തൊഴിലുറപ്പ് കൂലി കൂട്ടി കേന്ദ്രം; കേരളത്തില്‍ 20 രൂപ വര്‍ധിച്ചു, പ്രതിദിനം 311 രൂപ
ന്യൂദല്‍ഹി: 2022 - 23 സാമ്പത്തിക വര്‍ഷത്തേക്കുള്ള ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ പുതിയ വേതന നിരക്കുകള്‍ കേന്ദ്രം വിജ്ഞാപനം ചെയ്തു. 21 സംസ്ഥാനങ്ങളില്‍ 5 ശതമാനത്തില്‍ താഴെയും 10 സംസ്ഥാനങ്ങള്‍ക്ക് 5 ശതമാനത്തിലധികവും കൂലി വര്‍ധിപ്പിച്ചു. ഇത് പ്രകാരം കേരളത്തിലെ നിരക്ക് 20 രൂപ വര്‍ധിച്ച് 311 രൂപയാകും. അതേസമയം മണിപ്പൂര്‍, മിസോറാം, ത്രിപുര എന്നീ മൂന്ന് സംസ്ഥാനങ്ങളിലെ കൂലി നിരക്കില്‍ മാറ്റമില്ല. 2005 ലെ മഹാത്മാഗാന്ധി നാഷണല്‍ റൂറല്‍ എംപ്ലോയ്മെന്റ് ഗ്യാരന്റി ആക്ടിന്റെ സെക്ഷന്‍ 6-ലെ സബ്-സെക്ഷന്‍ (1) പ്രകാരം ഗ്രാമവികസന മന്ത്രാലയം വിജ്ഞാപനം ചെയ്ത കൂലി നിരക്കുകള്‍ ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും.
ഗോവയിലാണ് പരമാവധി വേതനം വര്‍ധിക്കുന്നത്, 7.14 ശതമാനം. 2021-22 ല്‍ പ്രതിദിനം 294 രൂപയുള്ളയിടത്ത് നിന്ന് 2022-23 ല്‍ 315 രൂപയായി. ഏറ്റവും കുറഞ്ഞ വര്‍ദ്ധനവ് (1.77 ശതമാനം) മേഘാലയയിലാണ്. ഇവിടെ പുതിയ വേതനം പ്രതിദിനം 226 രൂപയില്‍ നിന്ന് 230 രൂപയായി. മേഘാലയയ്ക്ക് പുറമെ, അരുണാചല്‍ പ്രദേശ്, നാഗാലാന്‍ഡ് എന്നീ രണ്ട് സംസ്ഥാനങ്ങളും വേതനത്തില്‍ 2 ശതമാനത്തില്‍ താഴെ വര്‍ധനവിന് സാക്ഷ്യം വഹിച്ചു. അസം, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളില്‍ വേതനം 2-3 ശതമാനം വര്‍ധിപ്പിച്ചു.

മഹാരാഷ്ട്ര, ഒഡീഷ, ദാദ്ര, നഗര്‍ ഹവേലി, ദാമന്‍ ദിയു എന്നിവിടങ്ങളില്‍ കൂലി 3-4 ശതമാനം വര്‍ധിപ്പിച്ചപ്പോള്‍ ഗുജറാത്ത്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാന്, പശ്ചിമ ബംഗാള്‍, സിക്കിം, ഹിമാചല്‍ പ്രദേശ്, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, പഞ്ചാബ്, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളില്‍ 4-5 ശതമാനമാണ് വര്‍ധന. ഹരിയാന, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ബിഹാര്‍, ജാര്‍ഖണ്ഡ്, ജമ്മു & കശ്മീര്‍, ലക്ഷദ്വീപ്, കേരളം, കര്‍ണാടക, ഗോവ എന്നീ 10 സംസ്ഥാനങ്ങളില്‍ മാത്രമാണ് 5 ശതമാനത്തിലധികം വര്‍ധനയുണ്ടായത്.

2022 - 23 വര്‍ഷത്തേക്ക് 31 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമുള്ള വേതനം പ്രതിദിനം 4 രൂപ മുതല്‍ 21 രൂപ വരെ വര്‍ധിപ്പിച്ചിട്ടുണ്ട്. 2005ലെ സെക്ഷന്‍ 6-ന്റെ ഉപവകുപ്പ് (1) പ്രകാരം, ഗ്രാമീണ തൊഴിലുറപ്പ് സ്കീമിന് കീഴില്‍ ജോലി ചെയ്യുന്ന അവിദഗ്ധ തൊഴിലാളികള്‍ക്ക് സംസ്ഥാനം തിരിച്ചുള്ള കൂലി നിരക്ക് കേന്ദ്ര സര്‍ക്കാരാണ് നിശ്ചയിക്കുന്നത്. ഗ്രാമപ്രദേശങ്ങളിലെ പണപ്പെരുപ്പത്തിന്റെ വര്‍ദ്ധനവ് പ്രതിഫലിപ്പിക്കുന്ന ഉപഭോക്തൃ വില സൂചിക-കാര്‍ഷിക തൊഴിലിലെ മാറ്റങ്ങള്‍ അനുസരിച്ചാണ് തൊഴിലുറപ്പ് പദ്ധതിയിലെ കൂലി നിരക്കുകള്‍ നിശ്ചയിച്ചിരിക്കുന്നു.

പുതിയ വേതന നിരക്ക് അനുസരിച്ച്, ഏറ്റവും കൂടുതല്‍ വേതനം ലഭിക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ മുന്നില്‍ ഹരിയാനയാണ്, 331 രൂപ. ഗോവ (315), കേരളം (311), കര്‍ണാടക (309), ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ (308) എന്നിവയാണ് പട്ടികയിലെ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍. ഏറ്റവും കുറഞ്ഞ വേതനമുള്ള അഞ്ച് സംസ്ഥാനങ്ങള്‍ ത്രിപുര (212), ബീഹാര്‍ (210), ജാര്‍ഖണ്ഡ് (210), ഛത്തീസ്ഗഡ് (204), മധ്യപ്രദേശ് (204) എന്നിവയാണ്.

തൊഴിലുറപ്പ് വേതന നിരക്ക് ഉത്തര്‍ പ്രദേശിലും ഉത്തരാഖണ്ഡിലും പ്രതിദിനം 213 രൂപയും അരുണാചല്‍ പ്രദേശിനും സിക്കിമിനും 216 രൂപയും ഒഡീഷയ്ക്കും സിക്കിമിനും 222 രൂപയും പശ്ചിമ ബംഗാളിന് 223 രൂപയും ജമ്മു കശ്മീരിന് 227 രൂപയുമാണ്.
-
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ'











Click it and Unblock the Notifications