കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്തെ ഏഴ് സംസ്ഥാനങ്ങളിൽ ഹിന്ദുക്കൾ ന്യൂനപക്ഷം? റിപ്പോർട്ട് ഉടൻ സുപ്രീം കോടതിയിലേക്ക്

Google Oneindia Malayalam News

തൃശൂര്‍: രാജ്യത്തെ ഏഴ് സംസ്ഥാനങ്ങളില്‍ അടക്കം ഹിന്ദുക്കളെ ന്യൂനപക്ഷമായി പ്രഖ്യാപിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുളള ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ റിപ്പോര്‍ട്ട് തയ്യാര്‍. സുപ്രീം കോടതിയില്‍ ന്യൂനപക്ഷ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഒരാഴ്ചയ്ക്കകം റിപ്പോർട്ട് കോടതിയില്‍ സമര്‍പ്പിച്ചേക്കും. സുപ്രീം കോടതിയില്‍ സമര്‍പ്പിക്കേണ്ട റിപ്പോര്‍ട്ട് ആയത് കൊണ്ട് തന്നെ ഉളളടക്കം കമ്മീഷന്‍ പുറത്ത് വിട്ടിട്ടില്ല.

അമിത് ഷായെ ഞെട്ടിച്ച് സിപിഎം വനിതാ എംപി, ബിജെപിയിലേക്കുളള ക്ഷണത്തിന് മുഖത്ത് നോക്കി ചുട്ട മറുപടി!അമിത് ഷായെ ഞെട്ടിച്ച് സിപിഎം വനിതാ എംപി, ബിജെപിയിലേക്കുളള ക്ഷണത്തിന് മുഖത്ത് നോക്കി ചുട്ട മറുപടി!

മുസ്ലീം ഭൂരിപക്ഷ സംസ്ഥാനമായ ജമ്മു കശ്മീരിലും കേന്ദ്ര ഭരണ പ്രദേശമായ ലക്ഷ ദ്വീപിലും സിഖ് ഭൂരിപക്ഷ സംസ്ഥാനമായ പഞ്ചാബിലും ക്രിസ്തുമത വിശ്വാസികള്‍ ഭൂരിപക്ഷമുളള മേഘാലയ, മിസോറാം, അരുണാചല്‍ പ്രദേശ്, സിക്കിം, നാഗാലാന്‍ഡ് എന്നിവിടങ്ങളിലാണ് ഹിന്ദു മതവിശ്വാസികളെ ന്യൂനപക്ഷ വിഭാഗമായി പരിഗണിക്കണമോ വേണ്ടയോ എന്നത് കമ്മീഷന്‍ പഠനം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

hindu

സുപ്രീം കോടതിയാണ് ഇത്തരമൊരു റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ന്യൂനപക്ഷ കമ്മീഷനെ നിയോഗിച്ചത്. ബിജെപി നേതാവായ അശ്വിനി കുമാര്‍ ഉപാധ്യായ ആണ് ഹിന്ദുക്കള്‍ക്ക് ഈ സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷ പദവി ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. ഇതിനെ തുടര്‍ന്നാണ് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ കോടതി ന്യൂനപക്ഷ കമ്മീഷനെ ചുമതലപ്പെടുത്തിയത്.

റിപ്പോര്‍ട്ടില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായിട്ടില്ല എന്നാണ് കമ്മീഷന്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. പൂര്‍ണമായും നിഷ്പക്ഷമായിട്ടാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ഭരണ ഘടനയേയും ഈ വിഷയമവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി പുറപ്പെടുവിട്ട മുന്‍ വിധികളുടേയും അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നതെന്നും അവകാശവാദമുണ്ട്. അതേസമയം പ്രതിപക്ഷം റിപ്പോര്‍ട്ടിനെ വിമര്‍ശിച്ച് രംഗത്ത് എത്തിയിട്ടുണ്ട്. രാഷ്ട്രീയ സ്വാധീനം റിപ്പോര്‍ട്ടിലുണ്ടാകും എന്നാണ് പ്രതിപക്ഷത്തിന്റെ ആശങ്ക.

English summary
Minority Commission to File report in SC on minority status for hindus in 7 states
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X