• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

തട്ടമിട്ട മൊഞ്ചത്തി തോക്കെടുത്തു; ഭര്‍തൃസഹോദരനെ രക്ഷിക്കാന്‍, അക്രമികള്‍ക്ക് പിന്നാലെ!! ഒടുവില്‍...

  • By Ashif

ദില്ലി: ഭര്‍തൃസഹോദരനെ തട്ടിക്കൊണ്ടു പോയി മോചന ദ്രവ്യം ആവശ്യപ്പെട്ട് കൊള്ളക്കാര്‍. എന്തു ചെയ്യുമെന്നറിയാതെ വീട്ടുകാര്‍. ഐഷ ഫലഖ് മറ്റൊന്നുമാലോചിച്ചില്ല. തോക്കെടുത്ത് പുറപ്പെട്ടു. ഒടുവില്‍... രാജ്യ തലസ്ഥാനത്താണ് രസകരമാണ് സംഭവം.

ഐഷയുടെ ഭര്‍തൃസഹോദരന്‍ ആസിഫ് ഫലഖിനെ ഒരു സംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നു. കാര്‍ ഡ്രൈവറായ ഈ 21കാരനെ ഓട്ടം വിളിച്ച് ആളൊഴിഞ്ഞ പ്രദേശത്തെത്തിച്ച ശേഷമാണ് തട്ടിക്കൊണ്ടുപോയത്. വിട്ടുതരണമെങ്കില്‍ പണം നല്‍കണമെന്നായിരുന്നു വീട്ടുകാര്‍ക്ക് കിട്ടിയ സന്ദേശം.

ആസിഫ് കാര്‍ ഡ്രൈവര്‍

കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് സംഭവങ്ങളുടെ തുടക്കം. ദാരിയാഗഞ്ചിലേക്ക് ഓട്ടം വിളിച്ചതിനെ തുടര്‍ന്ന് ആസിഫ് കാറുമായി പുറപ്പെട്ടു. രണ്ടു പേരാണ് കാര്‍ വിളിച്ചത്. ശാസ്ത്രി നഗര്‍ സന്ദര്‍ശിക്കണമെന്ന് പറഞ്ഞാണ് ടാക്‌സി ഓണ്‍ലൈനില്‍ ബുക്ക് ചെയ്തിരുന്നത്.

രാത്രി പത്ത് മണിയോടെ

രാത്രി പത്ത് മണിയോടെ ശാസ്ത്രിനഗറിലെത്തിയെങ്കിലും രണ്ടുപേരും കാറില്‍ നിന്നിറങ്ങിയില്ല. കാര്‍ മറ്റൊരിടത്തേക്ക് വിടണമെന്ന് വാശിപിടിച്ചു. എന്നാല്‍ ആസിഫ് തയ്യാറായില്ല. തുടര്‍ന്ന് ബലം പ്രയോഗിച്ച് ഇയാളെ മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകുകയായിരുന്നു.

ഭോപ്പാറ ഗ്രാമത്തിലേക്ക്

ഹരിയാന അതിര്‍ത്തിയോട് ചേര്‍ന്ന ഭോപ്പാറ ഗ്രാമത്തിലേക്കാണ് കാര്‍ കൊണ്ടുപോയത്. ഒരു മണിക്കൂറിന് ശേഷം പ്രതികള്‍ ആസിഫിന്റെ കുടുംബത്തെ ഫോണില്‍ വിളിച്ചു. 25000 രൂപ തന്നാല്‍ ആസിഫിനെയും കാറും വിട്ടുതരാമെന്നായിരുന്നു അവര്‍ പറഞ്ഞത്.

വിവരം പോലീസില്‍ അറിയിച്ചു

ആസിഫിന്റെ സഹോദരന്‍ ഫലഖ് ഷേര്‍ ആലമിനാണ് ഫോണ്‍ വന്നത്. തുടര്‍ന്ന് ഇദ്ദേഹം വിവരം പോലീസില്‍ അറിയിച്ചു. തുടര്‍ന്ന് അക്രമികള്‍ പറഞ്ഞ സ്ഥലത്തേക്ക് ഐഷയും ആലമും പുറപ്പെട്ടു. ഐഷ തന്റെ തോക്ക് കൈയില്‍ കരുതി.

