കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ഷക സമരത്തിനെതിരേ അപകീര്‍ത്തി പരാമര്‍ശങ്ങളുമായി ദേശീയ മാധ്യമങ്ങള്‍; മാധ്യമങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയ പ്രതിഷേധം

Google Oneindia Malayalam News

ന്യൂഡല്‍ഹി: കേന്ദ്രത്തിന്റെ കര്‍ഷക ബില്ലിനെതിരെ കര്‍ഷക പ്രക്ഷോഭം ശകതാമാവുകയാണ്‌. കര്‍ഷക സമരത്തിനെതിരെ ദേശീയ മാധ്യമങ്ങള്‍ നടത്തുന്ന അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ വലിയ രീതിയിലുള്ള പ്രതിഷേധമാണ്‌ ഉയരുന്നത്‌. സീ ന്യൂസ്‌ അടക്കമുള്ള ദേശീയ മാധ്യമങ്ങളാണ്‌ കര്‍ഷകരെ അപമാനിക്കുന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്‌.

ഡിസംബര്‍ 8ന്‌ കര്‍ഷകര്‍ പ്രഖ്യാപിച്ച ഭാരത്‌ ബന്ദ്‌ ജനങ്ങളുടെ അവധി ദിവസത്തെ നശിപ്പിക്കും. കര്‍ഷകരുടെ സമരം കൊറോണ വൈറസ്‌ വ്യാപകമായി കൊറോണ പരത്തും എന്നിങ്ങനെയാണ്‌ സീ ന്യൂസ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. സമരം ചെയ്യുന്ന കര്‍ഷകര്‍ ഇന്ത്യ വിരുദ്ധരാണെന്നും സീ ന്യൂസ്‌ വാര്‍ത്ത നല്‍കി.

farmers protest

സീന്യൂസിന്റെ ഈ വാര്‍ത്തകള്‍ക്കെതിരെ വ്യാപക പ്രതിഷേധമാണ്‌ ട്വിറ്റര്‍ അടക്കമുള്ള സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നത്‌. സീ ന്യൂസിന്‌ പരസ്യം നല്‍കുന്ന സ്വിഗ്ഗി അടക്കമുള്ള ബ്രാന്‍ഡുകളെ ലക്ഷ്യമിട്ടുള്ള കാമ്പയില്‍ വിദ്വേഷം പരത്തുന്ന വാര്‍ത്തകളും വ്യാജ വാര്‍ത്തകളും റിപ്പോര്‍ട്ട്‌ ചെയ്യുന്ന ചാനലുകള്‍ക്ക്‌ പരസ്യം നല്‍കരുതെന്ന്‌ ആവശ്യപ്പെടുന്നു. ഇതിനെതിരെ #Defund The hate swiggy. എന്ന ഹാഷ്ടാാഗ്‌ കാമ്പയിനാണ്‌ ട്വിറ്ററില്‍ നടക്കുന്നത്‌.വിദ്വേഷം പടര്‍ത്തുന്ന വാര്‍ത്ത ചാനലുകള്‍ക്ക്‌ പരസ്യം നല്‍കിയില്ലെങ്കിലും സ്വിഗ്ഗി ഞങ്ങള്‍ നിങ്ങളുടെ കയ്യില്‍ നിന്നും ഭക്ഷണം വാങ്ങി കഴിക്കുമെന്നാണ്‌ ട്വിറ്ററില്‍ ഒരാള്‍ പ്രതികരിച്ചത്‌. സീന്യൂസിന്‌ നല്‍കുന്ന പരസ്യം പിന്‍വലിക്കമമെന്ന്‌ ആവശ്യവുമായി കൂട്ട ഈമെയ്‌ലുകള്‍ സ്വിഗ്ഗിക്ക്‌ അയച്ച്‌ പ്രതിഷേധിക്കാനും ആഹ്വാനമുണ്ട്‌.

നേരത്തെ കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രക്ഷോഭം നടത്തുന്ന കര്‍ഷകരെ ഖലിസ്ഥാനികളെന്നും ദേശവിരുദ്ധരെന്നും വിശേഷിപ്പിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ എഡിറ്റേഴ്‌സ്‌ ഗില്‍ഡ്‌ ഒാഫ്‌ ഇന്ത്യ രംഗത്ത്‌ വന്നിരുന്നു. സമരക്കാര്‍ക്ക്‌ മേല്‍ തെളിവില്ലാതെ നടത്തുന്ന ഇത്തരം ആരോപണങ്ങള്‍ മാധ്യ ധാര്‍മികതക്കും ഉത്തരവാദിത്ത മാധ്യമപ്രവര്‍ത്തനത്തിനും എതിരാണെന്നും ഇത്‌ മാധ്യമങ്ങളുടെ വിശ്വാസ്യതയെ ബാധിക്കുമെന്നും എഡിറ്റഴ്‌സ്‌ ഗില്‍ഡ്‌ പ്രസ്‌താവനയില്‍ പറഞ്ഞു.

Recommended Video

cmsvideo
Farmer's announced bharath bandh on december | Oneindia Malayalam

പഞ്ചാബില്‍ നിന്നും ഹരിയാനയില്‍ നിന്നുമെത്തി ഡല്‍ഹി അതിര്‍ത്തിയില്‍ സമരം നടത്തുന്ന കര്‍ഷകര്‍ക്കെതിരെ ചില സര്‍ക്കാര്‍ അനുകൂല മാധ്യമങ്ങള്‍ അധിക്ഷേപകരമായ രീതിയില്‍ വാര്‍ത്ത കൊടുത്തിരുന്നു. ഇതോ തുടര്‍ന്ന്‌ ടൈംസ്‌ നൗ,സീ ന്യൂസ്‌, ആജ്‌തക്ക്‌, റിപ്പബ്ലിക്‌ തുടങ്ങിയ മാധ്യമങ്ങള്‍ തങ്ങളുടെ സമരം റിപ്പോര്‍ട്ട്‌ ചെയ്യേണ്ടതില്ലെന്നും ഈ മാധ്യമങ്ങള്‍ക്ക്‌ ഇന്റര്‍വ്യൂ നല്‍കില്ലെന്നും സമരക്കാര്‍ വ്യക്തമാക്കിയിരുന്നു.

English summary
national media reporting against farmers protest; social media slams national media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X