Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡോക്ടര്‍മാരുടെ ദേശീയ പണിമുടക്ക് തുടങ്ങി: സമരക്കാരുമായി മമത ബാനര്‍ജി ഇന്ന് ചര്‍ച്ച നടത്തും

ദില്ലി: പശ്ചിമബംഗാളില്‍ സമരം ചെയ്യുന്ന ജൂനിയിര്‍ ഡോക്ടര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഓള്‍ ഇന്ത്യ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് തുടങ്ങി. അത്യാഹിത വിഭാഗം ഒഴികെയുള്ള എല്ലാം മേഖലകളിലും പണിമുടക്ക് നടത്തുമെന്നാണ് ഐഎംഎ ഭാരവാഹികള്‍ അറിയിച്ചിരിക്കുന്നത്. ദേശീയ പണിമുടക്കിന്‍റെ ഭാഗമായി കേരളത്തിലും ഡോക്ടര്‍മാര്‍ പണിമുടക്ക് തുടങ്ങി.

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ രാവിലെ എട്ടുമുതല്‍ 10 വരെ ഒപി മുടങ്ങും. മെഡിക്കല്‍ കോളേജുകളില്‍ 10 മുതല്‍ 11 വരെയായിരിക്കും പണിമുടക്ക്. സ്വകാര്യ ആശുപത്രികളില്‍ നാളെ രാവിലെ ആറുമണിവരെ ഒപി പ്രവര്‍ത്തിക്കില്ല. ഐസിയു, ലേബര്‍ റൂം, അത്യാഹിത വിഭാഗങ്ങള്‍ എന്നിവിടങ്ങളിലെ ഡോക്ടര്‍മാര്‍ പണിമുടക്കില്‍ ഏര്‍പ്പെടില്ല. സംസ്ഥാനത്തെ ദന്ത ആശുപത്രികളും സമരത്തിന്‍റെ ഭാഗമാവും. ആര്‍സിസിയില്‍ സമരം ഉണ്ടാകില്ല.

mamatha

ബംഗാളില്‍ സമരം ചെയ്യുന്ന ഡോക്ടര്‍മാരും മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് ചര്‍ച്ച നടക്കും. ബംഗാള്‍ സെക്രട്ടറിയേറ്റില്‍ വെച്ചാകും ചര്‍ച്ച നടക്കുക. തുറന്ന ചര്‍ച്ച എന്ന ഡോക്ടര്‍മാരുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. എന്നാല്‍ ചര്‍ച്ചക്ക് ശേഷം മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്. മുന്നോട്ടുവെച്ച മുഴുവന്‍ ആവശ്യങ്ങളും അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായതോടെയാണ് മമതയുമായുള്ള ചര്‍ച്ച് സമരക്കാര്‍ തയ്യാറായത്.

അതേസമയം ഡോക്ടര്‍മാരുടെ സുരക്ഷ ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതു താത്പര്യ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. എന്‍ആര്‍എസ് മെഡിക്കല്‍ കോളേജില്‍ ജോലി ചെയ്യുന്ന പരിഭോഹോ മുഖര്‍ജി എന്ന ജൂനിയര്‍ ഡോക്ടറെ കഴിഞ്ഞ പത്തിന് രോഗിയുടെ ബന്ധുക്കള്‍ ആക്രമിച്ചതിനെ തുടര്‍ന്നാണ് പശ്ചിമബംഗാളില്‍ ഡോക്ടര്‍മാര്‍ സമരം ആരംഭിച്ചത്. രോഗി മരിച്ചതിന് പിന്നാലെയായിരുന്നു ബന്ധുക്കള്‍ ഡോക്ടറെ ആക്രമിച്ചത്. അക്രമികള്‍ക്കെതിരെ നടപടിയെടുക്കുക, സുരക്ഷിതമായ ജോലി അന്തരീക്ഷം ഉറുപ്പു വരുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഡോക്ടര്‍മാര്‍ സമരം നടത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+