കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്ക് ധിക്കാരം; ലോക്സഭാ തിരഞ്ഞെടുപ്പില്‍ തനിച്ചു മത്സരിക്കുമെന്ന് സഖ്യകക്ഷി

Google Oneindia Malayalam News

ദേശീയ പൗരത്വ ബില്‍ പാസാക്കാനുള്ള നീക്കം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് തിരിച്ചടിയാവുന്നു. സഖ്യകക്ഷികള്‍ക്ക് പുറമെ മേഖലയിലെ നിരവധി ബിജെപി നേതാക്കളും ഇിതനോടകം ബില്ലിനെതിരെ രംഗത്ത് വന്നു കഴിഞ്ഞു.

കഴിഞ്ഞ ദിവസം അസം സന്ദര്‍ശിച്ച പ്രധാമന്ത്രി പ്രധാനമന്ത്രിക്കെതിരെ വ്യാപക പ്രതിഷേധങ്ങളാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ഉണ്ടായത്. മോദിക്കെതിരെ നഗ്നത പ്രദര്‍ശിപ്പിക്കലും കരിങ്കൊടിയും കോലം കത്തിക്കലും ഉണ്ടായെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഇതിന് പിന്നാലെയാണ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഒറ്റക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് ബിജെപി സംഖ്യകക്ഷിയായ എന്‍പിപിയും രംഗത്ത് എത്തുന്നത്.

ദേശീയ പൗരത്വ ബില്‍

ദേശീയ പൗരത്വ ബില്‍

ദേശീയ പൗരത്വ ബില്‍ രാജ്യസഭയില്‍ പാസായാല്‍ എന്‍ഡിഎ മുന്നണി വിടുമെന്ന് എന്‍പിപി നേതാവും മേഖാലയ മുഖമമന്ത്രിയുമായ കൊണ്‍റാഡ് സാങ്മ നേരത്തെ വ്യക്തമാക്കിയിരുന്നു. രാജ്യസഭയില്‍ ബില്ല് പാസാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതെങ്കില്‍ സഖ്യം വിടുന്നതിനെ കുറിച്ച് ആലോചിക്കുമെന്നായിരുന്നു സാങ്ങ്മ പറഞ്ഞത്.

ബിജെപിയെ പിന്തുണയ്ക്കുന്നു

ബിജെപിയെ പിന്തുണയ്ക്കുന്നു

മണിപ്പൂരിലും അരുണാചല്‍ പ്രദേശിലും ബിജെപിയെ എന്‍പിപി പിന്തുണയ്ക്കുന്നുണ്ട്. അതേസമയം മേഘാലയയില്‍ ബിജെപിയുടെ പിന്തുണയോടെയാണ് എന്‍പിപി ഭരിക്കുന്നത്. ജനവരി 8 നാണ് പൗരത്വ ബില്ല് ലോക്സഭയില്‍ പാസാക്കിയത്. ബില്ലിനെതിരെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തമായി വരികയാണ്.

മോദി അസമില്‍

മോദി അസമില്‍

തായ് അഹോം യുവ പരിഷത്ത് പ്രവര്‍ത്തകര്‍ ആഹ്വാനം ചെയ്ത 12 മണിക്കൂര്‍ ബന്ദിനിടെയായിരുന്നു മോദി അസമില്‍ എത്തിയത്ത്. പൗരത്വ ബില്ലിനെ എതിര്‍ക്കുന്ന 70 ഓളം സംഘടനകള്‍ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. നാല് ജില്ലകളില്‍ ബന്ദ് പൂര്‍ണ്ണമായിരുന്നു.

പ്രതിഷേധങ്ങള്‍

പ്രതിഷേധങ്ങള്‍

എന്നാല്‍ പ്രതിഷേധങ്ങള്‍ വകവെക്കാതെ ബില്‍ പാസാക്കും എന്ന നിലപാടുമായി മുന്നോട്ടു പോവുകയാണ് ബിജെപി. കഴിഞ്ഞ ദിവസം അസം സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത് വ്യക്തമാക്കുകയും ചെയ്തു. അസം ഉള്‍പ്പടേയുള്ള വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്ക് പൗരത്വ ബില്‍ ഒരു തരത്തിലും ബാധിക്കില്ലെന്നാണ് മോദി പറഞ്ഞത്.

