കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യസുരക്ഷയിൽ വിട്ടുവീഴ്ച ചെയ്തു, സർക്കാരിന്റെ നിശബ്ദത അംഗീകരിക്കാനില്ല; ആഞ്ഞടിച്ച് സോണിയ ഗാന്ധി

Google Oneindia Malayalam News

ദില്ലി; റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിയുടെ വാട്‌സ്ആപ്പ് ചാറ്റുകളിൽ പുറത്ത് വന്നതിന് പിന്നാലെ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ഇത്രയും ഗൗരതവതരമായ ഒരു സംഭവം നടന്നിട്ടും സർക്കാർ മൗനം പുലർത്തുകയാണെന്ന് സോണിയ കുറ്റപ്പെടുത്തി. ദേശീയ സുരക്ഷയിൽ വിട്ടുവീഴ്ചയുണ്ടായതായും സമീപകാല സംഭവങ്ങൾ വളരെയധികം അസ്വസ്ഥതയുണ്ടാക്കുന്നതാണെന്നും അവർ പറഞ്ഞു. കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു സോണിയ.

sonia gandhi

ദേശീയ സുരക്ഷ വിട്ടുവീഴ്ച ചെയ്യ്തെന്ന് വ്യക്തമാക്കുന്ന അസ്വസ്ഥത ഉണ്ടാക്കുന്ന റിപ്പോർട്ടുകളാണ് കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവന്നത്. ഇത്തരം സൈനിക രഹസ്യങ്ങൾ ചോരുന്നത് രാജ്യദ്രോഹകുറ്റമാണെന്ന് മുൻ പ്രതിരോധ മന്ത്രി എകെ ആന്റണി നേരത്തേ പറഞ്ഞതാണ് ഈ അവസരത്തിൽ ഓർത്തുപോകുന്നത്. ഇത്തരമൊരു ഗുരുതര വീഴ്ച ഉണ്ടായിട്ടും സർക്കാർ നിശബ്ദത പുലർത്തുകയാണ്, സോണിയ പറഞ്ഞു.

മറ്റുള്ളവർക്ക് ദേശസ്‌നേഹത്തിന്റെയും ദേശീയതയുടെയും സർട്ടിഫിക്കറ്റുകൾ നൽകുന്നവർ ഇപ്പോൾ പൂർണമായും തുറന്നുകാട്ടപ്പെട്ടിരിക്കുന്നു.വരാനിരിക്കുന്ന ബജറ്റ് സമ്മേളനത്തിൽ ഈ വിഷയങ്ങൾ പാർലമെന്റ് ചർച്ച ചെയ്യണമെന്നും സോണിയ ഗാന്ധി പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളിൽ പാർലമെന്റ് വീണ്ടും ചേരും. ബജറ്റ് സെഷനാണെങ്കിലും പൊതുജനങ്ങളുടെ ആശങ്കയ്ക്ക് കാരണമായിരിക്കുന്ന നിരവധി പ്രശ്നങ്ങളുണ്ട്, അവ പൂർണമായും ചർച്ച ചെയ്യപ്പെടണമെന്നും സോണിയ വ്യക്തമാക്കി.

ബാലക്കോട്ട് വ്യോമാക്രമണത്തെ കുറിച്ച് റിപബ്ലിക്ക് ടിവി എഡിറ്റർ അർണബ് ഗോസ്വാമിക്ക് നേരത്തേ അറിയാമായിരുന്നുവെന്ന സൂചന നൽകുന്ന വാട്സ് ആപ് ചാറ്റുകളായിരുന്നു നേരത്തേ പുറത്തുവന്നിരുന്നത്. അര്‍ണബ് ഗോസ്വാമിയും ബാര്‍ക് മുൻ സിഇഒ പാര്‍ത്തോ ദാസ് ഗുപ്തയുമായി നടത്തിയ ചാറ്റുകളായിരുന്നു വിവാദമായത്.

നേരത്തേ സംഭവത്തിൽ രാഹുൽ ഗാന്ധിയും അർണബിനും കേന്ദ്രത്തിനുമെതിരെ രംഗത്തെത്തിയിരുന്നു. മാക്രമണത്തെ കുറിച്ച് ആരാണ് അർണബിന് വിവരം നൽകിയത് എന്ന് ചോദിച്ച രാഹുൽ ഇത്തരത്തിലുള്ള രഹസ്യ വിവരങ്ങൾ ചോർത്തുന്നത് ക്രിമിനൽ നടപടിയാണെന്നും വിവരങ്ങൾ ചോർത്തിയവരെയും സ്വീകരിച്ചവരേയും അറസ്റ്റ് ചെയ്യണമെന്നും വാർത്താ സമ്മേളനത്തിൽ രാഹുൽ ആവശ്യപ്പെട്ടിരുന്നു.

പ്രതിപക്ഷ എതിർപ്പിനിടെ സിഎജിക്കെതിരായ പ്രമേയം നിയമസഭ പാസാക്കി; അപൂർവ്വ നടപടിപ്രതിപക്ഷ എതിർപ്പിനിടെ സിഎജിക്കെതിരായ പ്രമേയം നിയമസഭ പാസാക്കി; അപൂർവ്വ നടപടി

കൊലവിളി മുദ്രാവാക്യം; ' സ്പീക്കറുടെ നടപടി സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിന് കുടപിടിക്കുന്നത്'കൊലവിളി മുദ്രാവാക്യം; ' സ്പീക്കറുടെ നടപടി സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിന് കുടപിടിക്കുന്നത്'

ബംഗാളിൽ മമതയ്ക്ക് വീണ്ടും കനത്ത തിരിച്ചടി; രാജിവെച്ച് വനം വകുപ്പ് മന്ത്രി.. ബിജെപിയിലേക്ക്?ബംഗാളിൽ മമതയ്ക്ക് വീണ്ടും കനത്ത തിരിച്ചടി; രാജിവെച്ച് വനം വകുപ്പ് മന്ത്രി.. ബിജെപിയിലേക്ക്?

കള്ളങ്ങളെല്ലാം ചരിത്രം ചവറ്റുകൊട്ടയിൽ തള്ളും; പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് സ്പീക്കർ ശ്രീരാമകൃഷ്ണൻകള്ളങ്ങളെല്ലാം ചരിത്രം ചവറ്റുകൊട്ടയിൽ തള്ളും; പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് സ്പീക്കർ ശ്രീരാമകൃഷ്ണൻ

Recommended Video

cmsvideo
കർഷകരോടാ കളി.. 26ന് രാജ്യത്തെ നടുക്കുന്ന ട്രാക്ടർ പ്രയോഗം

English summary
National security was compromised, and the government's silence was unacceptable Says Sonia Gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X