കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കായികരംഗം അവഗണിച്ചു: ജീവിക്കാന്‍ വഴിയില്ല, ദേശീയ വനിതാ ഷൂട്ടര്‍ തെരുവില്‍ നൂഡില്‍സ് വില്‍ക്കുന്നു

  • By Siniya
Google Oneindia Malayalam News

വഡോദര: ജീവിക്കാന്‍ വഴിയില്ലാതെ ദേശീയ ഷൂട്ടര്‍ താരം തെരുവില്‍ നൂഡില്‍സ് വില്‍ക്കുന്നു. 21 കാരിയായ പുഷ്പ ഗുപ്തയാണ് നൂഡില്‍ വിറ്റ് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്. പ്രധാന മന്ത്രിയുടെ നാട്ടുകാരിയായ പുഷ്പ ഒരു തട്ടുകടയില്‍ നൂഡില്‍ വിറ്റാണ് ഉപജീവനത്തിനായുള്ള പണം കണ്ടെത്തുന്നത്.

എന്‍സിസി വഴിയാണ് പുഷ്പ ഇത്രയും കാലം ഷൂട്ടിംഗ് പരിശീലനം നടത്തിയിരുന്നത്. ഗുജറാത്തിനെ പ്രതിനിധീകരിച്ച് നിരവധി മത്സരങ്ങളില്‍ പങ്കെടുത്ത പുഷ്പ നിരവധി മെഡലുകളും വാരികൂട്ടിയിരുന്നു. എന്നാല്‍ 2013 ല്‍ കോളേജ് പ@നം കഴിഞ്ഞതോടെ എന്‍സിസി കേഡറ്റുകള്‍ക്ക്് സൈന്യം നല്‍കുന്ന സാമ്പത്തിക സഹായം ഇല്ലാതാവുകയായിരുന്നു.

vadodara-

ഷൂട്ടിംഗ് രംഗത്തിന് ഏറെ പണച്ചിലവുകളുണ്ട് പണമില്ലെങ്കില്‍ ഈ രംഗത്ത് തുടരാന്‍ കഴിയില്ല ഈ തിരിച്ചറിവില്‍ കായിക രംഗം തന്നെ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പുഷ്പ ഗുപ്ത പറഞ്ഞു. എന്നാല്‍ സ്ത്രീശാക്തീകരണത്തെകുറിച്ച് പ്രസംഗിക്കുന്ന പ്രധാനമന്ത്രി തന്റെ നാട്ടിലെ വനിതാ ഷൂട്ടിംഗ് താരത്തിന്റെ ദുരവസ്ഥ അറിയാതെ പോകുന്നത് തന്നെ വേദനിപ്പിക്കുകയാണെന്ന് പുഷ്പയുടെ പിതാവ് പറഞ്ഞു.

തങ്ങളുടെ എംപിയും മുഖ്യമന്ത്രിയുമെല്ലാം വനിതകളാണ്. ഇവരും തന്റെ മകളുടെ കാര്യത്തില്‍ ശ്രദ്ധിക്കാത്തതും അവഗണിക്കുന്നതും വേദനിപ്പിക്കുന്നുണ്ടെന്നു പിതാവ് പറഞ്ഞു. തന്റെ നിര്‍ദ്ദേശ പ്രകാരമാണ് താരം നൂഡില്‍സ് വില്‍ക്കാന്‍ തയാറായതെന്നും ഇദ്ദേഹം മാധ്യമത്തിനോട് പറഞ്ഞു.

English summary
National level shooter reduced to selling noodles to make a living
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X