കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമിത് ഷായുടെ ബഹുകക്ഷി ജനാധിപത്യ പരാമർശം; വാർത്തകൾ പിൻവലിച്ച് ദേശിയ മാധ്യമങ്ങൾ!

Google Oneindia Malayalam News

സെപ്തംബർ 17ന് ഓൾ ഇന്ത്യ മാനേജ്മെന്റ് അസോസിയേഷന്റെ പരിപാടിയിലായിരുന്നു ഇന്ത്യക്ക് സ്വാതന്ത്ര്യംകിട്ടി 70 വർഷം കഴിയുമ്പോൾ ബഹുകക്ഷി ജനാധിപത്യം പരാജയപ്പെട്ടോയെന്ന സംശയമാണ് ജനങ്ങളുടെ മനസ്സിലുള്ളതെന്ന പ്രസ്താവനയുമായി കേന്ദ്ര ആഭ്യന്തരമന്ത്രിയും ബിജെപി ദേശീയ പ്രസിഡന്റുമായ അമിത് ഷാ പ്രസ്താവന നടത്തിയത്. പ്രസ്താവനയ്ക്കെതിരെ പ്രതിഷേധങ്ങളും ഉയർന്നിരുന്നു.

<strong>കൊച്ചിയിൽ പത്തായിരത്തോളം ഫ്ലാറ്റ് ഉടമകൾ പ്രതിസന്ധിയിൽ; സർക്കാർ ഇടപെടണമെന്ന് ആവശ്യം!</strong>കൊച്ചിയിൽ പത്തായിരത്തോളം ഫ്ലാറ്റ് ഉടമകൾ പ്രതിസന്ധിയിൽ; സർക്കാർ ഇടപെടണമെന്ന് ആവശ്യം!

സെപ്തംബർ 18ന് ബഹുകക്ഷി ജനാധിത്യത്തെ അമിത് ഷാ ചോദ്യം ചെയ്തെന്ന തലക്കെട്ടോടെയാണ് ന്യൂസ് ഏജൻസിയായ എഎൻഐ വാർത്ത പുറത്ത് വിട്ടത്. അതേ ദിവസം തന്നെ ടൈംസ് ഓഫ് ഇന്ത്യയുടെ പ്രിന്റ് എഡിഷനിൽ എൻഎഐയുടെ വാർത്തയെ അധികരിച്ച് ബഹുകക്ഷി ജനാധിപത്യത്തെ അമിത് ഷാ ചോദ്യം ചെയ്തെന്ന രീതിയിലുള്ള തലക്കെ്ടോടെയായിരുന്നു വാർത്ത പുറത്ത് വിട്ടത്.

വാർത്ത പിൻവലിച്ചു

വാർത്ത പിൻവലിച്ചു

എന്നാൽ പിന്നീട് എൻഎഐയുടെ വാർത്ത പിൻവലിക്കുകയും അവരുടെ ക്ലൈന്റായ ടൈംസ് ഓഫ് ഇന്ത്യയോട് ബെബ്സൈറ്റിൽ നിന്നും വാർത്ത പിൻവലിക്കാൻ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. പിന്നീട് രണ്ട് മണിക്കൂറുകൾക്കുള്ളിൽ വാർത്ത ഏജൻസിയായ എഎൻഐ വാർത്ത മാറ്റി, മോദി അധികാരത്തിലെത്തുന്നതിന് മുമ്പ് മുൻ സർക്കാരുകളിൽ ജനങ്ങൾക്ക് നിരാശരായിരുന്നെന്ന രീതിയിലുള്ള തലക്കെട്ടോടെ വാർത്ത വീണ്ടും പബ്ലിഷ് ചെയ്യുകയായിരുന്നു.

