ദേശീയ സ്കൂള്‍ കായികമേളയില്‍ കേരളം വീണ്ടും കിരീടം ചൂടി
റാഞ്ചി: ദേശീയ സ്കൂള്‍ അത്ലറ്റിക് മേളയില്‍ വീണ്ടും ആധിപത്യം ഉറപ്പിച്ചിരിക്കുകയാണ് കേരളത്തിന്റെ ചുണക്കുട്ടികള്‍. പതിനെട്ടാം തവണയാണ് കേരളം കിരീടം നിലനിര്‍ത്തുന്നത്. കായിക മേളയില്‍ മുപ്പത്തിയാറു സ്വര്‍ണ്ണമാണ് കേരളം നേടിയെടുത്തത്. 212 പോയിന്റോടെയാണ് കേരളം മറ്റു രാജ്യങ്ങളെ പിന്നിലാക്കി കിരീടം ചൂടുന്നത്. തമിഴ്നാടാണ് രണ്ടാം സ്ഥാനത്തിന് അര്‍ഹമായത്. 36 സ്വര്‍ണം,26 വെള്ളി,24 വെങ്കലം എന്നിവയാണ് കേരളം സ്വന്തമാക്കിയത്.
മഹാരാഷ്ട്ര മൂന്നാം സ്ഥാനത്തും എത്തി. ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു അവസാന മത്സരത്തിലും കായികതാരങ്ങള്‍ തമ്മില്‍ ഉണ്ടായത്. മീറ്റിന്റെ അവസാന ദിനം മുപ്പത് ഫൈനലുകളാണുണ്ടായത്. മീറ്റിന്റെ നാലാം ദിവസമായ വ്യാഴാഴ്ച മഹാരാഷ്ട്രയെ മറികടന്ന് തമിഴ്നാട് രണ്ടാം സ്ഥാനത്ത് എത്തുകയായിരുന്നു.

കേരളത്തിന് വേണ്ടി അവസാന ദിനം ജിസ്ന മാത്യു മീറ്റിലെ ആദ്യ ട്രിപ്പിള്‍ സ്വര്‍ണം കരസ്ഥമാക്കി.സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ റിലേയിലും കേരളം സ്വര്‍ണ തൂവല്‍ നേടുകയായിരുന്നു. സീനിയര്‍ ആണ്‍കുട്ടികളുടെ ഹര്‍ഡില്‍സിലും, സീനിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ ഹാമര്‍ ത്രോയിലും കേരളത്തിന് സ്വര്‍ണം ലഭിച്ചു.
അവസാനനിമിഷം സീനിയര്‍ പെണ്‍കുട്ടികളുടെ പോള്‍വാള്‍ട്ടില്‍ മരിയ ജെയ്സണ്‍ ദേശീയ റെക്കോര്‍ഡോടെ സ്വര്‍ണം നേടുകയായിരുന്നു. സബ്ജൂനിയര് പെണ്‍കുട്ടികളുടെ 200 മീറ്ററില്‍ അഞ്ജലിയും സ്വര്‍ണം കരസ്ഥമാക്കുകയായിരുന്നു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications