ് നിര്‍ദ്ദേശം. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ), എയര്‍ലൈന്‍സ്, മിനിസ്ട്രി, നാറ്റ്ഗ്രിഡ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥര്‍ ഓഗസ്റ്റ് 30 ന് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
അത്തരം ഡാറ്റ ആവശ്യപ്പെടാനുള്ള അധികാരം നിയമ പ്രകാരം ദേശീയ ഇന്റലിജന്‍സ് ഗ്രിഡിനാണ്. അതിനാല്‍ അവര്‍ക്ക് വിവരങ്ങള്‍ നല്കാതിരിക്കാന് ആകില്ല. ഏത് ഏജന്‍സിയാണ് വിവരങ്ങള്‍ ശേഖരിക്കേണ്ടതെന്ന് സര്‍ക്കാറിന്റെ വിവിധ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ തീരുമാനിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ബ്യൂറോ ഓഫ് ഇമിഗ്രേഷന്‍ (BOI), കസ്റ്റംസ് എന്നിവയുമായി വിമാനക്കമ്പനികള്‍ ധാരാളം വിവരങ്ങള്‍ പങ്കുവെക്കുന്നുണ്ടെന്ന് വ്യോമയാന മന്ത്രാലയവും ഡിജിസിഎയും നാറ്റ്ഗ്രിഡിനോട് പറഞ്ഞു. മന്ത്രാലയമോ ഡിജിസിഎയോ ഒരു വിവരവും ശേഖരിച്ച് ഏജന്‍സികളുമായി പങ്കിടുന്നില്ല. വിമാനക്കമ്പനികള്‍ അവ ഏജന്‍സികളുമായി നേരിട്ട് പങ്കിടുകയും ഡാറ്റ ഇമിഗ്രേഷന്‍, കസ്റ്റംസ് വകുപ്പുമായി പങ്കിടുകയും ചെയ്യുന്നു.
ഒരു ഏജന്‍സിയുമായി ഡാറ്റ പങ്കിടാന്‍ എയര്‍ലൈന്‍സിനെ സമ്മര്‍ദ്ദം ചെലുത്തേണ്ട ആവശ്യമില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. എല്ലാ യാത്രക്കാരുടെയും ഡാറ്റ ലഭിക്കുന്ന ഒരു ഏജന്‍സിയെക്കുറിച്ച് തീരുമാനമെടുക്കാന്‍ ഡിജിസിഎയും വ്യോമയാന മന്ത്രാലയവും ഏജന്‍സികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യാത്രക്കാരുടെ വിവരങ്ങള്‍ നാറ്റ്ഗ്രിഡ് ശേഖരിച്ച് കേന്ദ്ര ഏജന്‍സികള്‍ക്ക് അവരുടെ അന്വേഷണത്തിനായി ലഭ്യമാക്കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു.
-
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ'












Click it and Unblock the Notifications