കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേശീയ ഇന്റലിജന്‍സ് ഗ്രിഡ് ആഭ്യന്തര യാത്രക്കാരുടെ വിവരങ്ങള്‍ ശേഖരിക്കുന്നു:

  • By S Swetha
Google Oneindia Malayalam News

ദില്ലി: ഇന്ത്യന്‍ വിമാനക്കമ്പനികള്‍ ആഭ്യന്തര യാത്രക്കാരുടെ വിവരങ്ങള്‍ നല്‍കണമെന്ന് വ്യോമയാന മന്ത്രാലയത്തോടും വ്യവസായ റെഗുലേറ്ററിനോടും ദേശീയ ഇന്റലിജന്‍സ് ഗ്രിഡ് (നാറ്റ്ഗ്രിഡ്) ആവശ്യപ്പെട്ടു. പ്രത്യേക ആഭ്യന്തര റൂട്ടുകളില്‍ പറക്കുന്ന യാത്രക്കാരുടെ വിവരങ്ങള്‍ സമഗ്രമായ ഡാറ്റാബേസിലേക്ക് നല്‍കാനാണ് നിര്‍ദ്ദേശം. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ), എയര്‍ലൈന്‍സ്, മിനിസ്ട്രി, നാറ്റ്ഗ്രിഡ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥര്‍ ഓഗസ്റ്റ് 30 ന് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

മോഹൻ ഭാഗവതിന്റെ വ്യാഹവ്യൂഹം ഇടിച്ച് ആറ് വയസ്സുകാരൻ മരിച്ചു: അപകടം രാജസ്ഥാനിൽ നിന്ന് മടങ്ങുംവഴി!!മോഹൻ ഭാഗവതിന്റെ വ്യാഹവ്യൂഹം ഇടിച്ച് ആറ് വയസ്സുകാരൻ മരിച്ചു: അപകടം രാജസ്ഥാനിൽ നിന്ന് മടങ്ങുംവഴി!!

അത്തരം ഡാറ്റ ആവശ്യപ്പെടാനുള്ള അധികാരം നിയമ പ്രകാരം ദേശീയ ഇന്റലിജന്‍സ് ഗ്രിഡിനാണ്. അതിനാല്‍ അവര്‍ക്ക് വിവരങ്ങള്‍ നല്‍കാതിരിക്കാന്‍ ആകില്ല. ഏത് ഏജന്‍സിയാണ് വിവരങ്ങള്‍ ശേഖരിക്കേണ്ടതെന്ന് സര്‍ക്കാറിന്റെ വിവിധ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ തീരുമാനിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

plane-1522314116-

ബ്യൂറോ ഓഫ് ഇമിഗ്രേഷന്‍ (BOI), കസ്റ്റംസ് എന്നിവയുമായി വിമാനക്കമ്പനികള്‍ ധാരാളം വിവരങ്ങള്‍ പങ്കുവെക്കുന്നുണ്ടെന്ന് വ്യോമയാന മന്ത്രാലയവും ഡിജിസിഎയും നാറ്റ്ഗ്രിഡിനോട് പറഞ്ഞു. മന്ത്രാലയമോ ഡിജിസിഎയോ ഒരു വിവരവും ശേഖരിച്ച് ഏജന്‍സികളുമായി പങ്കിടുന്നില്ല. വിമാനക്കമ്പനികള്‍ അവ ഏജന്‍സികളുമായി നേരിട്ട് പങ്കിടുകയും ഡാറ്റ ഇമിഗ്രേഷന്‍, കസ്റ്റംസ് വകുപ്പുമായി പങ്കിടുകയും ചെയ്യുന്നു.

ഒരു ഏജന്‍സിയുമായി ഡാറ്റ പങ്കിടാന്‍ എയര്‍ലൈന്‍സിനെ സമ്മര്‍ദ്ദം ചെലുത്തേണ്ട ആവശ്യമില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. എല്ലാ യാത്രക്കാരുടെയും ഡാറ്റ ലഭിക്കുന്ന ഒരു ഏജന്‍സിയെക്കുറിച്ച് തീരുമാനമെടുക്കാന്‍ ഡിജിസിഎയും വ്യോമയാന മന്ത്രാലയവും ഏജന്‍സികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യാത്രക്കാരുടെ വിവരങ്ങള്‍ നാറ്റ്ഗ്രിഡ് ശേഖരിച്ച് കേന്ദ്ര ഏജന്‍സികള്‍ക്ക് അവരുടെ അന്വേഷണത്തിനായി ലഭ്യമാക്കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

English summary
National Intelligence Grid collects details of domestic passengers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X