കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേശീയ സ്‌കൂള്‍ കായികമേളയില്‍ കേരളം വീണ്ടും കിരീടം ചൂടി

  • By Sruthi K M
Google Oneindia Malayalam News

റാഞ്ചി: ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് മേളയില്‍ വീണ്ടും ആധിപത്യം ഉറപ്പിച്ചിരിക്കുകയാണ് കേരളത്തിന്റെ ചുണക്കുട്ടികള്‍. പതിനെട്ടാം തവണയാണ് കേരളം കിരീടം നിലനിര്‍ത്തുന്നത്. കായിക മേളയില്‍ മുപ്പത്തിയാറു സ്വര്‍ണ്ണമാണ് കേരളം നേടിയെടുത്തത്. 212 പോയിന്റോടെയാണ് കേരളം മറ്റു രാജ്യങ്ങളെ പിന്നിലാക്കി കിരീടം ചൂടുന്നത്. തമിഴ്‌നാടാണ് രണ്ടാം സ്ഥാനത്തിന് അര്‍ഹമായത്. 36 സ്വര്‍ണം,26 വെള്ളി,24 വെങ്കലം എന്നിവയാണ് കേരളം സ്വന്തമാക്കിയത്.

മഹാരാഷ്ട്ര മൂന്നാം സ്ഥാനത്തും എത്തി. ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു അവസാന മത്സരത്തിലും കായികതാരങ്ങള്‍ തമ്മില്‍ ഉണ്ടായത്. മീറ്റിന്റെ അവസാന ദിനം മുപ്പത് ഫൈനലുകളാണുണ്ടായത്. മീറ്റിന്റെ നാലാം ദിവസമായ വ്യാഴാഴ്ച മഹാരാഷ്ട്രയെ മറികടന്ന് തമിഴ്‌നാട് രണ്ടാം സ്ഥാനത്ത് എത്തുകയായിരുന്നു.

sports

കേരളത്തിന് വേണ്ടി അവസാന ദിനം ജിസ്‌ന മാത്യു മീറ്റിലെ ആദ്യ ട്രിപ്പിള്‍ സ്വര്‍ണം കരസ്ഥമാക്കി.സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ റിലേയിലും കേരളം സ്വര്‍ണ തൂവല്‍ നേടുകയായിരുന്നു. സീനിയര്‍ ആണ്‍കുട്ടികളുടെ ഹര്‍ഡില്‍സിലും, സീനിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ ഹാമര്‍ ത്രോയിലും കേരളത്തിന് സ്വര്‍ണം ലഭിച്ചു.

അവസാനനിമിഷം സീനിയര്‍ പെണ്‍കുട്ടികളുടെ പോള്‍വാള്‍ട്ടില്‍ മരിയ ജെയ്‌സണ്‍ ദേശീയ റെക്കോര്‍ഡോടെ സ്വര്‍ണം നേടുകയായിരുന്നു. സബ്ജൂനിയര്‍ പെണ്‍കുട്ടികളുടെ 200 മീറ്ററില്‍ അഞ്ജലിയും സ്വര്‍ണം കരസ്ഥമാക്കുകയായിരുന്നു.

English summary
National school game Kerala got the championship
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X