ദേശീയ വനിതാ നീന്തല്‍ താരം ആത്മഹത്യ ചെയ്ത നിലയില്‍
മുംബൈ: ദേശീയ വനിതാ നീന്തല്‍ താരമായ തനൂക്ക ധരാലിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മുംബൈക്കടുത്തുള്ള പരേലില്‍ ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു ഇരുപത്തിമൂന്നുകാരിയായ തനൂക്ക. കഴിഞ്ഞദിവസം ഉച്ചയോടെയാണ് തനൂക്കയെ വസതിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
തനൂക്കയുടെ ഒരു സുഹൃത്ത് ഫോണില്‍ ബന്ധപ്പെട്ടിട്ടും ലഭിക്കാതായതോടെ വേറെ ചില സുഹൃത്തുക്കളെ താമസസ്ഥലത്തേക്ക് അയക്കുകയായിരുന്നു. വീട് അകത്തുനിന്നും പൂട്ടിയതാണെന്ന് മനസിലായതോടെ പോലീസിന്റെ സഹായം തേടി. പോലീസ് എത്തി വാതില്‍ തകര്‍ത്ത് ഉള്ളില്‍ കടന്നപ്പോള്‍ തനൂക്ക മരിച്ചനിലയിലായിരുന്നു.

വീട്ടില്‍നിന്നും ആത്മഹത്യാ കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് എന്‍എം ജോഷി മാര്‍ഗ് പോലീസ് സ്‌റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ അഹമ്മദ് പത്താന്‍ അറിയിച്ചു. അസ്വാഭാവിക മരണത്തിന് അന്വേഷണം ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി. തനൂക്കയുടെ കുടുംബം കൊല്‍ക്കത്തയിലാണ്. മുംബൈ റെയില്‍വെയില്‍ ക്ലര്‍ക്കായി ജോലി ചെയ്തുവരികയായിരുന്നു തനൂക്ക. ദേശീയ തലത്തില്‍ ഒട്ടേറെ മത്സരങ്ങളില്‍ മെഡല്‍ നേടിയ താരം സ്‌പോര്‍ട്‌സ് ക്വാട്ടയിലാണ് റെയില്‍വേയില്‍ ജോലിക്കു കയറിയത്.












Click it and Unblock the Notifications