ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ലോഗോയില്‍ അശോക സ്തംഭത്തിന് പകരം ധന്വന്തരി, ഇന്ത്യക്ക് പകരം ഭാരത്
ന്യൂഡല്‍ഹി: ദേശീയ മെഡിക്കല്‍ കമ്മീഷന്റെ ലോഗോ മാറ്റത്തില്‍ വ്യാപക വിമര്‍ശനം. ലോഗോയില്‍ നിന്ന് അശോക സ്തംഭം ഒഴിവാക്കിയിരിക്കുകയാണ്. പകരം ഹിന്ദുദൈവമായ ധന്വന്തരിയെ ഉള്‍പ്പെടുത്തി പുതിയ ലോഗോ പുറത്തിറക്കിയിരിക്കി. എന്‍എംസിയുടെ വെബ്‌സൈറ്റിലാണ് ലോഗോ മാറ്റിയിരിക്കുന്നത്. അതേസമയം ഇന്ത്യ എന്നതിന് പകരം ഭാരതം എന്നും ചേര്‍ത്തിട്ടുണ്ട്.
കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തിന്റെ പേര് ഭാരത് എന്നാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് മെഡിക്കല്‍ കമ്മീഷന്റെ ലോഗോ മാറ്റമുണ്ടാകുന്നത്. ലോഗോയില്‍ നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ ഭാരത് എന്നാണ് ചേര്‍ത്തിരിക്കുന്നത്. ലോഗോയുടെ നടുവിലായി കളര്‍ ചിത്രത്തിലാണ് ഹിന്ദു ദൈവമായ ധന്വന്തരിയുടെ ചിത്രം ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെയും, കുടുംബാരോഗ്യ കേന്ദ്രങ്ങളുടെയും പേര് മാറ്റണമെന്ന ദേശീയ ഹെല്‍ത്ത് മിഷന്റെ നിര്‍ദേശത്തിന് പിന്നാലെയാണ് ആരോഗ്യ മേഖലയില്‍ മറ്റൊരു പേരിനും മാറ്റം വന്നിരിക്കുന്നത്. വ്യാപക വിമര്‍ശനവും ഈ തീരുമാനത്തിനെതിരെ ഉയര്‍ന്നിരിക്കുകയാണ്. ആരോഗ്യ രംഗത്തെ സുപ്രധാന തീരുമാനങ്ങള്‍ എടുക്കുന്ന കമ്മീഷന്‍ മതേതരമായും പുരോഗമനപരമായും പ്രവര്‍ത്തിക്കണമെന്നാണ് ആവശ്യം.
മാറ്റം സംബന്ധിച്ച മെഡിക്കല്‍ കമ്മീഷന്റെ വിശദീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല. നേരത്തെ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ബിരുദ ദാന ചടങ്ങില്‍ ചൊല്ലുന്ന പ്രതിജ്ഞ ഒഴിവാക്കി ഇന്ത്യന്‍ പാരമ്പര്യം അനുശാസിക്കുന്ന തരത്തില്‍ മഹര്‍ഷി ചരക് ശപഥ് നടപ്പിലാക്കാനുള്ള കമ്മീഷന്റെ ശുപാര്‍ശയും വിവാദമായിരുന്നു.


Click it and Unblock the Notifications