ഗുസ്തി താരത്തിന്റെ മൃതദേഹം ചാക്കിനുള്ളില്‍
സോനേപത്: ദേശീയ ഗുസ്തി താരം കൊല്ലപ്പെട്ട നിലയില്‍ . ദേശീയതല ഗുസ്തി താരം ഹന്‍സ്‌രാജിനെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സോനേപതിലെ കാക്കോരി ഗ്രാമത്തില്‍ ഒരു ചാക്കിനുള്ളില്‍ തിരുകിയ നിലയിലായിരുന്നു മൃതദേഹം കണ്ടെടുത്തതെന്ന് പൊലീസ് പറഞ്ഞു.
ഇക്കഴിഞ്ഞ തിങ്കളാഴ്ച പ്രഭാത സവാരിക്ക് പോയ ഹന്‍സ്‌രാജ് തിരിച്ച് വീട്ടില്‍ എത്തിയിരുന്നില്ല. തുടര്‍ന്ന് ഹന്‍സ്‌രാജിനെ കുറിച്ചുള്ള അന്വേഷണങ്ങള്‍ നടക്കവെയാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്.

ശരീരത്തില്‍ നിരവധി കുത്തേറ്റ പാടുകളുണ്ട്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്. മൃതദേഹം കണ്ടെടുത്തതോടെ ഗ്രാമത്തിലേക്ക് നിരവധി പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. അന്വേഷണം പുരോഗമിക്കുകയാണ്.
ഇതിന് മു്മ്പും അഞ്ച് തവണ ഗ്രാമത്തില്‍ സമാനമായ സംഭവങ്ങള്‍ നടന്നതായി ഗ്രാമവാസികള്‍ പോലീസിനോട്പറഞ്ഞു. കൊലപാതകത്തിന് പിന്നിലുള്ളവരെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്ന് ഇവര്‍ പൊലീസിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.












Click it and Unblock the Notifications