കായികതാരത്തിനു നേരെ ആസിഡ് ആക്രമണം
അമൃത്‌സര്‍: പഞ്ചാബില്‍ ദേശീയ കായികതാരത്തിനു നേരെ ആസിഡ് ആക്രമണം. ദേശീയ നെറ്റ്‌ബോള്‍ താരമായവിദ്യാര്‍ത്ഥിനിക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. ഗുര്‍ദാസ്പുര്‍ സ്വദേശിനിയായ പ്‌ള്‌സ്ടൂ വിദ്യാര്‍ത്ഥിനി രാജിന്ദര്‍ കൗറാണ് ആക്രമണത്തിനിരയായത്.
പ്‌ളസ്ടൂ ബോര്‍ഡ് പരീക്ഷയ്ക്കു ശേഷം വീട്ടിലേക്ക് പോകുകയായിരുന്ന പെണ്‍കുട്ടിക്കു നേരെ മുഖം മറച്ചെത്തിയ രണ്ട് അജ്ഞാത അക്രമികള്‍ വീടിനു സമീപത്തു വെച്ച് ആസിഡ് ഒഴിക്കുകയായിരുന്നു. അറുപത് ശതമാനത്തോളം പൊള്ളലേറ്റ പെണ്‍കുട്ടിയെ ആദ്യം ഗുര്‍ദാസ്പൂര്‍ സിവില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പരിക്ക് ഗുരുതരമായതിനാല്‍ പെണ്‍കുട്ടിയെ പിന്നീട് അമൃത്സറിലെ ഗുരു നാനാക് ദേവ് ആശുപത്രിയിലേക്ക് മാറ്റി.

എന്നാല്‍ അക്രമികളെക്കുറിച്ചോ ആക്രമണത്തിനുള്ള കാരണത്തെക്കുറിച്ചോ പൊലീസിന് ഇതുവരെ വ്യക്തമായ സൂചനകളൊന്നും ലഭിച്ചിട്ടില്ല. പ്രതികളെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നും ശക്തമായ നടപടി സ്വീകരിക്കണമെന്നും ഗുര്‍ദാസ്പുര്‍ ഡെപ്യൂട്ടി കമ്മീഷണറോട് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ദല്‍ജീത് സിംഗ് ചീമ ആവശ്യപ്പെട്ടു.
രാജിന്ദര്‍ സാധാരണ നിലയിലേക്ക് തിരിച്ചെത്തിക്കഴിഞ്ഞാല്‍ പ്രത്യേകം പരീക്ഷ എഴുതാനുള്ള അവസരം ഒരുക്കണമെന്നും മറ്റു വിദ്യാര്‍ത്ഥികള്‍ക്കൊപ്പം രാജിന്ദറിന്രെ ഫലവും പ്രസിദ്ധീകരിക്കണമെന്നും അദ്ദേഹം പഞ്ചാബ് വിദ്യാഭ്യാസ ബോര്‍ഡിനോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്.












Click it and Unblock the Notifications