ബ്രീട്ടീഷ് പൗരത്വം; രാഹുല്‍ഗാന്ധിക്ക് പാര്‍ലമെന്റ് ധാര്‍മ്മിക സമിതിയുടെ നോട്ടീസ്
ദില്ലി: പാര്‍ലമെന്റ് ധാര്‍മിക സമിതി അധ്യക്ഷന്‍ ലാല്‍ കൃഷ്ണ അദ്വാനി രാഹുല്‍ ഗാന്ധിക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. രാഹുല്‍ഗാന്ധിക്ക് രേഖകളില്‍ ബ്രീട്ടീഷ് പൗരത്വം എന്ന ആരോപണത്തിന്റെ പശ്ചാതലത്തിലാണ് നോട്ടീസ് അയച്ചത്.
രാഹുല്‍ ഗാന്ധിയുടെ ഭരണഘടനാ ലംഘന പ്രശ്‌നം പാര്‍ലമെന്റിന്റെ ധാര്‍മിക സമിതിക്കു വിടണമെന്നും തെറ്റുകാരനാണെന്ന് കണ്ടെത്തിയാല്‍ എംപി സ്ഥാനത്തു നിന്നും അയോഗ്യനാക്കണമെന്നും ആവശ്യപെട്ട് ലോകസഭ സ്പീകര്‍ക്ക് സുബ്രഹ്മണ്യം സ്വാമി കത്തെഴുതിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ലോകസഭ സ്പീകര്‍ക്ക് ലഭിച്ച പരാതി ധാര്‍മിക സമിതിക്ക് വിട്ടത്.

ഇത് വളരെ ഗൗരവമേറിയ കാര്യമാണെന്നും രാഹുല്‍ ഗാന്ധിയുടെ മറുപടിക്ക് ശേഷം ഇതിനെ കുറിച്ച് ചര്‍ച്ച നടത്തുമെന്നും പാര്‍ലമെന്റ് ധാര്‍മിക സമിതി അംഗം അര്‍ജുന്‍ റാം മെഗ്വാല്‍ പറഞ്ഞു. പ്രധാനമന്ത്രിക്കും രാഹുല്‍ ഗാന്ധിയുെട ബ്രിട്ടീഷ് പൗരത്വം ആരോപിച്ച് സുബ്രഹ്മണ്യം സ്വാമി കത്തെഴുതിയിരുന്നു. എന്നാല്‍ ഇത് അടിസ്ഥാന രഹിതമാണെന്നാണ് കോണ്‍ഗ്രസിന്റെ മറുപടി.
ബാക്കോപ്‌സ് ലിമിറ്റഡ് കമ്പനിയുടെ ഡയറക്ടറും സെക്രട്ടറിയുമെന്ന നിലയില്‍ ഇംഗ്ലണ്ടിലെ കമ്പനീസ് രജിസ്ട്രാറിനു സമര്‍പ്പിച്ച രേഖകളിലാണ് രാഹുല്‍ ഗാന്ധി ബ്രീട്ടീഷ് പൗരനാണെന്ന് കാണിച്ചിട്ടുള്ളത്. ഈ രേഖകള്‍ ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി നേരത്തെ പുറത്തു വിട്ടിരുന്നു.












Click it and Unblock the Notifications