കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യം സ്തംഭിക്കും: കടുത്ത നടപടിക്ക് റെയില്‍വെ; 31 വരെ തീവണ്ടികള്‍ റദ്ദാക്കി, ഇനിയും നീട്ടിയേക്കാം

  • By Desk
Google Oneindia Malayalam News

ദില്ലി: രാജ്യത്തെ റെയില്‍വേ ഗതാഗതം പൂര്‍ണമായി സ്തംഭിക്കാന്‍ പോകുന്നു. ജനതാ കര്‍ഫ്യൂ സമയം കഴിഞ്ഞാലും തീവണ്ടികള്‍ ഒടില്ല. ഈ മാസം 31 വരെ ട്രെയിന്‍ ഗതാഗതം നിര്‍ത്തിവയ്ക്കാനാണ് റെയില്‍വെയുടെ തീരുമാനം. ഗുഡ്‌സ് ട്രെയിനുകള്‍ സര്‍വീസ് നടത്തും. ഇതുസംബന്ധിച്ച പ്രഖ്യാപനം റെയില്‍വെ മന്ത്രി ഉടന്‍ നടത്തുമെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍.

ജനതാ കര്‍ഫ്യൂ ദിനത്തിന്റെ ഭാഗമായി ഞായറാഴ്ച 3000ത്തോളം സര്‍വീസുകളാണ് റെയില്‍വെ നിര്‍ത്തിവച്ചിരിക്കുന്നത്. റോഡ്, വ്യോമ ഗതാഗതവും നിര്‍ത്തിവച്ചിരിക്കുകയാണ്. എല്ലാവരും 14 മണിക്കൂര്‍ പുറത്തിറങ്ങാതെ ജാഗ്രത പാലിക്കണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യര്‍ഥന. രാജ്യം മൊത്തമായി ഇതിന് പിന്തുണ പ്രഖ്യാപിച്ചിരിക്കെയാണ് റെയില്‍വെ കടുത്ത തീരുമാനം എടുക്കുന്നുവെന്ന വിവരം പുറത്തുവന്നിരിക്കുന്നത്. വിശദാംശങ്ങള്‍....

 എല്ലാ യാത്രാ തീവണ്ടികളും

എല്ലാ യാത്രാ തീവണ്ടികളും

എല്ലാ യാത്രാ തീവണ്ടികളും ഈ മാസം 31 വരെ റദ്ദാക്കുമെന്നാണ് വിവരം. ജനതാ കര്‍ഫ്യൂ ദിനമായ ഇന്ന് 400 തീവണ്ടികള്‍ മാത്രമാണ് ഓടുന്നത്. ഇവ ലക്ഷ്യസ്ഥാനമെത്തിയാല്‍ സര്‍വീസ് അവസാനിപ്പിക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തീവണ്ടി യാത്ര വഴി കൊറോണ രോഗം പടരാനുള്ള സാധ്യത ഇല്ലാതാക്കുകയാണ് ലക്ഷ്യം.

റെയില്‍വെ സ്റ്റേഷന്‍ കാലിയാക്കും

റെയില്‍വെ സ്റ്റേഷന്‍ കാലിയാക്കും

എല്ലാ പ്രധാന റെയില്‍വെ സ്റ്റേഷനുകളും ഒഴിപ്പിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. ട്രെയിന്‍ സര്‍വീസ് നിര്‍ത്തിയാല്‍ ഈ നടപടികള്‍ വേഗത്തിലാകും. ആളുകള്‍ റെയില്‍വെ സ്റ്റേഷനുകളിലും തീവണ്ടികളിലും എത്തുന്നത് രോഗം വ്യാപിക്കാനുള്ള സാധ്യതയാണ്.

ആവശ്യമെങ്കില്‍ നിരോധനം തുടരും

ആവശ്യമെങ്കില്‍ നിരോധനം തുടരും

ഈ മാസം 25ന് ശേഷം റെയില്‍വെ ബോര്‍ഡ് യോഗം വീണ്ടും ചേരും. തീവണ്ടി ഗതാഗതം പുനസ്ഥാപിക്കാനുള്ള സാഹചര്യം ഒരുങ്ങിയോ എന്ന ചര്‍ച്ച ചെയ്യും. ആവശ്യമെങ്കിലും സര്‍വീസ് നിരോധനം വീണ്ടും നീട്ടാനാണ് ആലോചന എന്ന് റെയില്‍വെ മന്ത്രാലയത്തെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

 സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടു

സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടു

റെയില്‍വെ സര്‍വീസ് നിര്‍ത്തിവയ്ക്കണമെന്ന് ജാര്‍ഖണ്ഡും പശ്ചിമ ബംഗാളും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മാസം 31 വരെ സര്‍വീസ് നിര്‍ത്തണമെന്നാണ് സംസ്ഥാനങ്ങളുടെ ആവശ്യം. കൊറോണ വൈറസ് ബാധിച്ച ചിലര്‍ തീവണ്ടി യാത്ര ചെയ്തുവെന്നതും കടുത്ത തീരുമാനത്തിന് കാരണമായി.

യോഗ തീരുമാനം ഇങ്ങനെ

യോഗ തീരുമാനം ഇങ്ങനെ

റെയില്‍വെ ബോര്‍ഡ് ചെയര്‍മാന്‍ വികെ യാദവ് സോണല്‍ ജനറല്‍ മാനേജര്‍മാരുമായി വിഷയം ചര്‍ച്ച ചെയ്തു. ഇന്ന് രാവിലെ നടന്ന യോഗത്തില്‍ സര്‍വീസ് നിര്‍ത്തിവയ്ക്കാനാണ് ധാരണയായത്. നിലവില്‍ തുടരുന്ന നിയന്ത്രണം ഇന്ന് രാത്രി പത്ത് മണിക്ക് അവസാനിക്കും. എന്നാല്‍ അതിന് ശേഷവും യാത്ര വേണ്ടെന്നാണ് തീരുമാനം.

യാത്രക്കാരില്‍ കൊറോണ രോഗികളും

യാത്രക്കാരില്‍ കൊറോണ രോഗികളും

തീവണ്ടി യാത്രയിലൂടെ കൊറോണ വൈറസ് വ്യാപിക്കാനുള്ള സാധ്യത ഏറെയാണ്. മുംബൈ-ജബല്‍പൂര്‍ ഗോള്‍ഡന്‍ എക്‌സ്പ്രസിലെ നാല് യാത്രക്കാര്‍ക്കും ആന്ധ്ര സമ്പര്‍ക്ക് ക്രാന്തി എക്‌സ്പ്രസിലെ എട്ട് പേര്‍ക്കും കൊറോണ രോഗം സ്ഥിരീകരിച്ചിരുന്നു. ചികില്‍സയിലുണ്ടായിരുന്നവര്‍ ദില്ലി-ബെംഗളൂരു രാജധാനി എക്‌സ്പ്രസില്‍ യാത്ര ചെയ്യുകയുമുണ്ടായി.

ആ ചിരി രോഗം വരുംവരെ; അപേക്ഷയുമായി സലീം കുമാര്‍, കൊറോണ ട്രോളുകളില്‍ നിന്ന് തന്നെ ഒഴിവാക്കണംആ ചിരി രോഗം വരുംവരെ; അപേക്ഷയുമായി സലീം കുമാര്‍, കൊറോണ ട്രോളുകളില്‍ നിന്ന് തന്നെ ഒഴിവാക്കണം

English summary
Nationwide Trains Shutdown Till March 25, Reports
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X