ജൂണ്‍ 24ന് അഖിലേന്ത്യാ ബാങ്ക് പണിമുടക്ക്
ദില്ലി :ജൂണ്‍ 24 ന് അഖിലേന്ത്യ ബാങ്ക് പണിമുടക്ക് നടത്താന്‍ ഓള്‍ ഇന്ത്യ ബാങ്ക് എംപ്‌ളോയീസ് അസോസിയേഷന്‍ തീരുമാനം.
ദേശീയ പണിമുടക്കിന് മുന്നോടിയായി ജൂണ്‍ നാലിന് അസോസിയേറ്റ് ബാങ്കുകളുടെ സര്‍ക്കിളുകളില്‍ പണിമുടക്കും സംഘടിപ്പിക്കനും യൂണിയന്‍ ആഹ്വാനം നല്‍കിയിട്ടുണ്ട്.

അഞ്ച് അസോസിയേറ്റ് ബാങ്കുകളെ എസ്.ബി.ഐയില്‍ ലയിപ്പിക്കാനുള്ള നീക്കം അവസാനിപ്പിക്കണം, ജീവനക്കാരെ പ്രതിനിധീകരിക്കാനുള്ള യൂണിയനുകളുടെ അവകാശം നിഷേധിക്കാതിരിക്കുക, കൂടുതല്‍ ജീവനക്കാരെ നിയമിക്കുക എന്നിവയാണ് സംഘടനയുടെ പ്രധാന ആവശ്യങ്ങള്‍.
എസ്.ബി.ഐ അസോസിയേറ്റ് ബാങ്കുകളിലെ ജീവനക്കാരുടെ സംഘടനയായ സ്റ്റേറ്റ് സെക്ടര്‍ ബാങ്ക് എംപ്‌ളോയീസ് അസോസിയേഷന് (എസ്.എസ്.ബി.ഇ.എ) പിന്തുണ പ്രഖ്യാപിച്ചാണ് പണിമുടക്ക്.












Click it and Unblock the Notifications