കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്ത് ഇന്ന് കൊവിഡ് വാക്സിൻ ഡ്രൈ റണ്‍, എന്താണ് ഡ്രൈ റണ്‍? അറിയാം

Google Oneindia Malayalam News

ദില്ലി: ഇന്ത്യ അടക്കമുളള ലോകരാജ്യങ്ങളെല്ലാം കൊവിഡ് വാക്‌സിന് വേണ്ടിയുളള കാത്തിരിപ്പിലാണ്. അമേരിക്കയിലെ ഫൈസര്‍ വാക്‌സിന് ലോകാരോഗ്യ സംഘടന അനുമതി നല്‍കിക്കഴിഞ്ഞു. രാജ്യത്ത് കൊവിഷീല്‍ഡ് വാക്‌സിനുളള പച്ചക്കൊടി കഴിഞ്ഞ ദിവസം വിദഗ്ധ സമിതി നല്‍കുകയുണ്ടായി. അതിനിടെ ഇന്ന് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും കൊവിഡ് വാക്‌സിന്‍ ഡ്രൈ റണ്‍ നടക്കാനിരിക്കുകയാണ്.

കൊവിഡ് വാക്‌സിന്‍ ഡ്രൈ റണ്‍ എന്നത് വാക്‌സിന്‍ എത്തുന്നതിന് മുന്‍പേ നടത്തുന്ന മോക് ഡ്രില്‍ ആണ്. കൊവിഡ് വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട ആസൂത്രണവും നടപ്പില്‍ വരുത്തലും പഴുതടച്ചതെന്ന് ഉറപ്പാക്കുകയാണ് ഡ്രൈ റണ്ണിലൂടെ ലക്ഷ്യമിടുന്നത്. മാത്രമല്ല കൊവിഡ് വാക്‌സിന്‍ വിതരണത്തില്‍ നേരിട്ടേക്കാവുന്ന വെല്ലുവിളികള്‍ എന്തൊക്കെയെന്ന് കണ്ടെത്താനും ഡ്രൈ റണ്‍ സഹായിക്കുന്നു.

covid

കൊവിഡ് വാക്‌സിന്‍ വിതരണം സുഗമമായി നടത്തുന്നതിന് വേണ്ടി വികസിപ്പിച്ചെടുന്ന കൊ വിന്‍ എന്നുളള ആപ്ലിക്കേഷന്റെ പ്രവര്‍ത്തനവും ഡ്രൈ റണ്ണില്‍ പരിശോധിക്കും. ഡ്രൈ റണ്ണിന്റെ ഭാഗമായി എല്ലാ സംസ്ഥാനങ്ങളിലും തിരഞ്ഞെടുക്കപ്പെട്ട ആളുകളില്‍ ആണ് വാക്‌സിനേഷന്‍ പ്രകൃയ പരീക്ഷിക്കുക. വാക്‌സിന്‍ കുത്തിവെപ്പ് ഒഴികെയുളള എല്ലാ വാക്‌സിനേഷന്‍ പ്രകൃയകളും ഡ്രൈ റണ്ണിന്റെ ഭാഗമായിട്ടുണ്ടാവും.

വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെ ഉദ്യോഗസ്ഥരെ കൂടാതെ തിരഞ്ഞെടുക്കപ്പെട്ട ആരോഗ്യപ്രവര്‍ത്തകരാണ് മോക്ക് ഡ്രില്ലിന്റെ ഭാഗമാവുക. ഓരോ വാക്‌സിനേഷന്‍ കേന്ദ്രത്തിലും 25 ആരോഗ്യപ്രവര്‍ത്തകര്‍ ഈ ഡ്രൈ റണ്ണില്‍ പങ്കെടുക്കും. സംസ്ഥാനങ്ങളുടേയും കേന്ദ്ര ഭരണ പ്രദേശങ്ങളുടേയും തലസ്ഥാനം കേന്ദ്രീകരിച്ചാണ് ഡ്രൈ റണ്‍ നടത്തുക. ചില സംസ്ഥാനങ്ങള്‍ പ്രത്യേക സാഹചര്യമുളള മറ്റ് ജില്ലകളിലും ഡ്രൈ റണ്‍ നടത്തും. കേരളത്തില്‍ തിരുവനന്തപുരത്ത് കൂടാതെ ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലും ്‌ഡ്രൈ റണ്‍ നടത്തും.

Recommended Video

cmsvideo
India might give emergency approvel to oxford vaccine

English summary
Nationwide Covid-19 vaccine dry run today, All you need to know
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X