അര്‍ധരാത്രിയായി

പോലീസ് സംഘം എത്തുന്നതിന് തൊട്ടുമുമ്പാണ് ഐഷയും ഭര്‍ത്താവും അക്രമികള്‍ എത്താന്‍ പറഞ്ഞ സ്ഥലത്ത് എത്തിയത്. അര്‍ധരാത്രിയായിരുന്നു അപ്പോള്‍. ഐഷക്കൊപ്പം പോലീസുണ്ടാകുമെന്ന് സംശയിച്ച അക്രമികള്‍ രക്ഷപ്പെടാന്‍ മാര്‍ഗങ്ങള്‍ കണ്ടെത്തിയിരുന്നു.

ഐഷ പിന്നീട് കാത്തുനിന്നില്ല

ആലം കാര്‍ അക്രമികള്‍ക്ക് അടുത്തായി നിര്‍ത്തി. പോലീസ് എത്തിയെന്ന ഭയന്ന അക്രമികള്‍ അലറാന്‍ തുടങ്ങി. ആസിഫിനെ കൊല്ലുമെന്ന് അവര്‍ ഭീഷണി മുഴക്കി. ഐഷ പിന്നീട് കാത്തുനിന്നില്ല. കാറില്‍ നിന്നു പുറത്തിറങ്ങിയ അക്രമികള്‍ക്ക് നേരെ ഐഷയുടെ തോക്കില്‍ നിന്നു വെടിയുണ്ടകള്‍ ചീറിയെത്തി.

സ്വയം പ്രതിരോധത്തിന്റെ അടവുകള്‍

ഒരാള്‍ക്ക് അരക്കെട്ടിനും മറ്റൊരാള്‍ക്ക് കാലിനും വെടിയേറ്റു. സ്വയം പ്രതിരോധത്തിന്റെ അടവുകള്‍ താന്‍ പഠിച്ചിട്ടുണ്ടെന്ന് ഐഷ പറഞ്ഞു. ഭയപ്പെടാതെ താന്‍ ഉറച്ചുനിന്നു. ഭര്‍ത്താവിന് പോലും ധൈര്യം പകര്‍ന്നത് താനായിരുന്നുവെന്നും ഐഷ പറഞ്ഞു.

അക്രമികളെ പോലീസ് അറസ്റ്റ് ചെയ്തു

വെടിയേറ്റ് വീണ അക്രമികളെ പോലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് റാഫി, ആകാശ് എന്നിവരാണ് അറസ്റ്റിലായതെന്ന് പോലീസ് പറഞ്ഞു. ദേശീയ തലത്തില്‍ ഷൂട്ടിങ് മല്‍സരത്തില്‍ പങ്കെടുത്ത ഐഷയ്ക്ക് തന്റെ ഷൂട്ടിങ് വൈഭവമാണ് ഇവിടെയും തുണയായത്.

33 കാരിയായ ഐഷ

33 കാരിയായ ഐഷ കഴിഞ്ഞ ആറ് വര്‍ഷമായി തോക്ക് കൈകാര്യം ചെയ്യുന്നുണ്ട്. ഇവളുടെ തോക്കിന് ലൈസന്‍സുമുണ്ട്. ഇതുവരെ മല്‍സരങ്ങള്‍ക്ക് വേണ്ടിയാണ് തോക്കെടുത്തിട്ടുള്ളതെങ്കിലും ഇത്തവണ ബന്ധുവിന്റെ ജീവന്‍ രക്ഷിക്കാനാണെന്ന് മാത്രം.

ഷൂട്ടിങില്‍ സ്വര്‍ണ മെഡല്‍

2015ല്‍ ഷൂട്ടിങില്‍ സ്വര്‍ണ മെഡല്‍ നേടിയിട്ടുണ്ട് ഐഷ. ലൈസന്‍സുള്ള റിവോള്‍വറാണ് യുവതിയുടെ കൈയിലുള്ളതെന്ന് പോലീസും സ്ഥിരീകരിച്ചു. അവരുടെ ധൈര്യമാണ് അക്രമികളെ പിടികൂടാന്‍ സഹായിച്ചതെന്ന് പോലീസ് വക്താവും മുതിര്‍ന്ന ഓഫിസറുമായ രവീന്ദര്‍ യാദവ് പറഞ്ഞു.

English summary
A national-level shooter, 33-year-old Ayisha Falaq, has been handling guns for the last six years. But last week, she took up her licensed revolver for the first time to counter crime after her 21-year-old brother-in-law Asif Falaq, was abducted. Ms Falaq, the police said, fired two bullets at two men - one bullet grazed a man, another man was shot in the foot.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more