കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രകൃതി വാതകങ്ങളുടെ വില വന്‍ കുതിപ്പ്, വര്‍ധന 40 ശതമാനം; സിഎന്‍ജി തൊട്ടാല്‍ കൈപ്പൊള്ളും

Google Oneindia Malayalam News

ദില്ലി: പ്രകൃതി വാതകങ്ങളുടെ വിലയില്‍ വന്‍ വര്‍ധന. 40 ശതമാനത്തോളം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രകൃതി വാതകങ്ങള്‍ ഉപയോഗിച്ചാണ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുക. അതുപോലെ വളങ്ങള്‍ ഉണ്ടാക്കാനും ഇവ ഉപയോഗിക്കാറുണ്ട്. ഇവ സിഎന്‍ജിയിലേക്ക് മാറ്റിയെടുത്താണ് വാഹനങ്ങള്‍ വരെ ഓടുന്നത്.

വില വര്‍ധന ഗതാഗതത്തെ കാര്യമായി ബാധിക്കും. പെട്രോളിനും ഡീസലിനുമൊപ്പം പ്രതിദിനം സിഎന്‍ജിയുടെയും വില വര്‍ധിപ്പിച്ച് വരികയായിരുന്നു. പെട്രോളിയം പ്ലാനിംഗ് ആന്‍ഡ് അനാലിസിസ് സെല്ലാണ് വില വര്‍ധിപ്പിച്ചത്. എണ്ണപാടങ്ങളില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന വാതകങ്ങളുടെ വിലയാണ് വര്‍ധിപ്പിച്ചത്.

1

രാജ്യത്ത് ഉല്‍പ്പാദിപ്പിക്കുന്ന ഗ്യാസ് ഉല്‍പ്പന്നങ്ങളിലെ മൂന്നില്‍ രണ്ട് ഭാഗവും ഇത്തരത്തില്‍ ഉണ്ടാക്കുന്നതാണ്. 2019 ഏപ്രില്‍ മുതല്‍ ഇത് മൂന്നാമത്തെ വര്‍ധനവാണിത്. പ്രകൃതി വാതകങ്ങള്‍ സിഎന്‍ജിയിലേക്ക് മാറ്റി പാചകവാതകമായും ഉപയോഗിക്കാറുണ്ട്.

സ്ത്രീകളുടെ മുറിയില്‍ ഒളിഞ്ഞിരിപ്പുണ്ട് ഒരു വിരുതന്‍; ജീനിയസാണെങ്കില്‍ കണ്ടെത്താം, 5 സെക്കന്‍ഡ് തരാംസ്ത്രീകളുടെ മുറിയില്‍ ഒളിഞ്ഞിരിപ്പുണ്ട് ഒരു വിരുതന്‍; ജീനിയസാണെങ്കില്‍ കണ്ടെത്താം, 5 സെക്കന്‍ഡ് തരാം

പ്രകൃതി വാതകങ്ങളില്‍ വര്‍ധനവുണ്ടാകുന്നത് സിഎന്‍ജിക്ക് വന്‍ തോതില്‍ വില ഉയരാന്‍ ഇടയാക്കും. പൈപ്പ്ഡ് നാച്ചുറല്‍ ഗ്യാസ് അഥവാ പിഎന്‍ജിയുടെ വില ഇതിലൂടെ വര്‍ധിക്കും. പിഎന്‍ജി വില കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 70 ശതമാനമാണ് വര്‍ധിച്ചത്.

