കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ മിന്നൽ സന്ദർശനത്തിന് പിന്നിൽ ഒരേ ഒരു ബുദ്ധികേന്ദ്രം, എല്ലാം രഹസ്യമാക്കി, നീക്കത്തിന് കാരണം!

Google Oneindia Malayalam News

ദില്ലി: ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം രൂക്ഷമായ ലഡാക്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനം വളരെ അപ്രതീക്ഷിതമായിരുന്നു. ലേ സന്ദര്‍ശിച്ചതിനെ ശേഷം ലഡാക്കില്‍ എത്തിയ പ്രധാനമന്ത്രി പരിക്കേറ്റ സൈനികരെ സന്ദര്‍ശിച്ചതിന് ശേഷമാണ് മടങ്ങിയത്. ചൈനയ്ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കുന്നതിനും സൈനികര്‍ ആത്മവീര്യം പകരുന്നതിനുമാണ് പ്രധാനമന്ത്രി ലഡാക്ക് സന്ദര്‍ശനം നടത്തിയത.

സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത്, കരസേന മേധാവി എന്നിവര്‍ക്കൊപ്പമാണ് പ്രധാനമന്ത്രി സന്ദര്‍ശനം നടത്തിയത്. അതിര്‍ത്തിയിലെ സേനാ വിന്യാസം പ്രധാനമന്ത്രി വിലയിരുത്തി. നിമുവിലാണ് സൈനികരുമായി മോദി കൂടിക്കാഴ്ച നടത്തിയത്. ലഫ് ജനറല്‍ ഹരീന്ദര്‍ സിങ് അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ പ്രധാനമന്ത്രിക്ക് മുന്നില്‍ വിശദീകരിക്കുകയും ചെയ്തു. എന്നാല്‍ മോദിയുടെ ഈ അപ്രതീക്ഷിത സന്ദര്‍ശനത്തിന്റെ ബുദ്ധി കേന്ദ്രം ദേശിയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍..വിശദാംശങ്ങളിലേക്ക്..

തുടക്കത്തില്‍ രാജ്‌നാഥ് സിംഗ്

തുടക്കത്തില്‍ രാജ്‌നാഥ് സിംഗ്

അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ലഡാക്ക് സന്ദര്‍ശിക്കുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. വെള്ളിയാഴ്ച രാജ്‌നാഥ് സിംഗ് സന്ദര്‍ശനം നടത്തുമെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചത്. സന്ദര്‍ശനവേളയില്‍ ഉന്നത ഉദ്യോഗസ്ഥരുമായി രാജ്‌നാഥ് സിംഗ് ചര്‍ച്ച നടത്തുമെന്നും അറിയിച്ചിരുന്നു.

സന്ദര്‍ശനം റദ്ദാക്കി

സന്ദര്‍ശനം റദ്ദാക്കി

എന്നാല്‍ വൈകീട്ടോടെ പ്രതിരോധമന്ത്രിയുടെ ലഡാക്ക് സന്ദര്‍ശനം മാറ്റിവച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി സനര്‍ശനം നടത്തുന്നതിനെ തുടര്‍ന്നായിരിക്കാം രാജ്‌നാഥ് സംിഗിന്റെ സന്ദര്‍ശം വേണ്ടെന്നുവച്ചത്. എന്നാല്‍ സൈനിക തലത്തിലെ നടന്ന ചര്‍ച്ചകളുടെ ഭാഗമായുണ്ടായ ധാരണകളില്‍ ചൈനയുടെ തുടര്‍ നടപടികള്‍ നിരീക്ഷിച്ചതിന് ശേ,ം ലഡാക്കിലെത്തുക എന്ന ലക്ഷ്യത്തോടെയാണ് സന്ദര്‍ശനം നീട്ടിവച്ചതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

ഒരു വിവരവും പുറത്തുവിട്ടില്ല

ഒരു വിവരവും പുറത്തുവിട്ടില്ല

പ്രധാനമന്ത്രി ദില്ലിയില്‍ നിന്നും ലേയിലേക്ക് എത്തുന്നതുവരെയുള്ള സമയംവരെ ഒരു വിവരവും പുറത്തുവിട്ടിരുന്നില്ല. എല്ലാം അതീവരഹസ്യമായാണ് കൈകാര്യം ചെയ്തത്. തുടര്‍ന്ന് പ്രധാനമന്ത്രി ലേയില്‍ എത്തിയതിന്റെ ചിത്രങ്ങള്‍ വാര്‍ത്ത ഏജന്‍സികള്‍ പുറത്തുവിട്ടതോടെയാണ് സന്ദര്‍ശനവിവരം രാജ്യം അറിഞ്ഞത്.