ദേശീയ മാധ്യമങ്ങൾ തലക്കെട്ട് മാറ്റി

ദേശീയ മാധ്യമങ്ങൾ തലക്കെട്ട് മാറ്റി


2014ന് മുമ്പ് ഇന്ത്യുടെ പോക്ക് ഇരുട്ടിലൂടെയായിരുന്നെന്ന് അമിത് ഷാ പറഞ്ഞെന്ന രീതിയിൽ ടൈംസ് ഓഫ് ഇന്ത്യയും വാർത്ത മാറ്റി നൽകി. ആർജവത്തിനെതിരായ ഭീഷണികൾക്ക് ശക്തമായ മറുപടി ലഭിക്കുമെന്ന് അമിത്ഷാ പറഞ്ഞു എന്ന രീതിയിലാണ് ഹിന്ദുസ്ഥാൻ ടൈംസ് ആ വാർത്തയെ സമീപിച്ചത്. ജനങ്ങൾ ബഹുകക്ഷി ജനാധിപത്യത്തെ സംശയിക്കാൻ തുടങ്ങിയെന്ന രീതിയിലാണ് ഇന്ത്യൻ എക്സ്പ്രസും വാർത്തൾ നൽകിയത്.

ഏക കക്ഷി സർവ്വാധിപത്യം

ഏക കക്ഷി സർവ്വാധിപത്യം


ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്‌, ഒരു രാജ്യം ഒരു നികുതി, ഒരു രാജ്യം ഒരു സിവിൽ കോഡ്‌ ഇങ്ങനെ ഒട്ടേറെ പ്രഖ്യാപിതലക്ഷ്യങ്ങൾ മോദി-അമിത് ഷാ കൂട്ടുകെട്ടിനുണ്ട്. ഒറ്റ പാർട്ടി ഭരണത്തിൽ പ്രതിപക്ഷവുമായി ഒന്നും ആലോചിക്കേണ്ട കാര്യമില്ലെന്നതാണ് മറ്റൊരു വസ്തുത. ഇന്ത്യയുടെ ജനാധിപത്യം അതോടെ അവസാനിക്കുകയും ചെയ്യും. ഇത് തന്നെയാണ് ബഹു കക്ഷി ജനാധിപത്യത്തെ തള്ളി ഏക കക്ഷി സർവ്വാധിപത്യത്തെ രാജ്യത്ത് ഉയർത്തിക്കാട്ടാൻ ശ്രമിക്കുന്നത്.

സർവ്വാധിപനാവാനുള്ള ബിജെപി ശ്രമം

സർവ്വാധിപനാവാനുള്ള ബിജെപി ശ്രമം

രാജ്യത്ത് ബിജെപി സർവ്വാധിപനാകാൻ ശ്രമിക്കുന്നത് പ്രാദേശികെ പാർട്ടികളെ ഉന്മൂലനം ചെയ്തുകൊണ്ടാണ്. ഉത്തർപ്പദേശും ബീഹാറും ഓഡീഷയും ഇത് ഉധാഹരണങ്ങളുമാണ്. ബിജെപി, സമാജ്‌വാദി പാർടി, ബഹുജൻ സമാജ്‌ പാർടി, കോൺഗ്രസ്‌, ഇന്ത്യൻ നാഷണൽ ലോക്‌ദൾ എന്നിവ. ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് 80 സീറ്റിൽ ഒറ്റ സീറ്റ് മാത്രമാണ് ലഭിച്ചിരുന്നത്. സമാജ്‌വാദി പാർടിയുടെയും ബഹുജൻ സമാജ്‌ പാർടിയുടെയും സഖ്യം ലോക്സഭ തിരഞ്ഞെടുപ്പിൽ പരാജയത്തിന്റെ കയ്പ്പു നീർ കുടിച്ചതോടെ പാർട്ടി ഇല്ലാതായാ അവസ്ഥയാണ്. ബിഹാറിലെ ലാലു പ്രസാദിന്റെ അവസ്ഥയും ഒഡീഷയിലെ നവീൻ പട്നായിക്കിന്റെ അവസ്ഥയും മറ്റൊന്നല്ല.

English summary
National media withdraws news about Amit Shah's multi-party democracy story
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X