നാല് മണിക്ക് എഴുന്നേല്‍ക്കുമെന്ന് ഹസന്‍, വൈകീട്ടാണോയെന്ന് രാഹുല്‍; ചിരിപൊട്ടിച്ച് രാഗായുടെ മറുപടിനാല് മണിക്ക് എഴുന്നേല്‍ക്കുമെന്ന് ഹസന്‍, വൈകീട്ടാണോയെന്ന് രാഹുല്‍; ചിരിപൊട്ടിച്ച് രാഗായുടെ മറുപടി

സിഎന്‍ജി വാഹനങ്ങള്‍, സിഎന്‍ജി പാചക വാതകം എന്നിവ ഉപയോഗിക്കുന്നവര്‍ക്ക് ഓഗസ്റ്റില്‍ വലിയ തിരിച്ചടിയാണ് ഉണ്ടായത്. വന്‍ തോതിലാണ് വില ഉയര്‍ന്നത്. മാര്‍ച്ച അവസാനം ഗാര്‍ഹിക വിതരണത്തിനായി സിറ്റി ഗ്യാസ് കമ്പനികള്‍ നല്‍കിയ നിരക്കിന്റെ മൂന്നര ഇരട്ടിയായിരുന്നു ഇത്. പതിനെട്ട് ശതമാനമാണ് ഉയര്‍ന്നത്.

അതായത് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലെ വിലയുമായി താരതമ്യം ചെയ്താല്‍ ആറിരട്ടിയോളം വര്‍ധനവാണ് ഉണ്ടായത്. പെട്രോള്‍-ഡീസല്‍ വര്‍ധനയ്‌ക്കൊപ്പം ഇത് കൂടി വരുന്നതോടെ ആകെ താളം തെറ്റും. സിഎന്‍ജിയിലേക്ക് മാറിയവര്‍ക്ക് സാധാരണ ഇന്ധനം കൊണ്ടുണ്ടായ പ്രതിസന്ധി വൈകാതെ ഇതിലും എത്താം എന്ന സൂചനയാണ് ലഭിക്കുന്നത്.

ഓരോ ആറ് മാസം സര്‍ക്കാര്‍ വില പുതുക്കി നിശ്ചയിക്കാറുണ്ട്. അത് ആഗോള തലത്തിലെ വിലയും കൂടി പരിഗണിച്ചാണ്. കേന്ദ്ര സര്‍ക്കാര്‍ ഒരു കമ്മിറ്റിയെ നിശ്ചയിച്ച് വിലയുടെ കാര്യത്തില്‍ ഫോര്‍മുല രൂപീകരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഉയര്‍ന്ന ഗ്യാസ് വില ഇന്ധന പണപ്പെരുപ്പത്തിന് വഴിയൊരുക്കും. ആര്‍ബിഐയുടെ വിലയിരുത്തലിനും മുകളിലാണിത്.

കഴിഞ്ഞ എട്ട് മാസമായി ഇതിലെ വിലക്കയറ്റം താഴേക്ക് കൊണ്ടുവരാനും സാധിച്ചിട്ടില്ല. മുന്‍ പ്ലാനിങ് കമ്മീഷന്‍ അംഗം കിരിത് എസ് പരീഖ് ആണ് ഈ കമ്മിറ്റി അധ്യക്ഷന്‍. മാര്‍ച്ച് മാസം വരെ വില നിര്‍മാണ ചെലവിനേക്കാള്‍ താഴെയായിരുനനു. എന്നാല്‍ പിന്നീട് കുതിച്ച് കയറുകയായിരുന്നു. യുക്രൈനിലെ യുദ്ധവും ഇതിന് കാരണമായിട്ടുണ്ട്.

വൈറല്‍ വീഡിയോ: വളര്‍ത്തമ്മയെ കാണാന്‍ കടല്‍ കടന്ന് യുവാവ്; 45 വര്‍ഷത്തിന് ശേഷം ബൊളീവിയയിലെത്തിവൈറല്‍ വീഡിയോ: വളര്‍ത്തമ്മയെ കാണാന്‍ കടല്‍ കടന്ന് യുവാവ്; 45 വര്‍ഷത്തിന് ശേഷം ബൊളീവിയയിലെത്തി

English summary
natural gases price are sky rocketing, witness 40 percent hike, cng to cost more
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X