കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേശീയ വാഹന പണിമുടക്ക് തുടങ്ങി

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: കേന്ദ്ര റോഡ് വാഹന സുരക്ഷാ ബില്‍ നടപ്പാക്കുന്നതിനെതിരെ മോട്ടോര്‍ വാഹന തൊഴിലാളികള്‍ നടത്തുന്ന 24 മണിയ്ക്കൂര്‍ പണിമുടക്ക് പുരോഗമിയ്ക്കുന്നു. പ്രതിപക്ഷ തൊഴിലാളി യൂണിയനുകളും ബിജെപിയുടെ തൊഴിലാളി സംഘടനയായ ബിഎംഎസും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.

ദേശീയതലത്തിലാണ് സമരം പ്രഖ്യാപിച്ചിട്ടുള്ളത്. കേരളത്തില്‍ ഇത് പൊതുജീവിതത്തെ കാര്യമായി ബാധിയ്ക്കുന്നുണ്ട്. കെഎസ്ആര്‍ടിസി, സ്വകാര്യ ബസ് തൊഴിലാളികളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. ഓട്ടോ റിക്ഷകളും ടാക്‌സി കാറുകളും നിരത്തിലിറങ്ങിയില്ല. തിരുവനന്തപുരത്ത് അപൂര്‍വ്വം ചില ഓട്ടോറിക്ഷകള്‍ മാത്രം രാവിലെ സര്‍വ്വീസ് നടത്താന്‍ തയ്യാറായി.

Motor Vehicle Strike

സിഐടിയു, ഐഎന്‍ടിയുസി, ബിഎംഎസ്, എഐടിയുസി, യുടിയുസു, എച്ച്എംഎസ്, എസ്ടിയു, കെടിയുസി തുടങ്ങിയ സംഘടകള്‍ ചേര്‍ന്ന സംയുക്ത സമരസമിതിയാണ് പണിമുടക്ക് പ്രഖ്യാപിച്ചിട്ടുളളത്.

സാധാരണ സമരങ്ങള്‍ കാര്യമായി ബാധിയ്ക്കാത്ത മെട്രോ നഗരങ്ങളേയും ഈ പണിമുടക്ക് ബാധിയ്ക്കുന്നുണ്ട്. ദില്ലിയില്‍ ഓട്ടോറിക്ഷാ തൊഴിലാളികള്‍ പണിമുടക്കിലാണ്. ഇത് ജനജീവിതത്തെ കാര്യമായി ബാധിയ്ക്കുന്നുണ്ട്.

എല്ലായിടത്തും സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നുണ്ട്. സ്വകാര്യ വാഹനങ്ങള്‍ തടയില്ലെന്നാണ് സമരക്കാര്‍ ഉറപ്പ് നല്‍കുന്നത്.

English summary
24 - hour nationwide strike called by All India Road transport Workers' Federation begins. The strike is in protest against the central government's move to introduce controversial Road safety Bill.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X