കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹോസ്റ്റലുകളില്‍ രണ്ട് നേരം ദേശീയ ഗാനം: ബിജെപി സര്‍ക്കാരിന്‍റെ നീക്കം ദേശഭക്തി കൂട്ടാനോ?

Google Oneindia Malayalam News

ജയ്പൂര്‍: രാജസ്ഥാനിലെ ഹോസ്റ്റലുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കിക്കൊണ്ട് ജയ്പൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍റെ ഭീഷണി. സംസ്ഥാനത്തെ എസ് സി/എസ്ടി, ഒബിസി ഹോസ്റ്റലുകളില്‍ രാവിലെയും വൈകിട്ടും ദേശീയ ഗാനം ആലപിക്കണമെന്നാണ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍റെ തിട്ടൂരം. ബിജെപി അധികാരത്തിലിരിക്കുന്ന രാജസ്ഥാനിലെ സാമൂഹിക നീതി വകുപ്പിന് കീഴില്‍ വരുന്ന എല്ലാ ഹോസ്റ്റലുകള്‍ക്കുമാണ് കോര്‍പ്പറേഷന്‍റെ ഭീഷണി.

സാമൂഹിക നീതി വകുപ്പിനാണ് സംസ്ഥാനത്തെ എസ് സി/എസ്ടി, ഒബിസി ഹോസ്റ്റലുകളുടെ നടത്തിപ്പ് ചുമതല. രാവിലെ ഏഴ് മണിയ്ക് ദേശീയ ഗാനം പ്ലേ ചെയ്യാനാണ് നിര്‍ദേശം. റസിഡന്‍ഷ്യല്‍ സ്കൂളുകള്‍ക്ക് പുറമേ ഹോസ്റ്റലുകളും ഈ നിര്‍ദേശം പാലിക്കേണ്ടത് അനിവാര്യമാണ്. ഞായറാഴ്ച മുതല്‍ തന്നെ നിര്‍ദേശം പ്രാബല്യത്തില്‍ വരികയും ചെയ്തിരുന്നു.

150878359

സംസ്ഥാനത്തെ 789 സര്‍ക്കാര്‍ ഹോസ്റ്റലുകള്‍ക്കും ബാധകമായിട്ടുള്ളതാണ് ഉത്തരവ്. തിങ്കളാഴ്ചയാണ് ഉത്തരവ് പുറത്തിറക്കിയിട്ടുള്ളത്. ദേശീയ ഗാനം ആലപിക്കുന്ന പുതിയതല്ലെന്നും വര്‍ഷങ്ങളായി തുടര്‍ന്നുവരുന്നതാണ് എന്നുമാണ് സംഭവത്തോട് സാമൂഹിക നീതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. സമിത് ശര്‍മയുടെ പ്രതികരണം. എന്നാല്‍ ഉത്തരവ് പുറപ്പെടുവിച്ചത് ഇത് ശീലമാക്കി മാറ്റുന്നതിന് വേണ്ടിയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ഡന്മാരുടെ അഭാവത്തില്‍ പല ഹോസ്റ്റലുകളിലും നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഉത്തരവിറക്കിയതെന്നാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ വാദം.

സംസ്ഥാനത്ത് സാമൂഹിക നീതി വകുപ്പിന് കീഴിലെ 800 ഹോസ്റ്റലുകളിലായി 40,000 ഓളം കുട്ടികളാണ് താമസിക്കുന്നത്. ഇതിന് പുറമേ 22 റസിഡന്‍ഷ്യല്‍ സ്കൂളുകളാണ് സംസ്ഥാനത്തുള്ളത്. രാവിലെ ഒമ്പതിനും വൈകിട്ട് അഞ്ചിനും ദേശീയ ഗാനം ചൊല്ലുന്നത് നിര്‍ബന്ധമാക്കിക്കൊണ്ട് ജയ്പൂര്‍ മേയര്‍ അശോക് ലഹോട്ടിയാണ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്.

English summary
To "evoke" nationalism in students, state department of social justice and empowerment (SJE) has issued a directive to all 789 hostels for OBC, SC and ST students under its aegis in Rajasthan to ensure that all inmates gather to sing the national anthem at 7am daily.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X