ഭാര്യയുടെ ആത്മഹത്യ; ദേശീയ കബഡി താരത്തിന്റെ കുടുംബം ഒളിവില്‍
ഭര്‍ത്താവിന്റെ കുടുംബത്തിന്റെ പീഡനം മൂലമാണ് ആത്മഹത്യയെന്ന് ലളിത വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ മാര്‍ച്ചിലായിരുന്നു ഇവിരുടെ വിവാഹം.
ദില്ലി: ദേശീയ കബഡി താരം രോഹിത് കുമാറിന്റെ ഭാര്യയുടെ ആത്മഹത്യയെ തുടര്‍ന്ന് കുടുംബം ഒളിവില്‍ പോയതായി റിപ്പോര്‍ട്ട്. ആത്മഹത്യയ്ക്ക് മുന്‍പ് രോഹിത് കുമാറിന്റെ ഭാര്യ ലളിത ദബാസ് ഭര്‍തൃകുടുംബത്തിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. ഏതാണ്ട് രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വോയിസ് മെസേജാണ് ലളിത തയ്യാറാക്കിയത്.
വെസ്റ്റ് ദില്ലിയിലെ നംഗോളി അപ്പാര്‍ട്ടിമെന്റിലെ സ്വന്തം വസതിയിലാണ് ലളിത ആത്മഹത്യ ചെയ്തത്. ഭര്‍ത്താവിന്റെ കുടുംബത്തിന്റെ പീഡനം മൂലമാണ് ആത്മഹത്യയെന്ന് ലളിത വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ മാര്‍ച്ചിലായിരുന്നു ഇവിരുടെ വിവാഹം. അടുത്തിടെയായി ഇരുവരും അകന്നുകഴിയുകയായിരുന്നെന്നാണ് വിവരം.

ലളിതയുടെ മരണത്തിന് പിന്നാലെ കുടുംബാംഗങ്ങള്‍ ഒന്നടങ്കം ഒളിവില്‍ പോയതായാണ് പോലീസ് സംശയിക്കുന്നത്. ഇവരെ ഒരു തരത്തിലും ബന്ധപ്പെടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. എല്ലാവരുടെയും മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ആണെന്ന് പോലീസ് വ്യക്തമാക്കി. ഇവരുടെ കഞ്ചാവാലയിലെ വീട് പൂട്ടിയിട്ടിരിക്കുകയാണ്.
കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അയല്‍ക്കാരില്‍ നിന്നും പോലീസ് മൊഴിയെടുത്തു. കുമാറിന്റെ ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ ഇവര്‍ എവിടെ പോയതാണെന്ന സൂചനയില്ല. മുംബൈയിലുണ്ടായിരുന്ന കുമാറിന്റെ മൊബൈല്‍ ഫോണും സ്വച്ച് ഓഫ് ആണെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ വിജയ കുമാര്‍ പറഞ്ഞു. സ്ത്രീധന പീഡനത്തെ തുടര്‍ന്നാണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്നാണ് ലളിതയുടെ ആത്മഹത്യാ കുറിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇതുപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications