കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പന്നിക്ക് ലിപ്സ്റ്റിക് ഇട്ടതുപോലെ'; കെസിആറിന്റെ ദേശീയ പാർട്ടി രൂപികരണത്തെ പരിഹസിച്ച് ബിജെപി

Google Oneindia Malayalam News

ഹൈദരാബാദ് മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ ദേശീയ പാർട്ടി രൂപികരണത്തെ പരിഹസിച്ച് തെലങ്കാന ബിജെപി അധ്യക്ഷൻ ബണ്ടി സഞ്ജയ് കുമാർ. കെസിആറിന്റെ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം പന്നിക്ക് ലിപ്സ്റ്റിക് ഇട്ടതുപോലെ എന്നാണ് സഞ്ജയ് കുമാർ പരിഹസിച്ചത്.

'ടിആർഎസിൽ നിന്ന് ബിആർഎസിലേക്കുള്ള പാർട്ടിയുടെ മാറ്റം പന്നിയെ ലിപ്സ്റ്റിക് അണിയിക്കുന്നതുപോലെയാണ്. കെസിആറിന്റെ മകൻ പറയുന്നത് ഇനി കളി മാറുമെന്നാണ്. പേര് മാറ്റാൻ അച്ഛന് പറ്റുമായിരിക്കും, പക്ഷേ വിധി യഥാർത്ഥത്തിൽ നിർണയിക്കേണ്ടത് ജനങ്ങളാണ്'. ബണ്ടി സഞ്ജയ് കുമാർ ട്വിറ്ററിൽ കുറിച്ചു.

kcr

നേരത്തെ, ബിജെപി വക്താവ് കെ കൃഷ്ണ സാഗർ റാവുവും കെസിആറിനെ പരിഹസിച്ച് രംഗത്തെത്തിയിരുന്നു. 'ടിആർഎസ് എന്ന പേര് മാറ്റി ബിആർഎസ് എന്നാക്കിയിൽ എങ്ങനെ ഒരു പാർട്ടി ദേശീയ പാർട്ടിയാകുമെന്ന് ഞാൻ ആശ്ചര്യപ്പെടുന്നു. ഒരു ദേശീയ പാർട്ടിയായി അംഗീകരിക്കപ്പെടണമെങ്കിൽ ഒരു പാർട്ടിക്ക് ഒന്നിലധികം സംസ്ഥാനങ്ങളിൽ വോട്ടർമാരുടെ പിന്തുണ ലഭിക്കണം'. കെ കൃഷ്ണ സാഗർ റാവു പറഞ്ഞു.

തെലങ്കാന മോഡൽ' എന്നൊന്ന് ഇല്ലന്നും അത് മുഖ്യമന്ത്രി കെസിആറിന്റെ സാങ്കൽപ്പിക ഭാവനയിൽ മാത്രമാണെന്നും കേന്ദ്ര ടൂറിസം മന്ത്രി ജി കിഷൻ റെഡ്ഡി പറഞ്ഞു. പുതിയ പാർട്ടി രൂപപ്പെടുന്നതും മാഞ്ഞ് പോകുന്നതും പുതുമയല്ലന്നും കിഷൻ റെഡ്ഡി നേരത്തെ പരിഹസിച്ചിരുന്നു.

ടിആര്‍എസ്സിന് പുതിയ വേര്‍ഷന്‍; ദില്ലി പിടിക്കാന്‍ ബിആര്‍എസ്സുമായി കെസിആര്‍</a><a href=" title="ടിആര്‍എസ്സിന് പുതിയ വേര്‍ഷന്‍; ദില്ലി പിടിക്കാന്‍ ബിആര്‍എസ്സുമായി കെസിആര്‍" />ടിആര്‍എസ്സിന് പുതിയ വേര്‍ഷന്‍; ദില്ലി പിടിക്കാന്‍ ബിആര്‍എസ്സുമായി കെസിആര്‍

തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഭാരത രാഷ്ട്ര സമിതി എന്ന പുതിയ പേര് പ്രഖ്യാപിച്ചത്. . ജെഡിഎസ് നേതാവ് കുമാരസ്വാമിയും വിടുതലൈ ചിരുതൈഗൾ കക്ഷി നേതാവ് തിരുമാവളവനും പുതിയ പാർട്ടി യോഗത്തിൽ പങ്കെടുത്തിരുന്നു. തെലങ്കാന ഭവനിൽ നടന്ന ചടങ്ങിലാണ് കെഎസിആർ പുതിയ രാഷ്ട്രീയ പാർട്ടിയുടെ പ്രഖ്യാപനം നടത്തിയത്. 2024 ലെ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും പ്രതിപക്ഷ വിടവ് നികത്തുമെന്നും കെസിആർ പറഞ്ഞിരുന്നു.

ബിആർഎസ് മറ്റ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളിലേക്ക് കടക്കുന്നതിന്റെ ഭാഗമായി ഡൽഹിയിൽ ഈ മാസം ഒൻപതിന് പൊതുസമ്മേളനം നടത്തും.
അതേസമയം പാർട്ടി പേര് മാറ്റിയതിന് പിന്നാലെ ഹൈദരാബാദ് നഗരത്തിൽ കെഎസിആർന്റെ പുതിയ ഫ്ലെക്സുകൾ ഉയർന്നിട്ടുണ്ട്. ഭാവി പ്രധാന മന്ത്രി, അഭിനവ അംബേദ്കർ എന്നിങ്ങനെയാണ് പോസറ്ററുകളിലെ വിശേഷണം. കോൺഗ്രസ് ഇതര രാഷ്ട്രീയ കക്ഷികളുടെ ഒരു മുന്നണി ദേശീയ തലത്തിൽ ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് ചന്ദ്രശേഖർ റാവു. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, തേജസ്വി യാദവ് എന്നിവരുമായി നേരത്തെ കെസിആർ കൂടിക്കാഴ്ച നടത്തിയിരുന്നു.

മുനുഗോട് ഉപതെരഞ്ഞെടുപ്പാണ് ഭാരത് രാഷ്ട്ര സമിതിക്ക് മുന്നിലുള്ള ആദ്യ തെരഞ്ഞെടുപ്പ്. മറ്റ് സംസ്ഥാനങ്ങളിലെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലും ബിആർഎസ് മത്സരിക്കും. ഗുജറാത്ത്, മഹാരാഷ്ട്ര, കർണാടക, ഡൽഹി എന്നിവിടങ്ങളിലാണ് നിയമസഭ തെരഞ്ഞെടുപ്പ് വരാനിരിക്കുന്നത്

 ഭാവിയിലെ ഓരോ വിജയങ്ങളുടെയും ആരംഭമെന്ന് മോദി, ഹിമാചലിൽ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തുടക്കം ഭാവിയിലെ ഓരോ വിജയങ്ങളുടെയും ആരംഭമെന്ന് മോദി, ഹിമാചലിൽ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തുടക്കം

English summary
national party launch as putting lipstick on a pig Telangana BJP chief has defined K Chandrashekar Rao's new party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X