ആത്മവിശ്വാസം

ആത്മവിശ്വാസം

പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത സന്ദര്‍ശനം സൈനികരുടെ ആത്മവീര്യം ഉയര്‍ത്താന്‍ ഉപകരിച്ചു. അതിര്‍ത്തി പ്രശനം ഇന്ത്യ അതീവ ഗൗരവത്തോടെ കണക്കിലെടുത്തു എന്ന് ചൈന വ്യക്തമായിക്കാണണം. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടെ എന്തിനും ഇന്ത്യ തയ്യാറാണെന്ന വ്യക്തമായ സന്ദേശം ചൈനയ്ക്ക് ലഭിക്കും.

Recommended Video

cmsvideo
Rahul is the Only Opposition ? | Oneindia Malayalam
ബുദ്ധി കേന്ദ്രം

ബുദ്ധി കേന്ദ്രം

പ്രധാനമന്ത്രിയുടെ ഈ അപ്രതീക്ഷിത സന്ദര്‍ശത്തിന് പിന്നിലെ ബുദ്ധി കേന്ദ്രം ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലാണെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇതോടൊപ്പം സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത്, കരസേന മേധാവി എംഎം നരവനെ എന്നിവരാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് രൂപം നല്‍കിയത്.

ചൈനയെ ബോധ്യപ്പെടുത്തുക

ചൈനയെ ബോധ്യപ്പെടുത്തുക

അതിര്‍ത്തി പ്രശ്നത്തില്‍ തങ്ങള്‍ ദുര്‍ബലരല്ലെന്ന് ചൈനയെ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യം തന്നെയാണ് നരേന്ദ്ര മോദിയുടെ അപ്രതീക്ഷിത ലേ സന്ദര്‍ശനത്തില്‍ പ്രകടമാകുന്നത്. പ്രധാനമന്ത്രി തന്നെ നേരിട്ട് പ്രശ്നബാധിത മേഖല സന്ദര്‍ശിക്കുന്നത് സംഭവങ്ങളുടെ ഗൗരവം എടുത്തുകാട്ടുകയും ചെയ്യുന്നുണ്ട്.

മറുപടി

മറുപടി

ചൈനയുമായുള്ള അതിര്‍ത്തി പ്രശ്നം രൂക്ഷമായതുമുതല്‍ കോണ്‍ഗ്രസ്സും രാഹുല്‍ ഗാന്ധിയും പ്രധാനമന്ത്രിയെ കടന്നാക്രമിച്ചുകൊണ്ടിരിക്കുകയാണ്. അതിനുള്ള ശക്തമായ ഒരു മറുപടി കൂടിയാണ് നരേന്ദ്ര മോദിയുടെ ഈ അപ്രതീക്ഷിത സന്ദര്‍ശനം. സര്‍വ്വകക്ഷി യോഗത്തില്‍ നരേന്ദ്ര മോദി പറഞ്ഞ കാര്യങ്ങള്‍ മുന്‍നിര്‍ത്തി രാഹുല്‍ ഗാന്ധി തുറന്നുവിട്ടത് രാഷ്ട്രീയ ആക്രമണങ്ങളുടെ കുന്തമുനകള്‍ തന്നെ ആയിരുന്നു.

 തിരികെയെത്തിയാല്‍

തിരികെയെത്തിയാല്‍

ലേയില്‍ നിന്ന് തിരികെ ദില്ലിയില്‍ എത്തിയാല്‍ ഉന്നത തല യോഗവും പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ആഭ്യന്തര മന്ത്ര അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുക്കുക.

English summary
National Security Advisor Ajit Doval was coordinated The PM Narendra Modi's visit In Ladakh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X