സഖ്യം ഉപേക്ഷിക്കും

സഖ്യം ഉപേക്ഷിക്കും

ഇതോടെയാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ സഖ്യം ഉപേക്ഷിക്കാനുള്ള തീരുമാനത്തിലുറച്ച് കൊണ്‍റാഡ് സാങ്മ വീണ്ടും രംഗത്തെതിയത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി ബന്ധം ഉപേക്ഷിക്കാന്‍ തീരുമാനിച്ചതായി സാങ്മ പ്രഖ്യാപിച്ചു.

തനിച്ചു മത്സരിക്കും

തനിച്ചു മത്സരിക്കും

ലോക്സഭാ തിരഞ്ഞെടുപ്പില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ സിക്കം ഉള്‍പ്പടേയുള്ള 25 സീറ്റുകളില്‍ എന്‍പിപി തനിച്ചു മത്സരിക്കാന്‍ ഒരുങ്ങുകയാണ്. പൗരത്വബില്‍ രാജ്യസഭയിലും പാസാക്കന്‍ ശ്രമിക്കുന്നതിലൂടെ വടക്ക്കിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളോട് ബിജെപി ദ്രോഹം ചെയ്യുകയാണ്. ധിക്കാരപരമാണ് അവരുടെ സമീപനമെന്നും സാങ്മ അഭിപ്രായപ്പെട്ടു.

അരുണാചല്‍ പ്രദേശിലും

അരുണാചല്‍ പ്രദേശിലും

ലോക്സഭാ തിരഞ്ഞെടുപ്പിന് പുറമെ വരാനിരിക്കുന്ന അരുണാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലും സംസ്ഥാനത്തെ 60 സീറ്റിലം എന്‍പിപി തനിച്ച് മത്സരിക്കാനാണ് പാര്‍ട്ടി എക്സിക്യൂട്ടീവ് കമ്മറ്റി എടുത്ത തീരുമാനമെന്നും സാങ്ങ്മ വ്യക്തമാക്കി.

അസം ഗ​ണ പരിഷത്ത്

അസം ഗ​ണ പരിഷത്ത്

രാജ്യസഭയില്‍ ബില്ല് പാസാകാതിരിക്കാന്‍ വിവിധ പാര്‍ട്ടികളെ സമീപിച്ചിട്ടുണ്ട്. ബിജെപി തങ്ങളുടെ നിലപാടില്‍ നിന്ന് പിന്നോട്ട് പോകാന്‍ ഉദ്ദേശിക്കുന്നില്ലേങ്കില്‍ എസ്പി, ബിഎസ്പി നേതാക്കളെ സമീപിക്കുമെന്നും സാങ്മ നേരത്തെ പറഞ്ഞിരുന്നു. ബില്ലില്‍ പ്രതിഷേധിച്ച് ആസാമിലെ സഖ്യകക്ഷിയായ അസം ഗ​ണ പരിഷത്ത് എന്‍ഡിഎ ബന്ധം നേരത്തെ അവസാനിപ്പിച്ചിരുന്നു.

പാര്‍ട്ടിവിടും

പാര്‍ട്ടിവിടും

ദേശീയ പൗരത്വ നിയമ ഭേദഗതി ബില്‍ രാജ്യസഭയില് പാസായാല്‍ പാര്‍ട്ടിവിടുമെന്ന് പ്രഖ്യാപിച്ച് മേഘാലയില്‍ നിന്നുള്ള ബിജെപി എംഎഎല്‍എ സന്‍ബോര്‍ ഷുല്ലെയും നേരത്തെ രംഗത്ത് എത്തിയിരുന്നു. ഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജനുവരി 11 ന് നിവേദനം സമര്‍പ്പിച്ചിരുന്നുവെങ്കിലും ഇതുവരെ മറുപടിയൊന്നും ലഭിച്ചിട്ടില്ലെന്നും ഷുല്ലെ കുറ്റപ്പെടുത്തി.

English summary
National People's Party To Contest All Lok Sabha Seats In Northeast
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X